Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 10:10 - സത്യവേദപുസ്തകം C.L. (BSI)

10 എന്നാൽ സർവേശ്വരനാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്നാണ്; അവിടുന്നു കോപിക്കുമ്പോൾ ഭൂമി വിറയ്‍ക്കുന്നു; അവിടുത്തെ ഉഗ്രകോപം സഹിക്കാൻ ജനതകൾക്കു കഴിവില്ല. നിങ്ങൾ അവരോട് ഇങ്ങനെ പറയണം:

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്ക് അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 യഹോവയോ സത്യദൈവം; അവിടുന്ന് ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവിടുത്തെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജനതകൾക്ക് അവിടുത്തെ ഉഗ്രകോപം സഹിക്കുവാൻ കഴിയുകയുമില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 എന്നാൽ യഹോവ സത്യദൈവമാകുന്നു; അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ. അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു; ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 10:10
69 Iomraidhean Croise  

അബ്രഹാം ബേർ-ശേബയിൽ ഒരു വൃക്ഷം നട്ടു. നിത്യദൈവമായ സർവേശ്വരന്റെ നാമത്തിൽ അവിടെ ആരാധന നടത്തി.


ജനമെല്ലാം അതു കണ്ടപ്പോൾ സാഷ്ടാംഗം വീണു: “സർവേശ്വരാ, അങ്ങുതന്നെ ദൈവം, സർവേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു.


അങ്ങനെ സർവേശ്വരൻ മാത്രമാണു ദൈവം എന്നു ഭൂമിയിലെ സകല ജനതകളും അറിയട്ടെ.


സർവേശ്വരാ, മഹിമയും ശക്തിയും മഹത്ത്വവും വിജയവും പ്രതാപവും അങ്ങേക്കുള്ളത്; സ്വർഗത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേതാണല്ലോ. സർവേശ്വരാ, രാജത്വം അങ്ങയുടേത്. അങ്ങ് എല്ലാറ്റിനും മീതെ അധീശനായി വർത്തിക്കുന്നു.


ഇസ്രായേലിനു സത്യദൈവമോ പഠിപ്പിക്കുന്നതിനു പുരോഹിതനോ ധർമശാസ്ത്രമോ ഇല്ലാതായിട്ടു ദീർഘനാളുകളായി.


ഭൂമിയെ അവിടുന്നു പ്രകമ്പനം കൊള്ളിക്കുന്നു; അതിന്റെ തൂണുകൾ ഇളകിയാടുന്നു.


സർവേശ്വരൻ എന്നേക്കും രാജാവായി വാഴുന്നു അന്യജനതകൾ അവിടുത്തെ ദേശത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടും.


സർവേശ്വരനാണ് ദൈവമെന്നറിയുവിൻ, അവിടുന്നു നമ്മെ സൃഷ്‍ടിച്ചു. നാം അവിടുത്തേക്കുള്ളവർ. നാം അവിടുത്തെ ജനവും അവിടുന്നു മേയ്‍ക്കുന്ന ആടുകളുംതന്നെ.


അവിടുത്തേക്കു സ്തോത്രം അർപ്പിക്കുവിൻ. അവിടുത്തെ നാമത്തെ പ്രകീർത്തിക്കുവിൻ. സർവേശ്വരൻ നല്ലവനാണ്. അവിടുത്തെ അചഞ്ചലസ്നേഹം എന്നും നിലനില്‌ക്കുന്നു. അവിടുത്തെ വിശ്വസ്തത ശാശ്വതമത്രേ.


അവിടുന്നു ഭൂമിയെ നോക്കുമ്പോൾ അതു പ്രകമ്പനം കൊള്ളുന്നു. അവിടുന്നു പർവതങ്ങളെ സ്പർശിക്കുമ്പോൾ അവ പുകയുന്നു.


ഭൂമിയേ, സർവേശ്വരന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ തന്നെ വിറകൊള്ളുക.


