Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 1:10 - സത്യവേദപുസ്തകം C.L. (BSI)

10 പിഴുതെറിയാനും ഇടിച്ചുകളയാനും നശിപ്പിക്കാനും മറിച്ചുകളയാനും പണിതുയർത്താനും നടാനും ജനതകളുടെയും രാജ്യങ്ങളുടെയുംമേൽ ഞാൻ നിനക്ക് അധികാരം നല്‌കിയിരിക്കുന്നു.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെ മേലും രാജ്യങ്ങളുടെ മേലും ആക്കിവച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 നോക്കുക; നിർമ്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും ഇടിച്ചുകളയുവാനും പണിയുവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്ന് ജനതകളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവച്ചിരിക്കുന്നു” എന്നു യഹോവ എന്നോട് കല്പിച്ചു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 ഉന്മൂലനംചെയ്യുന്നതിനും തകർത്തുകളയുന്നതിനും നശിപ്പിക്കുന്നതിനും അട്ടിമറിക്കുന്നതിനും പണിയുന്നതിനും നടുന്നതിനുമായി, ഇതാ, ഇന്നു ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കും രാജ്യങ്ങൾക്കും മീതേ നിയമിച്ചിരിക്കുന്നു.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 1:10
29 Iomraidhean Croise  

ഗിലെയാദിലെ തിശ്ബിദേശക്കാരനായ ഏലിയാപ്രവാചകൻ ആഹാബ്‍രാജാവിനോടു പറഞ്ഞു: “ഞാൻ ആരാധിക്കുന്ന ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ പറയുന്നു; ഞാൻ പറഞ്ഞല്ലാതെ ഈ വർഷത്തിൽ മഞ്ഞോ മഴയോ പെയ്യുകയില്ല.”


ഹസായേലിന്റെ കൈയിൽനിന്നു രക്ഷപെടുന്നവനെ യേഹൂ വധിക്കും. യേഹൂവിൽനിന്നു രക്ഷപെടുന്നവനെ എലീശ വധിക്കും;


പൊളിച്ചുകളയാൻ ഒരു സമയം, പണിയാൻ ഒരു സമയം;


“ഗർഭപാത്രത്തിൽ നിനക്കു രൂപം നല്‌കുന്നതിനു മുമ്പു ഞാൻ നിന്നെ അറിഞ്ഞു; ഉദരത്തിൽനിന്നു പുറത്തുവരുന്നതിനു മുമ്പുതന്നെ നിന്നെ ഞാൻ വേർതിരിച്ച് ജനതകൾക്കു പ്രവാചകനായി നിയമിച്ചു.”


ഞാൻ അവരെ കടാക്ഷിച്ച് അവർക്കു നന്മ വരുത്തും. ഈ ദേശത്തേക്കു ഞാൻ അവരെ മടക്കികൊണ്ടുവരും; ഞാൻ അവരെ പണിതുയർത്തും; അവരെ നശിപ്പിക്കയില്ല; ഞാൻ അവരെ നട്ടുപിടിപ്പിക്കും; പിഴുതുകളകയില്ല.


ആ ദേശത്തിനെതിരെ ഞാൻ പറഞ്ഞിട്ടുള്ള എല്ലാ വാക്കുകളും സകല ജനതകൾക്കുമെതിരെ യിരെമ്യാ പ്രവചിച്ചതായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും ഞാൻ അതിന്മേൽ വരുത്തും.


പിഴുതുകളയാനും ഇടിച്ചുതകർക്കാനും മറിച്ചുകളയാനും നശിപ്പിക്കാനും അനർഥം വരുത്താനും ഞാൻ ശ്രദ്ധിച്ചതുപോലെ പണിയാനും നടുവാനും കൂടെ ശ്രദ്ധിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


“നീ ഒരു പുസ്തകച്ചുരുൾ എടുത്തു യോശീയായുടെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയതുമുതൽ ഇന്നുവരെ ഇസ്രായേലിനെയും യെഹൂദായെയും സകല ജനതകളെയും സംബന്ധിച്ചു ഞാൻ പറഞ്ഞതെല്ലാം അതിൽ രേഖപ്പെടുത്തുക.


ഞാൻ അവരെ ശ്രദ്ധിക്കുന്നത് അവർക്കു നന്മ ചെയ്യാനല്ല, അനർഥങ്ങൾ വരുത്താനാണ്; ഈജിപ്തിൽ പാർക്കുന്ന യെഹൂദന്മാരെല്ലാം പൂർണമായി നശിക്കുന്നതുവരെ വാളും ക്ഷാമവുംകൊണ്ട് അവർ സംഹരിക്കപ്പെടും.


