Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 10:16 - സത്യവേദപുസ്തകം C.L. (BSI)

16 യാക്കോബിന്റെ അവകാശമായ ദൈവം അങ്ങനെയല്ല, അവിടുന്നാണ് എല്ലാറ്റിനും രൂപം നല്‌കിയത്; ഇസ്രായേൽഗോത്രം അവിടുത്തെ അവകാശമാണ്; സർവശക്തനായ സർവേശ്വരനെന്നാണ് അവിടുത്തെ നാമം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

16 യാക്കോബിന്റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവൻ സർവത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 യാക്കോബിന്‍റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവിടുന്ന് സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവിടുത്തെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 യാക്കോബിന്റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവൻ സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

16 യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല, അവിടത്തെ അവകാശജനതയായ ഇസ്രായേലിന്റെയുംമാത്രമല്ല, സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 10:16
28 Iomraidhean Croise  

സർവേശ്വരനാണ് എന്റെ ഓഹരി; അവിടുത്തെ കല്പനകൾ പാലിക്കുമെന്നു ഞാൻ പ്രതിജ്ഞ ചെയ്തു.


അവിടുന്നു യാക്കോബിന്റെ സന്തതികളെ തനിക്കായും, ഇസ്രായേൽജനത്തെ തന്റെ പ്രത്യേക അവകാശമായും തിരഞ്ഞെടുത്തിരിക്കുന്നു.


സർവേശ്വരാ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. “അങ്ങാണെന്റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തെ എന്റെ ഓഹരിയും അവിടുന്നാകുന്നു.


തന്റെ വചനത്താൽ സർവേശ്വരൻ ആകാശത്തെ സൃഷ്‍ടിച്ചു; അവിടുത്തെ കല്പനയാൽ വാനഗോളങ്ങൾ ഉണ്ടായി.


എന്റെ ശരീരവും മനസ്സും തളർന്നാലും ദൈവമാണെന്റെ ബലം. എന്നേക്കുമുള്ള എന്റെ ഓഹരിയും അവിടുന്നു തന്നെ.


അങ്ങു പണ്ടേ തിരഞ്ഞെടുത്ത അവിടുത്തെ ജനത്തെ, അങ്ങു വീണ്ടെടുത്ത അവിടുത്തെ അവകാശമായ ഗോത്രത്തെത്തന്നെ ഓർക്കണമേ. അങ്ങു വസിച്ചിരുന്ന സീയോൻപർവതത്തെ വിസ്മരിക്കരുതേ.


നിങ്ങൾ എന്റെ വാക്കുകേട്ട് എന്റെ ഉടമ്പടി പാലിച്ചാൽ സകല ജനതകളിലുംവച്ചു നിങ്ങൾ എനിക്ക് പ്രത്യേക ജനം ആയിരിക്കും; ഭൂമി മുഴുവനും എൻറേതാണെങ്കിലും.


“സർവേശ്വരാ, ഇപ്പോൾ അവിടുന്ന് എന്നോടു പ്രീതി കാട്ടുമെങ്കിൽ ഞങ്ങളുടെ കൂടെ പോരണമേ; ഞങ്ങൾ എത്ര ദുശ്ശാഠ്യമുള്ള ജനതയാണെങ്കിലും ഞങ്ങളുടെ അധർമവും പാപവും ക്ഷമിച്ച് അങ്ങയുടെ സ്വന്തജനമായി ഞങ്ങളെ കൈക്കൊള്ളണമേ.”


ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സർവേശ്വരൻ സൃഷ്‍ടിച്ചിരിക്കുന്നു, അനർഥദിവസത്തിനുവേണ്ടി ദുഷ്ടനെയും.


സർവശക്തനായ സർവേശ്വരൻ അവരെ അനുഗ്രഹിച്ചുകൊണ്ടു പറയും: “എന്റെ ജനമായ ഈജിപ്തും ഞാൻ സൃഷ്‍ടിച്ച അസ്സീറിയയും എന്റെ സ്വന്തജനമായ ഇസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ.”


വെളിച്ചവും ഇരുളും സൃഷ്‍ടിച്ചതു ഞാനാണ്. സുഖവും ദുഃഖവും ഏർപ്പെടുത്തിയതും ഞാൻതന്നെ. ഇവയ്‍ക്കെല്ലാം കാരണഭൂതനായ സർവേശ്വരൻ ഞാനാകുന്നു.


നമ്മുടെ വീണ്ടെടുപ്പുകാരൻ-സൈന്യങ്ങളുടെ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം- ഇസ്രായേലിന്റെ പരിശുദ്ധനാണ്.


ഞാൻ എന്റെ ജനത്തോടു കോപിച്ചു എന്റെ അവകാശത്തെ ഞാൻ അശുദ്ധമാക്കി; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചു. നീ അവരോടു കരുണ കാട്ടിയില്ല; വൃദ്ധരുടെ മേൽപോലും നിന്റെ ഭാരമേറിയ നുകം നീ വച്ചു.