അങ്ങയുടെ രാജത്വം ശാശ്വതമാണ്. അങ്ങയുടെ ആധിപത്യം എന്നേക്കും നിലനില്‌ക്കുന്നു. വാഗ്ദാനങ്ങളിൽ അവിടുന്നു വിശ്വസ്തനാകുന്നു. സകല പ്രവൃത്തികളിലും അവിടുന്നു കൃപാലുവുമാകുന്നു.


അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ചത്. അവിടുന്ന് എന്നേക്കും വിശ്വസ്തത പാലിക്കുന്നു.


അപ്പോൾ അവിടുത്തെ കോപത്താൽ ഭൂമി ഞെട്ടിവിറച്ചു. പർവതങ്ങളുടെ അടിസ്ഥാനങ്ങൾ ഇളകി.


സർവേശ്വരൻ ജലവിതാനത്തിൽ സിംഹാസനസ്ഥനായിരിക്കുന്നു; അവിടുന്നു രാജാവായി എന്നേക്കും വാഴുന്നു.


തൃക്കരങ്ങളിൽ ഞാൻ എന്നെത്തന്നെ ഭരമേല്പിക്കുന്നു, വിശ്വസ്തനായ ദൈവമേ, അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു.


എന്റെ ഹൃദയം ദൈവത്തിനായി, ജീവിക്കുന്ന ദൈവത്തിനായിതന്നെ, ദാഹിക്കുന്നു. എപ്പോഴാണ് എനിക്ക് തിരുസന്നിധാനത്തിലെത്തി, തിരുമുഖം ദർശിക്കാൻ കഴിയുക?


സർവേശ്വരൻ കല്പന നല്‌കുന്നു. വലിയൊരു ഗണം സ്‍ത്രീകൾ സുവാർത്ത അറിയിക്കുന്നു.


ഇസ്രായേലിന്റെ ദൈവത്തിന്റെ സന്നിധിയിൽ, സീനായിയിലെ ദൈവത്തിന്റെ സാന്നിധ്യത്തിൽതന്നെ, ഭൂമി കുലുങ്ങി, ആകാശം മഴ ചൊരിഞ്ഞു.


ദൈവമേ, ആദിമുതലേ അവിടുന്നു ഞങ്ങളുടെ രാജാവല്ലോ, ഭൂമിയിൽ രക്ഷ പ്രദാനം ചെയ്യുന്നത് അവിടുന്നാണ്.


എല്ലാവരും അങ്ങയെ ഭയപ്പെടുന്നു, അവിടുത്തെ കോപം ജ്വലിച്ചാൽ തിരുമുമ്പിൽ നില്‌ക്കാൻ ആർക്കു കഴിയും?


സ്വർഗത്തിൽനിന്ന് അവിടുന്നു വിധി പ്രസ്താവിച്ചു, ഭൂമി നടുങ്ങി വിറച്ചു. ദൈവം വിധി നടപ്പിലാക്കാൻ എഴുന്നേറ്റു, ഭൂമിയിലെ സകല പീഡിതരെയും രക്ഷിക്കാൻ തന്നെ.


അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മാറ്റൊലികൊണ്ടു. മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി നടുങ്ങിവിറച്ചു.


അവിടുത്തെ ആലയത്തിലേക്കു വരാൻ ഞാൻ എത്രമാത്രം അഭിവാഞ്ഛിക്കുന്നു. ജീവിക്കുന്ന ദൈവത്തെ ഞാൻ സന്തോഷത്തോടെ, സർവാത്മനാ പാടിപ്പുകഴ്ത്തുന്നു.


അവിടുന്നു ലോകത്തെ നീതിയോടെ ഭരിക്കുന്നു. ജനതകളെ ന്യായത്തോടെ വിധിക്കുന്നു.


അങ്ങയുടെ കോപത്തിന്റെ ഉഗ്രത ആരറിയുന്നു? അങ്ങയുടെ ക്രോധം എത്ര ഭീകരമെന്നറിഞ്ഞ് അങ്ങയെ ഭയപ്പെടുന്നവർ ആര്?


