Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 10:14 - സത്യവേദപുസ്തകം C.L. (BSI)

14 മനുഷ്യരെല്ലാം ബുദ്ധിഹീനരും ഭോഷരുമാണ്; താൻ നിർമിച്ച വിഗ്രഹങ്ങൾ നിമിത്തം സ്വർണപ്പണിക്കാരൻ ലജ്ജിതനാകും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

14 ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹം നിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയിൽ ശ്വാസവുമില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 ഏതു മനുഷ്യനും മൃഗപ്രായനും, പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമായതുകൊണ്ടത്രേ; അവയിൽ ശ്വാസവുമില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയിൽ ശ്വാസവുമില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

14 മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ; ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു. അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്; ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 10:14
20 Iomraidhean Croise  

ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്ന് അറിയാൻ, സർവേശ്വരൻ സ്വർഗത്തിൽനിന്നു മനുഷ്യരെ നോക്കുന്നു.


മൂഢൻ അതു ഗ്രഹിക്കുന്നില്ല; ഭോഷന് അതു മനസ്സിലാക്കാൻ കഴിയുന്നുമില്ല.


മൂഢരേ, അറിഞ്ഞുകൊൾവിൻ; ഭോഷന്മാരേ എപ്പോഴാണ് നിങ്ങൾക്കു വിവേകമുദിക്കുക?


മിഥ്യാമൂർത്തികളെ ആരാധിക്കുന്നവർ, വ്യർഥവിഗ്രഹങ്ങളിൽ അഭിമാനം കൊള്ളുന്നവർ, ലജ്ജിതരാകും. എല്ലാ ദേവന്മാരും അവിടുത്തെ മുമ്പിൽ കുമ്പിടുന്നു.


മനുഷ്യനായിരിക്കാൻ യോഗ്യത എനിക്കില്ല; ഞാൻ അത്രയ്‍ക്കു മൂഢനാണ്.


കൊത്തുവിഗ്രഹങ്ങളിൽ ആശ്രയം അർപ്പിക്കുകയും വാർപ്പുവിഗ്രഹങ്ങളോടു “നിങ്ങളാണ് ഞങ്ങളുടെ ദേവന്മാർ” എന്നു പറയുകയും ചെയ്യുന്നവർ ലജ്ജിതരായി പിന്തിരിയും.


അവർ ലജ്ജിതരാകും. വിഗ്രഹം നിർമിക്കുന്ന ശില്പികൾ വെറും മനുഷ്യർമാത്രം. അവർ ഒരുമിച്ചു വരട്ടെ. അവർ ഭയവിഹ്വലരും ലജ്ജിതരും ആകും.


അവർ എല്ലാവരും പരിഭ്രാന്തരായിത്തീരും.


ശരിയാണെന്നു നീ കരുതുന്നവയും നിന്റെ ചെയ്തികളും ഞാൻ വെളിപ്പെടുത്തും. പക്ഷേ അവ നിന്നെ സഹായിക്കുകയില്ല.


വെള്ളരിത്തോട്ടത്തിൽ വയ്‍ക്കുന്ന കോലങ്ങൾപോലെയാണ് അവരുടെ വിഗ്രഹങ്ങൾ; അവ സംസാരിക്കുന്നില്ല; തനിയെ നടക്കാൻ കഴിവില്ലാത്തതിനാൽ ആരെങ്കിലും അവയെ ചുമക്കണം; നിങ്ങൾ അവയെ ഭയപ്പെടരുത്; നന്മയോ, തിന്മയോ ചെയ്യാൻ അവയ്‍ക്കു കഴിവില്ലല്ലോ.”


അവർ ബുദ്ധിഹീനരും ഭോഷന്മാരുമാണ്; ഏതൊരു വിഗ്രഹത്തെക്കുറിച്ച് അവർ പ്രഘോഷിക്കുന്നുവോ അതു വെറും മരക്കഷണമത്രേ.


ദൈവത്തെക്കുറിച്ചുള്ള സത്യം ത്യജിച്ച് അവർ അസത്യം സ്വീകരിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം അവർ സൃഷ്‍ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു. ദൈവംമാത്രം അനവരതം വാഴ്ത്തപ്പെടട്ടെ! ആമേൻ!


അതിനടുത്ത പ്രഭാതത്തിലും അവർ ഉണർന്നപ്പോൾ ദാഗോന്റെ ബിംബം പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും കൈകളും വേർപെട്ട് വാതിൽപ്പടിയിൽ കിടന്നിരുന്നു; ഉടൽമാത്രം ശേഷിച്ചിരുന്നു.


Lean sinn:

Sanasan


Sanasan