അവിടുന്നു കല്പിച്ചതു പ്രവാചകൻ വിളിച്ചുപറഞ്ഞു: “അല്ലയോ ബലിപീഠമേ! ബലിപീഠമേ! സർവേശ്വരൻ അരുളിച്ചെയ്യുന്നതു കേൾക്കുക; ദാവീദിന്റെ കുടുംബത്തിൽ യോശിയാ എന്നൊരു പുത്രൻ ജനിക്കും. നിന്റെമേൽ ധൂപാർപ്പണം നടത്തുന്ന പൂജാഗിരികളിലെ പുരോഹിതന്മാരെ അവൻ നിന്റെമേൽ ബലി അർപ്പിക്കും. മനുഷ്യാസ്ഥികൾ നിന്റെമേൽ വച്ച് ദഹിപ്പിക്കും.
മനശ്ശെ മരിച്ചു; പിതാക്കന്മാരോടു ചേർന്നു. കൊട്ടാരത്തിലെ ഉദ്യാനത്തിൽ-ഉസ്സയുടെ തോട്ടത്തിൽ-അദ്ദേഹത്തെ സംസ്കരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ പുത്രൻ ആമോൻ രാജാവായി.
തന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം യോശീയാരാജാവ് മെശുല്ലാമിന്റെ പൗത്രനും അസല്യായുടെ പുത്രനും കൊട്ടാരം കാര്യസ്ഥനുമായ ശാഫാനെ ദേവാലയത്തിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു:
സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “യിരെമ്യായേ, നീ എന്തു കാണുന്നു” എന്ന് എന്നോടു ചോദിച്ചു. “ജാഗ്രത് വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു” എന്നു ഞാൻ പ്രതിവചിച്ചു;
ആമോന്റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാം വർഷം മുതൽ ഇന്നുവരെ ഇരുപത്തിമൂന്നു വർഷക്കാലം സർവേശ്വരനിൽനിന്ന് എനിക്ക് അരുളപ്പാടു ലഭിച്ചു; അവ ഞാൻ നിങ്ങളോടു തുടർച്ചയായി അറിയിച്ചുകൊണ്ടിരുന്നു; എന്നാൽ നിങ്ങൾ അവ ശ്രദ്ധിച്ചില്ല.
യോശീയാരാജാവിന്റെ കാലത്തു സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേൽ ചെയ്തതെന്താണെന്നു നീ കണ്ടോ? ഉയർന്ന ഓരോ മലമുകളിലും എല്ലാ പച്ചമരത്തിന്റെയും ചുവട്ടിലും പോയി അവൾ വേശ്യാവൃത്തിയിലേർപ്പെട്ടു.
“നീ ഒരു പുസ്തകച്ചുരുൾ എടുത്തു യോശീയായുടെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയതുമുതൽ ഇന്നുവരെ ഇസ്രായേലിനെയും യെഹൂദായെയും സകല ജനതകളെയും സംബന്ധിച്ചു ഞാൻ പറഞ്ഞതെല്ലാം അതിൽ രേഖപ്പെടുത്തുക.
യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കിയാ എന്നിവരുടെയും ഇസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാമിന്റെയും ഭരണകാലത്ത് ബെയേരിയുടെ മകൻ ഹോശേയായ്‍ക്കു സർവേശ്വരനിൽനിന്നു ലഭിച്ച അരുളപ്പാട്:
യോഥാം, ആഹാസ്, ഹിസ്കീയാ എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖായ്‍ക്ക് ശമര്യയെയും യെരൂശലേമിനെയും സംബന്ധിച്ച് സർവേശ്വരനിൽനിന്ന് അരുളപ്പാട് ലഭിച്ചു.
ആമോന്റെ പുത്രനായ യോശിയാരാജാവ് യെഹൂദാരാജ്യം ഭരിക്കുന്ന കാലത്ത് കൂശിയുടെ പുത്രനായ സെഫന്യാപ്രവാചകനു സർവേശ്വരനിൽനിന്നു ലഭിച്ച അരുളപ്പാട്. കൂശി ഗെദല്യായുടെ പുത്രനും ഗെദല്യാ അമര്യായുടെ പുത്രനും അമര്യാ ഹിസ്കിയായുടെ പുത്രനും ആയിരുന്നു.