അവിടുന്നു നിത്യനായ ദൈവം, പർവതങ്ങൾ ഉണ്ടാകുന്നതിനുമുമ്പ്, പ്രപഞ്ചത്തെ അവിടുന്നു നിർമ്മിക്കുന്നതിനു മുമ്പുതന്നെ. അവിടുന്ന് എന്നേക്കും ദൈവം ആകുന്നു.


അങ്ങയുടെ സിംഹാസനം പണ്ടുതന്നേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അങ്ങ് അനാദിമുതലേ ഉള്ളവനാണ്.


അവിടുത്തെ മിന്നൽപ്പിണരുകൾ ലോകത്തെ പ്രകാശിപ്പിക്കുന്നു. ഭൂമി അതു കണ്ടു വിറയ്‍ക്കുന്നു.


സർവേശ്വരാ, ശ്രദ്ധിച്ചാലും, തൃക്കണ്ണുകൾ തുറന്നു കടാക്ഷിക്കേണമേ. ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള സെൻഹേരീബിന്റെ കത്തിലെ വാക്കുകൾ കേൾക്കണമേ.


ജീവിക്കുന്ന ദൈവത്തെ പരിഹസിക്കാൻ അസ്സീറിയായിലെ രാജാവ് അയച്ച രബ്-ശാക്കേയുടെ വാക്കുകൾ അങ്ങയുടെ ദൈവം കേട്ടിരിക്കും. അങ്ങയുടെ ദൈവമായ സർവേശ്വരൻ ആ വാക്കുകൾക്കു പ്രതികാരം ചെയ്യുകയില്ലേ? അതുകൊണ്ട് അവശേഷിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാർഥിച്ചാലും.


ജനതകൾ സർവേശ്വരനു തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെ മാത്രം. അവർ തുലാസിൽ ധൂളിപോലെ മാത്രമേ ഗണിക്കപ്പെടുകയുള്ളൂ. ഇതാ ദ്വീപുകളെ അവിടുന്നു നേർത്ത പൊടിപോലെ എടുക്കുന്നു.


ഭൂമിയുടെ അറുതികളെ നിർമിച്ച സർവേശ്വരൻ നിത്യനായ ദൈവമാകുന്നു എന്നു നീ കേട്ടിട്ടില്ലേ? നിനക്കറിഞ്ഞുകൂടേ? അവിടുന്നു ക്ഷീണിക്കയോ തളരുകയോ ചെയ്യുന്നില്ല. അവിടുത്തെ മനോഗതം ആർക്കാണറിയാവുന്നത്?


ഉന്നതവും വിശുദ്ധവുമായ സ്ഥലത്തു ഞാൻ വസിക്കുന്നെങ്കിലും അനുതപിക്കുന്നവന്റെ ഹൃദയത്തിനും വിനീതന്റെ ആത്മാവിനും നവചൈതന്യം പകരാൻ ഞാൻ അവരോടൊത്തു പാർക്കുന്നു.


അനുഗ്രഹിക്കപ്പെടാൻ കാംക്ഷിക്കുന്നവർ അതിവിശ്വസ്തനായ ദൈവത്തോടു പ്രാർഥിക്കും. ശപഥം ചെയ്യുന്നവരെല്ലാം സത്യദൈവത്തിന്റെ നാമത്തിൽ ശപഥം ചെയ്യും. മുൻകാലത്തെ ക്ലേശങ്ങളെ ഞാൻ മറന്നിരിക്കുന്നു. അവയെല്ലാം എന്റെ ദൃഷ്‍ടിയിൽനിന്നു മറഞ്ഞിരിക്കുന്നു.


സർവേശ്വരന്റെ ഭാരം എന്ന് ഇനി മേലാൽ ആരും പറയരുത്; ആരെങ്കിലും പറഞ്ഞാൽ അവന്റെ വാക്കുകൾ തന്നെ ആയിരിക്കും അവനു ഭാരമായിത്തീരുക; സർവശക്തനും ജീവിക്കുന്നവനുമായ നമ്മുടെ ദൈവത്തിന്റെ വാക്കുകളാണല്ലോ നിങ്ങൾ വികലമാക്കുന്നത്.


ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ സത്യസന്ധമായും നീതിയായും പരമാർഥമായും പ്രതിജ്ഞ ചെയ്യുക; എന്നാൽ അവിടുത്തെ നാമത്തിൽ ജനതകൾ അന്യോന്യം അനുഗ്രഹിക്കുകയും അവർ അവിടുത്തെ പുകഴ്ത്തുകയും ചെയ്യും.”


ഞാൻ പർവതങ്ങളിലേക്കു നോക്കി, അവ വിറയ്‍ക്കുന്നു; കുന്നുകൾ ആടിക്കൊണ്ടിരിക്കുന്നു.


ബാബിലോൺ പിടിക്കപ്പെട്ടു എന്ന ശബ്ദം കേട്ട് ഭൂമി നടുങ്ങും; അവളുടെ രോദനം ജനതകളുടെ ഇടയിൽ മാറ്റൊലിക്കൊള്ളും.”


ബാബിലോൺദേശം ജനവാസമില്ലാതെ ശൂന്യമാക്കുക എന്ന ദൈവനിശ്ചയം നടപ്പാക്കുന്നതുകൊണ്ടു ദേശം നടുങ്ങുന്നു.


അവിടുന്നു കാട്ടിയ അടയാളങ്ങൾ എത്ര മഹനീയം! അദ്ഭുതങ്ങൾ എത്ര ശക്തമായവ! അവിടുത്തെ ആധിപത്യം തലമുറകളോളം ഉള്ളത്.


ആ ഏഴുവർഷം പൂർത്തിയായപ്പോൾ നെബുഖദ്നേസർ എന്ന ഞാൻ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി. അപ്പോൾ വിവേകം എനിക്കു തിരിച്ചുകിട്ടി; ഞാൻ അത്യുന്നതനായ ദൈവത്തെ വാഴ്ത്തുകയും ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു. അവിടുത്തെ ആധിപത്യം അനന്തമാണ്. അവിടുത്തെ രാജ്യം എന്നേക്കും നിലനില്‌ക്കുന്നു.


എന്റെ ആധിപത്യത്തിലുൾപ്പെട്ട ഏവരും ദാനിയേലിന്റെ ദൈവത്തിന്റെ മുമ്പിൽ ഭയഭക്തിയോടിരിക്കണമെന്നു നാം ഒരു തീർപ്പു കല്പിക്കുന്നു. ആ ദൈവം ജീവിക്കുന്ന ദൈവവും നിത്യനും ആകുന്നു.


അവിടുത്തെ രാജത്വം അനശ്വരവും അവിടുത്തെ ആധിപത്യം അനന്തവുമാണ്. അവിടുന്നു രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; ആകാശത്തും ഭൂമിയിലും അവിടുന്ന് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നു. അവിടുന്നു ദാനിയേലിനെ സിംഹങ്ങളുടെ പിടിയിൽനിന്നു രക്ഷിച്ചിരിക്കുന്നു.”


സകല ജനങ്ങളും ജനപദങ്ങളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കത്തക്കവിധം ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. അദ്ദേഹത്തിന്റെ ആധിപത്യം അസ്തമിക്കാതെ എന്നേക്കും നിലനില്‌ക്കും. അദ്ദേഹത്തിന്റെ രാജത്വം അനശ്വരമാണ്.


സർവേശ്വരൻ തന്റെ സൈന്യത്തിനു മുമ്പിൽ അവിടുത്തെ ശബ്ദം മുഴക്കുന്നു. അവിടുത്തെ സൈന്യം വളരെ വിപുലമാണ്. അവിടുത്തെ ആജ്ഞ നടപ്പാക്കുന്നവൻ കരുത്തുറ്റവൻ. സർവേശ്വരന്റെ ദിനം മഹത്തും ഭയാനകവുമായത്; അതിനെ നേരിടാൻ ആർക്കു കഴിയും?


