യിരെമ്യാവ് 10:23 - സത്യവേദപുസ്തകം C.L. (BSI)23 സർവേശ്വരാ, മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിൽ അല്ലെന്നും അവന്റെ കാലടികൾ നിയന്ത്രിക്കുന്നത് അവനല്ലെന്നും ഞാൻ അറിയുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)23 യഹോവേ, മനുഷ്യനു തന്റെ വഴിയും നടക്കുന്നവനു തന്റെ കാലടികളെ നേരേ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 യഹോവേ, മനുഷ്യന് തന്‍റെ വഴിയും നടക്കുന്നവനു തന്‍റെ കാലടികൾ നിയന്ത്രിക്കുവാനും സാദ്ധ്യമല്ല എന്നു ഞാൻ അറിയുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം23 യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല; സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു. Faic an caibideil |
സ്വർഗസ്ഥനായ സർവേശ്വരനെതിരായി സ്വയം ഉയർത്തുകയും സർവേശ്വരന്റെ ആലയത്തിലെ പാത്രങ്ങൾ കൊണ്ടുവന്ന് അങ്ങ് അങ്ങയുടെ പ്രഭുക്കന്മാരോടും രാജ്ഞിമാരോടും ഉപപത്നിമാരോടും ചേർന്ന് അവയിൽ വീഞ്ഞു പകർന്നു കുടിക്കുകയും ചെയ്തു. പൊന്ന്, വെള്ളി, ഓട്, ഇരുമ്പ്, തടി, കല്ല് ഇവകൊണ്ടുണ്ടാക്കിയവയും കാണാനും കേൾക്കാനും ഗ്രഹിക്കാനും കഴിയാത്ത ഈ ദൈവങ്ങളെ നിങ്ങൾ സ്തുതിക്കുകയും ചെയ്തു. എന്നാൽ അങ്ങയുടെ ജീവന്റെയും വഴികളുടെയും നിയന്താവായ ദൈവത്തെ അങ്ങ് ആദരിച്ചതുമില്ല.