Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 10:4 - സത്യവേദപുസ്തകം C.L. (BSI)

4 സ്വർണവും വെള്ളിയുംകൊണ്ടു മനുഷ്യർ അതു പൊതിയുന്നു; ഇളകി പോകാതിരിക്കാൻ ആണിയടിച്ച് ഉറപ്പിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവർ അതിനെ ആണിയും ചുറ്റികയും കൊണ്ട് ഉറപ്പിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു; അത് ആടിയുലയാതെ, ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 10:4
9 Iomraidhean Croise  

അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും കൊണ്ടു നിർമ്മിച്ചവ. മനുഷ്യന്റെ കരവേല!


അന്യജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുംകൊണ്ടു നിർമ്മിച്ചവയാണ്. അവ മനുഷ്യരുടെ കരവേല മാത്രം.


ഇരുമ്പുപണിക്കാരൻ തീക്കനലിന്മേൽ വച്ചു പഴുപ്പിച്ച് അടിച്ച് അതിനു രൂപം നല്‌കുന്നു. കരുത്തുറ്റ കരംകൊണ്ട് അതു നിർമിക്കുന്നു. എന്നാൽ അയാൾ വിശന്നു വിവശനാകുന്നു. വെള്ളം കുടിക്കാതെ തളർന്നുപോകുന്നു.


ചിലർ പണസഞ്ചിയിൽനിന്നു സ്വർണം ധാരാളമായി ചെലവഴിക്കുകയും തുലാസ്സിൽ വെള്ളി തൂക്കിക്കൊടുക്കുകയും ചെയ്യുന്നു. ഒരു ദേവനെ നിർമിക്കാനായി തട്ടാന് അവർ കൂലികൊടുക്കുന്നു. പിന്നീട് അവർ അതിന്റെ മുമ്പിൽ വീണ് ആരാധിക്കുന്നു!


അവർ അതിനെ തോളിലെടുത്തുകൊണ്ടുപോയി യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു; അത് അവിടെ നില്‌ക്കുന്നു; അത് അതിന്റെ സ്ഥാനത്തുനിന്നു മാറുന്നില്ല; ആരെങ്കിലും അതിനോടു നിലവിളിച്ചാൽ ഉത്തരമരുളുകയോ ക്ലേശങ്ങളിൽനിന്ന് അവരെ രക്ഷിക്കുകയോ ചെയ്യുന്നില്ല.


അവർ തങ്ങൾക്കുവേണ്ടി വിഗ്രഹങ്ങൾ വാർത്തുണ്ടാക്കുന്നു; വെളളികൊണ്ടു വിദഗ്ധമായി ബിംബങ്ങൾ ഉണ്ടാക്കുന്നു. അവയെല്ലാംതന്നെ ശില്പികളുടെ കരവേലയാണ്. ഈ വിഗ്രഹങ്ങൾക്കു ബലി അർപ്പിക്കാൻ അവർ പറയുന്നു. ബലി കഴിക്കുന്നവർ കാളക്കുട്ടികളുടെ വിഗ്രഹങ്ങളെ ചുംബിക്കുന്നു.


തടിയിൽ പണിത ശില്പത്തോട് ഉണരുക എന്നും മൂകമായ കല്ലിനോട് എഴുന്നേല്‌ക്കുക എന്നും പറയുന്നവനു ദുരിതം! അതിനു പ്രബോധനം നല്‌കാൻ കഴിയുമോ? പൊന്നും വെള്ളിയും പൊതിഞ്ഞതാണെങ്കിലും അതിനു ജീവൻ ഇല്ലല്ലോ?


Lean sinn:

Sanasan


Sanasan