അപ്പോൾ തീയുടെ മുമ്പിൽ മെഴുകെന്നപോലെ അവിടുത്തെ കാൽക്കീഴിൽ പർവതങ്ങൾ ഉരുകും. അവ മലഞ്ചരുവിലൂടെ ഒഴുകുന്ന വെള്ളംപോലെ താഴ്‌വരകളിലേക്ക് ഒഴുകും.


തിരുമുമ്പിൽ പർവതങ്ങൾ കിടിലംകൊള്ളുന്നു. കുന്നുകൾ ഉരുകുന്നു. തിരുസന്നിധിയിൽ ഭൂമി കുലുങ്ങുന്നു. ഭൂമിയും അതിലെ ജീവജാലങ്ങളും വിറയ്‍ക്കുന്നു.


അവിടുത്തെ രോഷത്തിനു മുമ്പിൽ ആർക്കു നില്‌ക്കാൻ കഴിയും? അവിടുത്തെ കോപത്തിന്റെ ചൂട് ആർക്കു സഹിക്കാനാവും? അവിടുന്നു ക്രോധം അഗ്നിപോലെ ചൊരിയുന്നു; അവിടുന്നു പാറകളെ തകർക്കുന്നു.


പർവതങ്ങൾ അങ്ങയെ കണ്ടു വിറച്ചു. ജലപ്രവാഹങ്ങൾ പ്രവഹിച്ചു. അഗാധജലം ഗർജിച്ചു. ഉയരത്തിലേക്ക് അതിന്റെ തിരമാലകളെ ഉയർത്തി.


അവിടുന്നു ഭൂമിയെ അളന്നു. അവിടുത്തെ നോട്ടത്തിൽ ജനതകൾ കുലുങ്ങിവിറച്ചു. പണ്ടേയുള്ള പർവതങ്ങൾ ചിതറിപ്പോയി. പുരാതനഗിരികൾ താണുപോയി. എന്നാൽ അവിടുത്തെ മാർഗങ്ങൾ പഴയതുതന്നെ.


എന്നാൽ അവിടുന്ന് ആഗതനാകുന്ന ദിനത്തെ അതിജീവിക്കാൻ ആർക്കു കഴിയും? അവിടുന്നു പ്രത്യക്ഷനാകുമ്പോൾ ആർക്കു നിലനില്‌ക്കാൻ കഴിയും. അവിടുന്ന് ഉലയിലെ ശുദ്ധീകരിക്കുന്ന തീപോലെയും അലക്കുകാരൻ ഉപയോഗിക്കുന്ന കാരംപോലെയും ആണ്.


“അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു” എന്നു ശിമോൻ പത്രോസ് പറഞ്ഞു.


മഹാപുരോഹിതൻ വീണ്ടും യേശുവിനോടു ചോദിച്ചു: “ഞാൻ ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ സത്യം ചെയ്തു ചോദിക്കുന്നു, താങ്കൾ ദൈവപുത്രനായ ക്രിസ്തുതന്നെ എങ്കിൽ അതു ഞങ്ങളോടു പറയുക.”


ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവൻ.


“ഹേ മനുഷ്യരേ! നിങ്ങൾ എന്താണീ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ മർത്ത്യസ്വഭാവമുള്ളവർ മാത്രമാണ്. ഈ വ്യർഥകാര്യങ്ങളിൽനിന്നു മാറി, ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ച, ജീവനുള്ള ദൈവത്തിലേക്കു നിങ്ങൾ തിരിയുന്നതിനുവേണ്ടി ഈ സദ്‍വാർത്ത നിങ്ങളെ അറിയിക്കുന്നതിനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്.


അവിടുന്നു നമ്മുടെ അഭയശില; അവിടുത്തെ പ്രവൃത്തികൾ അന്യൂനവും അവിടുത്തെ വഴികൾ നീതിയുക്തവുമാകുന്നു. അവിടുന്നു വിശ്വസ്തനും കുറ്റമറ്റവനുമാണ് അവിടുന്നു നീതിനിഷ്ഠനും നേരുള്ളവനുമാണ്.