‘സർവേശ്വരൻ അരുളിച്ചെയ്യുന്നു, ഇതാ, ഞാൻ പണിതതു ഞാൻ തന്നെ പൊളിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നെ പിഴുതുകളയുന്നു; ഇതാണ് ദേശത്തു മുഴുവൻ സംഭവിക്കുന്നത്.’


“മനുഷ്യപുത്രാ, ബാബിലോൺ രാജാവിന്റെ വാൾ കടന്നുവരുന്നതിനു രണ്ടു വഴികൾ നീ അടയാളപ്പെടുത്തുക. ഒരേ ദേശത്തുനിന്നുതന്നെ അവ രണ്ടും പുറപ്പെടണം. നഗരത്തിലേക്കുള്ള വഴിത്തലയ്‍ക്കൽ കൈ ചൂണ്ടി സ്ഥാപിക്കുക.


സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഒഹോലായെയും ഒഹോലിബായെയും കുറ്റം വിധിക്കുമോ? അവരുടെ മ്ലേച്ഛതകൾ അവരെ അറിയിക്കുക.


“മനുഷ്യപുത്രാ, ഈജിപ്തിലെ ജനതയെക്കുറിച്ചു നീ വിലപിക്കുക. അവരെയും വിജാതീയരിൽ വിശ്രുതരായവരുടെ പുത്രിമാരെയും പാതാളത്തിൽ പതിക്കുന്നവരുടെകൂടെ അധോലോകത്തേക്ക് അയയ്‍ക്കുക.


നശിപ്പിക്കപ്പെട്ടു ദേശത്തെ പുനഃസ്ഥാപിച്ചതും പാഴ്നിലങ്ങളിൽ വീണ്ടും കൃഷിയിറക്കിയതും സർവേശ്വരനായ ഞാനാണെന്നു ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകൾ അന്ന് അറിയും. ഇതു സർവേശ്വരനായ ഞാനാണ് അരുളിച്ചെയ്യുന്നത്. ഞാൻ അതു നിറവേറും.


ഈ ദർശനം അവിടുന്നു നഗരം നശിപ്പിക്കാൻ വന്നപ്പോൾ എനിക്കുണ്ടായതുപോലെയും കെബാർനദീതീരത്തുവച്ച് എനിക്കുണ്ടായ ദർശനംപോലെയും ആയിരുന്നു. അപ്പോൾ ഞാൻ സാഷ്ടാംഗം പ്രണമിച്ചു.


അതിനാൽ പ്രവാചകന്മാർ മുഖേന ഞാൻ അവരെ വെട്ടിവീഴ്ത്തി; എന്റെ വചനങ്ങളാൽ ഞാൻ അവരെ സംഹരിച്ചു. എന്റെ വിധി പ്രകാശംപോലെ പരക്കുന്നു.


സർവേശ്വരൻ അയയ്‍ക്കാതെ പട്ടണത്തിന് അനർഥം ഭവിക്കുമോ? തന്റെ സന്ദേശവാഹകരായ പ്രവാചകരെ അറിയിക്കാതെ, സർവേശ്വരൻ എന്തെങ്കിലും പ്രവർത്തിക്കുമോ?


“വീണുപോയ ദാവീദുഗൃഹത്തെ ഞാൻ പുനരുദ്ധരിക്കും; അതിന്റെ കേടുപാടുകൾ പോക്കി പൂർവസ്ഥിതിയിലാക്കും. അപ്പോൾ അവർ എദോമിലെയും ചുറ്റുമുള്ള ജനതകളെയും കീഴടക്കി എന്റെ ജനത്തിന്റെ അതിർത്തി വിസ്തീർണമാക്കും. ഇതെല്ലാം ഞാനാണു ചെയ്യുന്നതെന്നു സർവേശ്വരന്റെ അരുളപ്പാട്.


എന്നാൽ എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂർവികരെ പിന്തുടർന്നു പിടികൂടിയില്ലേ? അപ്പോൾ അവർ അനുതപിച്ചു പറഞ്ഞു: ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അനുസൃതമായി സർവശക്തനായ സർവേശ്വരൻ ഉദ്ദേശിച്ചതുപോലെതന്നെ ഞങ്ങളോടു ചെയ്തിരിക്കുന്നു.


Lean sinn:

Sanasan


Sanasan