തിരമാലകൾ ഗർജിക്കുംവിധം സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ സർവേശ്വരനാണു ഞാൻ. സർവശക്തനായ സർവേശ്വരൻ എന്നാണ് എന്റെ നാമം.


കാരണം, നിന്റെ സ്രഷ്ടാവാണു നിന്റെ ഭർത്താവ്. സർവശക്തനായ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം. നിന്റെ വിമോചകനായ അവിടുന്ന് ഇസ്രായേലിന്റെ പരിശുദ്ധനാണ്. സർവഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടുന്നു.


സ്വന്തം ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചതും; സ്വന്തം ജ്ഞാനത്താൽ അതിനെ സ്ഥാപിച്ചതും സ്വന്തം വിവേകത്താൽ ആകാശത്തെ വിരിച്ചതും അവിടുന്നാണ്.


സർവേശ്വരാ, അങ്ങയെപ്പോലെ മറ്റാരുമില്ല; അങ്ങു വലിയവനാണ്; അവിടുത്തെ ശക്തി മഹത്ത്വമേറിയതാണ്.


പകൽ പ്രകാശിക്കാൻ സൂര്യനെയും രാത്രിയിൽ പ്രകാശിക്കാൻ ചന്ദ്രനക്ഷത്രാദികളുടെ നിശ്ചിത ക്രമത്തെയും നല്‌കുന്നവനും തിരമാലകൾ അലറുംവിധം സമുദ്രത്തെ ഇളക്കുന്നവനും സർവശക്തനായ സർവേശ്വരൻ എന്നു നാമമുള്ളവനുമായ അവിടുന്ന് അരുളിച്ചെയ്യുന്നു:


ആയിരം തലമുറകളോട് അവിടുന്ന് അചഞ്ചലസ്നേഹം കാണിക്കുന്നു; എങ്കിലും പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളോടു പകരം വീട്ടുന്നു. വലിയവനും ബലവാനുമായ ദൈവമേ, അവിടുത്തെ നാമം സർവശക്തനായ സർവേശ്വരൻ എന്നാണല്ലോ.


“ഭൂമിയെ സൃഷ്‍ടിച്ചവനും അതിനു രൂപം നല്‌കി ഉറപ്പിക്കുകയും ചെയ്ത സർവേശ്വരൻ, സർവേശ്വരൻ എന്നു നാമമുള്ളവൻ തന്നെ അരുളിച്ചെയ്യുന്നു:


സർവശക്തനായ സർവേശ്വരൻ എന്ന നാമമുള്ള രാജാവ് സ്വന്തം നാമത്തിൽ ശപഥം ചെയ്തു പറയുന്നു; പർവതങ്ങളിൽ തലയെടുപ്പുള്ള താബോർപോലെയും കടൽത്തീരത്തുനിന്നു വളരെ ഉയർന്നു നില്‌ക്കുന്ന കർമ്മേൽപർവതംപോലെയും ബലമുള്ള ഒരാൾ വരും.


അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാണ്; സർവശക്തനായ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം; അവിടുന്നു തീർച്ചയായും അവർക്കുവേണ്ടി വാദിക്കും; ഭൂമിക്ക് അവിടുന്നു സ്വസ്ഥത നല്‌കും; എന്നാൽ ബാബിലോൺനിവാസികൾക്ക് അസ്വസ്ഥതയും.


യാക്കോബിന്റെ അവകാശമായ ദൈവം അങ്ങനെയല്ല; സകലത്തിനും രൂപം കൊടുത്തത് അവിടുന്നാണ്; ഇസ്രായേൽ തനിക്ക് അവകാശപ്പെട്ട ഗോത്രമാകുന്നു, സർവശക്തനായ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം.


സർവേശ്വരനാണെന്റെ സർവസ്വവും; അവിടുന്നാണെന്റെ പ്രത്യാശ.


അവിടുന്നു മലകളെ മെനയുന്നു; കാറ്റുകളെ സൃഷ്‍ടിക്കുന്നു. തിരുഹിതം മനുഷ്യർക്കു വെളിപ്പെടുത്തുന്നു. അവിടുന്നു പ്രഭാതത്തെ ഇരുട്ടാക്കുന്നു. ഭൂമിയുടെ ഉന്നതങ്ങളിൽ ചരിക്കുന്നു. സർവശക്തനായ ദൈവം, സർവേശ്വരൻ എന്നാകുന്നു അവിടുത്തെ നാമം.


സർവേശ്വരൻ വിശുദ്ധനാട്ടിലുള്ള തന്റെ ഓഹരിയായി യെഹൂദായെ സ്വന്തമാക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും.


സർവേശ്വരന്റെ ഓഹരിയാണ് അവിടുത്തെ ജനം യാക്കോബിന്റെ സന്തതികൾ അവിടുത്തേക്കു വേർതിരിച്ച അവകാശമാണ്.


Lean sinn:

Sanasan


Sanasan