Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 1:1 - സത്യവേദപുസ്തകം C.L. (BSI)

1 ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതരിൽ ഒരാളായ ഹില്‌ക്കിയായുടെ മകൻ യിരെമ്യായുടെ വാക്കുകൾ:

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്‍റെ മകനായ യിരെമ്യാവിന്‍റെ വചനങ്ങൾ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ബെന്യാമീൻദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഒരുവനായ ഹിൽക്കിയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 1:1
23 Iomraidhean Croise  

ശലോമോൻ അബ്യാഥാർപുരോഹിതനോടു പറഞ്ഞു: “നിന്റെ സ്വദേശമായ അനാഥോത്തിലേക്കു പൊയ്‍ക്കൊള്ളുക. നിന്നെയും കൊല്ലേണ്ടതാണ്. നീ എന്റെ പിതാവായ ദാവീദിന്റെ മുമ്പാകെ ദൈവമായ സർവേശ്വരന്റെ പെട്ടകം ചുമന്നു; എന്റെ പിതാവ് അനുഭവിച്ച എല്ലാ കഷ്ടതകളിലും പങ്കുചേർന്നു. അതിനാൽ ഞാൻ ഇപ്പോൾ നിന്നെ വധിക്കുന്നില്ല.”


ബെന്യാമീൻഗോത്രത്തിൽനിന്ന് ഗേബ, അല്ലേമെത്ത്, അനാഥോത്ത് എന്നിവയും ഇവയുടെ മേച്ചിൽസ്ഥലങ്ങളും കൊടുത്തു. കുലംകുലമായുള്ള വിഹിതമനുസരിച്ച് അവർക്ക് ആകെ പതിമൂന്നു പട്ടണങ്ങൾ കിട്ടി.


യിരെമ്യാപ്രവാചകൻ യോശീയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ഇസ്രായേലിലെ സ്‍ത്രീപുരുഷന്മാരായ സകല ഗായകരും വിലാപം നടത്തുമ്പോൾ ഇന്നും യോശീയായെപ്പറ്റി പരാമർശിക്കാറുണ്ട്. ഇസ്രായേലിൽ അത് ഒരു പതിവായിത്തീർന്നിരിക്കുന്നു; അവ വിലാപഗീതങ്ങളിൽ ചേർത്തിട്ടുമുണ്ട്.


തന്റെ ദൈവമായ സർവേശ്വരനു ഹിതകരമല്ലാത്തവിധം അദ്ദേഹം ജീവിച്ചു. അവിടുത്തെ വചനം അറിയിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽപോലും അദ്ദേഹം സ്വയം വിനയപ്പെട്ടില്ല.


യിരെമ്യാപ്രവാചകനിലൂടെ സർവേശ്വരൻ അരുളിച്ചെയ്ത വചനം നിറവേറി. ദേശം അതിന്റെ ശബത്ത് അനുഭവിച്ചു; എഴുപതു വർഷം പൂർത്തിയാകുന്നതുവരെ, ശൂന്യമായി കിടന്ന കാലമത്രയും തന്നെ.


സർവേശ്വരൻ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിറവേറുംവിധം പേർഷ്യാരാജാവായ സൈറസിനെ അദ്ദേഹത്തിന്റെ വാഴ്ചയുടെ ഒന്നാം വർഷം അവിടുന്നു പ്രചോദിപ്പിച്ചു. ഒരു വിളംബരം എഴുതി രാജ്യത്തെങ്ങും പ്രസിദ്ധപ്പെടുത്തി:


യെഹൂദാരാജാക്കന്മാരായ ഉസ്സിയാ, യോഥാം, ആഹാസ്, ഹിസ്കീയാ എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയുംകുറിച്ച് ആമോസിന്റെ മകനായ യെശയ്യായ്‍ക്കുണ്ടായ ദർശനം.


ഗല്ലീംനിവാസികളേ, ഉറക്കെ നിലവിളിക്കുവിൻ; ലയേശേ, ശ്രദ്ധിക്കുക; അനാഥോത്തേ, മറുപടി പറയുക.


ആമോസിന്റെ മകനായ യെശയ്യായ്‍ക്കു യെഹൂദായെയും യെരൂശലേമിനെയും കുറിച്ചുണ്ടായ അരുളപ്പാട്.


