Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 10:12 - സത്യവേദപുസ്തകം C.L. (BSI)

12 സ്വന്തം ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചതും; സ്വന്തം ജ്ഞാനത്താൽ അതിനെ സ്ഥാപിച്ചതും സ്വന്തം വിവേകത്താൽ ആകാശത്തെ വിരിച്ചതും അവിടുന്നാണ്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 അവിടുന്ന് തന്‍റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്‍റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; തന്‍റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 10:12
38 Iomraidhean Croise  

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.


കാരണം അവിടുന്ന് ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യുന്നതിനു മനുഷ്യനും ഉണ്ടായിരുന്നില്ല.


ജനതകളുടെ ദേവന്മാരോ വിഗ്രഹങ്ങൾ മാത്രം എന്നാൽ സർവേശ്വരനാണ് ആകാശത്തെ സൃഷ്‍ടിച്ചത്.


ഉത്തരദിക്കിനെ ദൈവം ശൂന്യതയുടെമേൽ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്‍ക്കുമേൽ തൂക്കിയിട്ടു.


ഓട്ടുകണ്ണാടിപോലെ ദൃഢമായി, ആകാശത്തെ ദൈവം വിരിച്ചിരിക്കുന്നതുപോലെ, താങ്കൾക്കു ചെയ്യാൻ കഴിയുമോ?


അവിടുന്നു മാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടുന്നു സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നു.


വസ്ത്രമെന്നപോലെ അങ്ങ് പ്രകാശം അണിഞ്ഞിരിക്കുന്നു, കൂടാരമെന്നപോലെ ആകാശത്തെ നിവർത്തിയിരിക്കുന്നു.


സർവേശ്വരാ, അങ്ങയുടെ സൃഷ്‍ടികൾ എത്ര വൈവിധ്യമാർന്നത്! എത്ര ബുദ്ധിപൂർവമാണ് അങ്ങ് അവയെ സൃഷ്‍ടിച്ചത്. ഭൂമി അവിടുത്തെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു.


അവിടുത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു. അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചു; അതു നിലനില്‌ക്കുന്നു.


സമുദ്രങ്ങളുടെമേൽ അവിടുന്ന് അതിനെ സ്ഥാപിച്ചു; പ്രവാഹങ്ങളുടെമേൽ അവിടുന്ന് അതിനെ ഉറപ്പിച്ചു.


തന്റെ വചനത്താൽ സർവേശ്വരൻ ആകാശത്തെ സൃഷ്‍ടിച്ചു; അവിടുത്തെ കല്പനയാൽ വാനഗോളങ്ങൾ ഉണ്ടായി.


ആഴിയുടെ മുഴക്കവും തിരമാലകളുടെ ഗർജനവും അവിടുന്നു ശമിപ്പിക്കുന്നു. വിജാതീയരുടെ കലഹം അവിടുന്ന് ഇല്ലാതാക്കുന്നു.


ഉന്നതമായ ആകാശത്തെപ്പോലെയും ശാശ്വതമായി സ്ഥാപിച്ചിരിക്കുന്ന ഭൂമി പോലെയും; അവിടുന്നു തന്റെ മന്ദിരം നിർമ്മിച്ചു.


സർവേശ്വരൻ വാഴുന്നു; അവിടുന്നു മഹിമ ധരിച്ചിരിക്കുന്നു. അവിടുന്നു ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു, അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചിരിക്കുന്നു, അതിന് ഇളക്കം തട്ടുകയില്ല.


ജ്ഞാനത്താൽ സർവേശ്വരൻ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ ആകാശത്തെ ഉറപ്പിച്ചു.


സ്വർഗത്തിലേക്കു കയറുകയും ഇറങ്ങി വരികയും ചെയ്തിട്ടുള്ളതാരാണ്? കാറ്റിനെ തന്റെ മുഷ്‍ടിയിൽ ഒതുക്കിയതാരാണ്? സമുദ്രത്തെ വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞതാരാണ്? ഭൂമിയുടെ അതിരുകൾ ഉറപ്പിച്ചതാരാണ്? അയാളുടെ പേരെന്ത്? അയാളുടെ പുത്രന്റെ പേരെന്ത്? നിശ്ചയമായും അത് അങ്ങേക്കറിയാം.


ഭൂമിയിലെ സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നാകുന്നു; അവിടുന്നു മാത്രം. അവിടുന്ന് ആകാശത്തെയും ഭൂമിയെയും സൃഷ്‍ടിച്ചു.


സർവേശ്വരനാണു ഭൂമണ്ഡലത്തിനു മീതെ ഇരുന്നരുളുന്നത്. ഭൂവാസികൾ വെട്ടുക്കിളികളെപ്പോലെ മാത്രമാകുന്നു. ദൈവം ആകാശത്തെ തിരശ്ശീലപോലെ വിരിക്കുകയും കൂടാരംപോലെ നിവർത്തുകയും ചെയ്യുന്നു.


ആകാശം സൃഷ്‍ടിച്ച് നിവർത്തുകയും ഭൂമിക്കും അതിലുള്ളവയ്‍ക്കും രൂപം നല്‌കുകയും അതിൽ നിവസിക്കുന്നവർക്കു ശ്വാസവും അതിൽ ചരിക്കുന്നവർക്കു ചൈതന്യവും കൊടുക്കുകയും ചെയ്ത സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ സർവേശ്വരനാകുന്നു. നീതിപൂർവം ഞാൻ നിന്നെ വിളിച്ചു, ഞാൻ കൈക്കു പിടിച്ചു നടത്തി നിന്നെ സംരക്ഷിച്ചു.


