Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 10:19 - സത്യവേദപുസ്തകം C.L. (BSI)

19 എന്റെ മുറിവു നിമിത്തം എനിക്കു ഹാ ദുരിതം! അതു വളരെ ദാരുണമാണ്; ഈ ദുരിതം ഞാൻ സഹിച്ചേ തീരൂ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

19 എന്റെ പരിക്കുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാൻ: അത് എന്റെ ദീനം! ഞാൻ അതു സഹിച്ചേ മതിയാവൂ എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 എന്‍റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്‍റെ മുറിവ് വ്യസനകരമാകുന്നു; എങ്കിലും: അത് എന്‍റെ രോഗം! ഞാൻ അത് സഹിച്ചേ മതിയാവു” എന്നു ഞാൻ പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 എന്റെ പരിക്കുനിമിത്തം എനിക്കു അയ്യോ കഷ്ടം! എന്റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാൻ: അതു എന്റെ ദീനം! ഞാൻ അതു സഹിച്ചേ മതിയാവു എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

19 എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്റെ മുറിവു സൗഖ്യംവരാത്തതത്രേ! എന്നിട്ടും ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഇത് എന്റെ രോഗമാണ്, അതു ഞാൻ സഹിച്ചേ മതിയാകൂ.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 10:19
17 Iomraidhean Croise  

ഞാൻ ഒന്നും മിണ്ടാതെ മൂകനായിരുന്നു; അങ്ങാണല്ലോ എനിക്കിങ്ങനെ വരുത്തിയത്.


അത്യുന്നതനായ ദൈവം നമുക്കുവേണ്ടി, പ്രവർത്തിക്കാത്തതാണ് എന്റെ ദുഃഖകാരണം എന്നു ഞാൻ പറഞ്ഞു.


യാക്കോബിന്റെ ഭവനത്തിൽനിന്നു തന്റെ മുഖം മറച്ചുപിടിച്ചിരിക്കുന്ന സർവേശ്വരനുവേണ്ടി ഞാൻ കാത്തിരിക്കും.


ഈ വചനം നീ അവരോടു പറയണം: “എന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ രാവും പകലും നിലയ്‍ക്കാതെ ഒഴുകട്ടെ; കാരണം എന്റെ ജനത്തിനു വലിയ അടിയേറ്റിരിക്കുന്നു. അവർക്കു കഠിനമായി ക്ഷതം പറ്റിയിരിക്കുന്നു.


ഞങ്ങളുടെ ദുഷ്കൃത്യങ്ങൾ ഞങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കുന്നെങ്കിലും അവിടുത്തെ നാമം നിമിത്തം അവിടുന്നു പ്രവർത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ അസംഖ്യമാണ്; അങ്ങേക്കെതിരെ ഞങ്ങൾ പാപം ചെയ്തിരിക്കുന്നു.


ഇസ്രായേലിന്റെ പ്രത്യാശയായ സർവേശ്വരാ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും; അങ്ങയിൽനിന്നു പിന്തിരിഞ്ഞു പോകുന്നവർ, പൂഴിമണ്ണിൽ എഴുതുന്ന പേരുകൾ പോലെ അപ്രത്യക്ഷരാകും; ജീവജലത്തിന്റെ ഉറവിടമായ സർവേശ്വരനെ അവർ ഉപേക്ഷിച്ചുവല്ലോ.


വേദന, അസഹ്യമായ വേദന! വേദന നിമിത്തം ഞാൻ പുളയുന്നു; എന്റെ ഹൃദയഭിത്തികൾ തകരുന്നു; എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു; നിശ്ശബ്ദനായിരിക്കാൻ എനിക്കു കഴിയുന്നില്ല; കാഹളശബ്ദവും യുദ്ധഭേരിയുമാണല്ലോ ഞാൻ കേൾക്കുന്നത്.


ഈറ്റുനോവുകൊണ്ട് നിലവിളിക്കുന്ന സ്‍ത്രീയുടേതുപോലെയുള്ള കരച്ചിൽ ഞാൻ കേട്ടു; കടിഞ്ഞൂലിനെ പ്രസവിക്കുമ്പോൾ കേൾക്കുന്നതുപോലെയുള്ള ആർത്തനാദം; ശ്വാസത്തിനുവേണ്ടി കൈകൾ നീട്ടി കിതയ്‍ക്കുന്ന സീയോൻപുത്രി നിലവിളിക്കുന്നു; ‘ഹാ! എനിക്കു ദുരിതം; കൊലപാതകികളുടെ മുമ്പിൽ ഞാൻ തളർന്നുവീഴുന്നു.’


എന്റെ ജനത്തിന്റെ മുറിവ് എന്റെ ഹൃദയത്തിനേറ്റ മുറിവുതന്നെ. ഞാൻ ദുഃഖിതനാണ്; ഞാൻ സംഭീതനായിരിക്കുന്നു.


എന്റെ ജനത്തിൽ നിഗ്രഹിക്കപ്പെട്ടവരെ ഓർത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീർ തടാകവും എന്റെ കണ്ണുകൾ കണ്ണീരുറവയും ആയിരുന്നെങ്കിൽ!


രാത്രിയിൽ അതിദുഃഖത്തോടെ അവൾ കരയുന്നു; അവളുടെ കവിൾത്തടത്തിലൂടെ കണ്ണീർ ഒഴുകുന്നു. അവളുടെ സ്നേഹഭാജനങ്ങളിൽ ആരും അവളെ ആശ്വസിപ്പിക്കാനില്ല; അവളുടെ സ്നേഹിതന്മാരെല്ലാം വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു. അവർ അവളുടെ ശത്രുക്കളായിത്തീർന്നിരിക്കുന്നു.


എന്റെ ജനത്തിന്റെ നാശംമൂലം കണ്ണുനീർ നദിപോലെ എന്നിൽ നിന്നൊഴുകുന്നു.


ഞാൻ അവിടുത്തേക്കെതിരെ പാപം ചെയ്തു. അതുകൊണ്ട് അവിടുന്ന് എനിക്കുവേണ്ടി വാദിച്ച് ന്യായംപാലിച്ചു തരുന്നതുവരെ അവിടുത്തെ ക്രോധം ഞാൻ സഹിക്കും; അവിടുന്ന് എന്നെ പ്രകാശത്തിലേക്കു നയിക്കും. ഞാൻ അവിടുത്തെ രക്ഷ കാണും.


Lean sinn:

Sanasan


Sanasan