സർവേശ്വരന്റെ നാമത്തിൽ പ്രവചിക്കരുത്; പ്രവചിച്ചാൽ ഞങ്ങൾ നിന്നെ കൊന്നുകളയും എന്നു പറഞ്ഞ് എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന അനാഥോത്തുകാരെപ്പറ്റി അവിടുന്ന് അരുളിച്ചെയ്യുന്നു:


അങ്ങനെയിരിക്കെ, നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തിലെ യിരെമ്യായെ നീ എന്തുകൊണ്ടാണ് ശാസിക്കാത്തത്?


യിരെമ്യാക്കു സർവേശ്വരനിൽനിന്ന് ഈ അരുളപ്പാടുണ്ടായി.


യിരെമ്യാ സ്വജനങ്ങളുടെ ഇടയിലുള്ള തന്റെ ഓഹരി കൈവശപ്പെടുത്താൻ യെരൂശലേമിൽനിന്നു ബെന്യാമീൻദേശത്തേക്കു പുറപ്പെട്ടു.


ബാബിലോൺദേശത്തെ കെബാർ നദീതീരത്തു വച്ചു ബുസിയുടെ പുത്രനായ യെഹെസ്കേൽ പുരോഹിതനായ എനിക്ക് അവിടുത്തെ അരുളപ്പാടുണ്ടായി. അവിടെവച്ചു സർവേശ്വരന്റെ ശക്തി എന്റെമേൽ വന്നു.


ദാനിയേൽ എന്ന ഞാൻ യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് അനുസരിച്ചു യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതുവർഷം നീണ്ടതായിരിക്കുമെന്നു വിശുദ്ധ ഗ്രന്ഥങ്ങളിൽനിന്നു ഗ്രഹിച്ചു.


തെക്കോവയിലെ ആട്ടിടയരിൽ ഒരുവനായ ആമോസിന് ഇസ്രായേലിനെക്കുറിച്ചു ലഭിച്ച ദൈവത്തിന്റെ അരുളപ്പാട്: ഉസ്സീയാ യെഹൂദ്യയിലും യോവാശിന്റെ പുത്രനായ യെരോബയാം ഇസ്രായേലിലും വാണിരുന്ന കാലത്തുണ്ടായ ഭൂകമ്പത്തിനു രണ്ടു വർഷം മുമ്പായിരുന്നു ഈ അരുളപ്പാടു ലഭിച്ചത്.


ബെഥേലിലെ പുരോഹിതനായ അമസ്യാ ഇസ്രായേൽരാജാവായ യെരോബയാമിന്റെ അടുക്കൽ ആളയച്ചു പറഞ്ഞു: “ആമോസ് അങ്ങേക്കെതിരെ ഗൂഢാലോചന നടത്തുന്നു. അയാളുടെ രാജദ്രോഹപരമായ വാക്കുകൾ ഇങ്ങനെയാണ്:


“സ്നാപകയോഹന്നാൻ എന്നു ചിലരും ഏലിയാ എന്നു മറ്റു ചിലരും യിരെമ്യായോ അഥവാ പ്രവാചകന്മാരിൽ ഒരുവനോ എന്നു വേറേ ചിലരും പറയുന്നു” എന്ന് അവർ മറുപടി പറഞ്ഞു.


റാമയിൽ ഒരു ശബ്ദം കേൾക്കുന്നു; അലമുറയും വലിയ കരച്ചിലും തന്നെ. റാഹേൽ തന്റെ മക്കളെച്ചൊല്ലി കരയുന്നു; അവരിൽ ആരും ജീവനോടെ ശേഷിക്കാത്തതിനാൽ സാന്ത്വനവാക്കുകൾ അവൾ നിരസിക്കുന്നു എന്നിങ്ങനെ യിരെമ്യാപ്രവാചകൻ മുഖേന അരുൾചെയ്തത് അന്നു സംഭവിച്ചു.


“ഒരുവനു വിലയായി കൊടുക്കാമെന്ന് ഇസ്രായേൽജനം സമ്മതിച്ചിട്ടുള്ള മുപ്പതു വെള്ളിനാണയം


Lean sinn:

Sanasan


Sanasan