സർവേശ്വരൻ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. ഇസ്രായേലിൽ അവിടുത്തെ മഹത്ത്വം പ്രകീർത്തിക്കപ്പെടും. അമ്മയുടെ ഗർഭത്തിൽ നിനക്കു രൂപം നല്‌കിയ അവിടുന്ന് അരുളിച്ചെയ്യുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സർവേശ്വരനാണു ഞാൻ. ഞാൻ തനിയെയാണ് ആകാശത്തെ നിവർത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാൻ തന്നെ. അപ്പോൾ എന്റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?


ഞാൻ ഭൂമിയെയും അതിലുള്ള മനുഷ്യരെയും സൃഷ്‍ടിച്ചു. ആകാശമേലാപ്പു നിവർത്തിയതു ഞാനാണ്. അതിലെ സകല നക്ഷത്രജാലങ്ങൾക്കും ഞാൻ ആജ്ഞ നല്‌കുന്നു.


ആകാശത്തെ സൃഷ്‍ടിച്ചവനും ഭൂമിക്കു രൂപം നല്‌കി യഥാസ്ഥാനം ഉറപ്പിച്ചവനും, ഭൂമി ശൂന്യമാകാതെ ആവാസയോഗ്യമാക്കിയവനും ദൈവം ആകുന്നു; അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാനാകുന്നു സർവേശ്വരൻ, ഞാനല്ലാതെ മറ്റൊരു ദൈവവും ഇല്ല.”


ഭൂമിക്ക് അടിസ്ഥാനമിട്ടത് എന്റെ കൈയാണ്, ആകാശത്തെ വിരിച്ചത് എന്റെ വലതുകരമാണ്; ഞാൻ അവയെ വിളിക്കുമ്പോൾ അവ ഒരുമിച്ചു മുമ്പോട്ടുവന്നു നില്‌ക്കുന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്നിൽ പ്രസാദിച്ച കാലത്തു നിനക്കുത്തരമരുളി. രക്ഷയുടെ ദിവസം ഞാൻ നിന്നെ സഹായിച്ചു. ദേശം പുനഃസ്ഥാപിക്കാനും ശൂന്യമായി കിടക്കുന്ന അവകാശഭൂമി വിഭജിച്ചു കൊടുക്കാനും ഞാൻ നിന്നെ സംരക്ഷിക്കുകയും


അവിടുന്നു ശബ്ദിക്കുമ്പോൾ, ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അതിർത്തികളിൽനിന്ന് അവിടുന്നു മേഘങ്ങളെ ഉയർത്തുന്നു; മഴയ്‍ക്കായി മിന്നൽപ്പിണരുകളെ അവിടുന്നു സൃഷ്‍ടിക്കുന്നു; അവിടുത്തെ ഭണ്ഡാരങ്ങളിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.


യാക്കോബിന്റെ അവകാശമായ ദൈവം അങ്ങനെയല്ല, അവിടുന്നാണ് എല്ലാറ്റിനും രൂപം നല്‌കിയത്; ഇസ്രായേൽഗോത്രം അവിടുത്തെ അവകാശമാണ്; സർവശക്തനായ സർവേശ്വരനെന്നാണ് അവിടുത്തെ നാമം.


മറ്റു ജനതകളുടെ വ്യാജദേവന്മാർക്കിടയിൽ മഴ പെയ്യിക്കാൻ കഴിവുള്ള ആരെങ്കിലുമുണ്ടോ? മഴ ചൊരിയാൻ ആകാശത്തിനു സ്വയം കഴിയുമോ? ഞങ്ങളുടെ ദൈവമായ സർവേശ്വരാ, മഴ നല്‌കുന്നത് അവിടുന്നാണല്ലോ. അതുകൊണ്ടു ഞങ്ങൾ അങ്ങയിൽ പ്രത്യാശവയ്‍ക്കുന്നു. അവിടുന്നാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.


“മഹാശക്തിയാലും ബലമുള്ള കരത്താലും ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്‍ടിച്ചതു ഞാനാണ്; എനിക്ക് ഉചിതമെന്നു തോന്നുന്നവനു ഞാൻ അതു നല്‌കും.


“ദൈവമായ സർവേശ്വരാ, മഹാശക്തിയാലും ബലമുള്ള കരത്താലും ആകാശവും ഭൂമിയും സൃഷ്‍ടിച്ചത് അവിടുന്നാകുന്നു; അവിടുത്തേക്ക് ഒന്നും അസാധ്യമല്ല.


ഇസ്രായേലിനെക്കുറിച്ചുള്ള സർവേശ്വരന്റെ അരുളപ്പാട്: “ആകാശവിതാനം നിവർക്കുകയും ഭൂമിയുടെ അടിസ്ഥാനം ഉറപ്പിക്കുകയും മനുഷ്യന്റെ ഉള്ളിൽ ആത്മാവിനെ രൂപപ്പെടുത്തുകയും ചെയ്ത സർവേശ്വരൻ അരുളിച്ചെയ്യുന്നു:


വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളിൽ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.


ദൈവം തന്റെ പുത്രൻ മുഖേനയാണ് സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്‍ടിച്ചത്. ആത്മീയശക്തികളും പ്രഭുക്കന്മാരും ഭരണാധിപന്മാരും അധികാരികളുമെല്ലാം അതിലുൾപ്പെടുന്നു. പ്രപഞ്ചം ആകമാനം സൃഷ്‍ടിക്കപ്പെട്ടത് പുത്രനിൽക്കൂടിയും പുത്രനുവേണ്ടിയും ആണ്.


Lean sinn:

Sanasan


Sanasan