അഗ്നിയുടെ നടുവിൽനിന്ന് ജീവിക്കുന്ന ദൈവം സംസാരിക്കുന്ന ശബ്ദം കേട്ടിട്ടും ഞങ്ങളെപ്പോലെ മറ്റാരെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ?


നിങ്ങളെ സന്ദർശിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, ജീവനുള്ള സത്യദൈവത്തെ സേവിക്കുന്നതിനുവേണ്ടി വിഗ്രഹങ്ങളെ ഉപേക്ഷിച്ചു നിങ്ങൾ എപ്രകാരം ദൈവത്തിലേക്കു തിരിഞ്ഞു എന്നും, ആ ദേശങ്ങളിലെ ജനങ്ങൾ പറയുന്നു. കൂടാതെ, ദൈവത്താൽ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനും വരുവാനുള്ള ന്യായവിധിയിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ അവിടുത്തെ പുത്രനായ യേശു സ്വർഗത്തിൽനിന്നു വരുന്നതു പ്രതീക്ഷിച്ചുകൊണ്ടാണ് നിങ്ങൾ ദൈവത്തിങ്കലേക്കു തിരിഞ്ഞതെന്നും അവർ പറയുന്നു.


നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേൻ.


ഗർവ്വ് കാണിക്കുകയോ, അനിശ്ചിതമായ സമ്പത്തിൽ തങ്ങളുടെ പ്രത്യാശ ഊന്നുകയോ ചെയ്യരുതെന്ന് ഈ ലോകത്തിലെ സമ്പന്നന്മാരെ ഉദ്ബോധിപ്പിക്കുക. നമുക്ക് അനുഭവിക്കുന്നതിനായി സകലവും നല്‌കിയിട്ടുള്ള ദൈവത്തിൽതന്നെ തങ്ങളുടെ പ്രത്യാശ അവർ ഉറപ്പിക്കട്ടെ.


ജീവിക്കുന്നവനായ ദൈവത്തിന്റെ കൈകളിൽ നിപതിക്കുന്നത് എത്ര ഭയങ്കരം!


നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ ഓടിച്ചുകളയുമ്പോൾ ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു നിങ്ങൾ അറിയും.


ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്‌കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപൻ; അവിടുന്നാണ് നിത്യജീവനും.


വെണ്മയുള്ള ഒരു വലിയ സിംഹാസനം ഞാൻ കണ്ടു; അതിൽ ഉപവിഷ്ടനായിരിക്കുന്ന ഒരു ആളിനെയും. ആകാശവും ഭൂമിയും അവിടുത്തെ സന്നിധിയിൽനിന്ന് ഓടിപ്പോയി. അവയെ പിന്നെ കണ്ടതേയില്ല.


സർവേശ്വരാ! അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, എദോമ്യദേശത്തിലൂടെ മുന്നോട്ടു നീങ്ങിയപ്പോൾ, ഭൂമി കുലുങ്ങി; ആകാശം മഴ ചൊരിഞ്ഞു, അതേ, കരിമേഘങ്ങൾ ജലം വർഷിച്ചു.


അടുത്തു നില്‌ക്കുന്നവരോടു ദാവീദു ചോദിച്ചു: “ഈ ഫെലിസ്ത്യനെ സംഹരിച്ച് ഇസ്രായേലിനു സംഭവിച്ചിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു പ്രതിഫലം ലഭിക്കും? ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാൻ പരിച്ഛേദനം ഏല്‌ക്കാത്ത ഇവൻ ആര്?”


അങ്ങനെ ഈ ദാസൻ സിംഹത്തെയും കരടിയെയും കൊന്നിട്ടുണ്ട്; ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ നിന്ദിക്കുന്നവനും പരിച്ഛേദനം നടത്തിയിട്ടില്ലാത്തവനുമായ ഈ ഫെലിസ്ത്യനും അവയുടെ ഗതിതന്നെ വരും.


Lean sinn:

Sanasan


Sanasan