Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 7:3 - സത്യവേദപുസ്തകം C.L. (BSI)

3 അപ്പോൾ സർവേശ്വരൻ യെശയ്യായോട് അരുളിച്ചെയ്തു: “നീയും നിന്റെ പുത്രൻ ശെയാർ -യാശൂബും കൂടി അലക്കുകാരന്റെ വയലിലേക്കുള്ള പൊതുനിരത്തിലൂടെ ചെന്നു മേലെക്കുളത്തിൽ നിന്നുള്ള നീർച്ചാലിന്റെ അറ്റത്തുവച്ച് ആഹാസിനെ ചെന്നു കണ്ട് ഇപ്രകാരം പറയുക:

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ മകൻ ശെയാർ- യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപ്പാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്പാൻ ചെന്ന് അവനോടു പറയേണ്ടത്:

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്‍റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്‍റെ വയലിലേക്കുള്ള പ്രധാനപാതക്കരികിൽ മേലെക്കുളത്തിന്‍റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്നു അവനോട് പറയേണ്ടത്:

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അപ്പോൾ യഹോവ യെശയ്യാവോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്തു ആഹാസിനെ എതിരേല്പാൻ ചെന്നു അവനോടു പറയേണ്ടതു:

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 അപ്പോൾ യഹോവ യെശയ്യാവിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിക്കു മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയുടെ അറ്റത്തുചെന്ന്, അവിടെവെച്ച് ആഹാസിനെ കാണുക.

Faic an caibideil Dèan lethbhreac




യെശയ്യാവ് 7:3
14 Iomraidhean Croise  

രെമല്യായുടെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹിന്റെ പതിനേഴാം ഭരണവർഷം യോഥാമിന്റെ പുത്രൻ ആഹാസ് യെഹൂദ്യയിൽ രാജാവായി.


അസ്സീറിയാരാജാവ് ലാഖീശിൽനിന്നു തന്റെ പ്രധാന ഉദ്യോഗസ്ഥരായ തർഥാനെയും റബ്-സാരീസിനെയും റബ്-ശാക്കെയെയും ഒരു വലിയ സൈന്യത്തോടു കൂടി ഹിസ്ക്കീയായോടു പടവെട്ടാൻ യെരൂശലേമിലേക്ക് അയച്ചു. അവർ യെരൂശലേമിലെത്തി അലക്കുകാരന്റെ വയലിലേക്കുള്ള പെരുവഴിയിൽ മുകൾഭാഗത്തെ കുളത്തിലേക്കുള്ള ചാലിന്റെ അടുത്ത് നിലയുറപ്പിച്ചു.


ഹിസ്ക്കീയായുടെ മറ്റെല്ലാ പ്രവർത്തനങ്ങളും വീരപരാക്രമങ്ങളും ഒരു കുളവും തോടും നിർമ്മിച്ചു ജലം നഗരത്തിലേക്കു കൊണ്ടുവന്നതുമെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


അതിനപ്പുറം ബേത്ത്സൂർ അർധഭാഗത്തിന്റെ അധിപനും അസ്ബൂക്കിന്റെ പുത്രനുമായ നെഹെമ്യാ ദാവീദിന്റെ കല്ലറകളുടെ മുൻഭാഗംവരെയും വെട്ടിപ്പണിതുണ്ടാക്കിയ കുളംവരെയും വീരയോദ്ധാക്കൾ നിവസിക്കുന്ന സ്ഥലംവരെയും കേടുപാടുകൾ തീർത്തു.


ഫറവോ രാവിലെ നദിയിലേക്കു പോകുമ്പോൾ അവന്റെ അടുക്കൽ ചെല്ലണം; നീ നദീതീരത്തുതന്നെ കാത്തുനില്‌ക്കണം; സർപ്പമായിത്തീർന്ന വടിയും എടുത്തുകൊള്ളണം.


അവശേഷിക്കുന്നവർ, യാക്കോബിന്റെ ശിഷ്ടഭാഗംതന്നെ ജയവീരനായ ദൈവത്തിങ്കലേക്കു മടങ്ങിവരും.


നിങ്ങൾ യെരൂശലേമിലെ വീടുകൾ എണ്ണി. മതിലുകളുടെ അറ്റകുറ്റപ്പണി നടത്താൻ അവയിൽ ചിലതു പൊളിച്ചു.


പഴയ കുളത്തിലെ ജലം സംഭരിക്കാൻ രണ്ടു മതിലുകൾക്കിടയിൽ ഒരു ജലസംഭരണി നിർമിച്ചു. എന്നാൽ ഇതു നിർമിച്ചവന്റെ അടുക്കലേക്കു നിങ്ങൾ തിരിയുകയോ, പണ്ടുതന്നെ ഇത് ആസൂത്രണം ചെയ്തവനെ നിങ്ങൾ ഓർക്കുകയോ ചെയ്തില്ല.


അസ്സീറിയാരാജാവ് ലാഖീശിൽനിന്ന് ഒരു വലിയ സൈന്യത്തോടു കൂടി രബ്-ശാക്കേയെ യെരൂശലേമിൽ ഹിസ്കിയാരാജാവിന്റെ നേർക്കയച്ചു. അയാൾ അലക്കുകാരന്റെ നിലത്തിലേക്കുള്ള പെരുവഴിയിൽ മുകൾഭാഗത്തെ കുളത്തിലേക്കുള്ള ചാലിനരികെ നിലയുറപ്പിച്ചു.


ദുഷ്ടൻ തന്റെ വഴിയും നീതികെട്ടവൻ തന്റെ ആലോചനകളും ഉപേക്ഷിക്കട്ടെ. കരുണ ലഭിക്കാൻ അവിടുത്തെ അടുക്കലേക്ക് അവൻ മടങ്ങിവരട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കുമല്ലോ.


പത്തിലൊന്നെങ്കിലും ശേഷിച്ചാൽ അതു വീണ്ടും അഗ്നിക്കിരയാകും. എങ്കിലും കത്തിക്കരിഞ്ഞ മരത്തിന്റെയോ വെട്ടിയിട്ട കരുവേലകത്തിന്റെയോ കുറ്റിപോലെ അത് അവശേഷിക്കും. ആ കുറ്റി വിശുദ്ധമായ ഒരു വിത്തായിരിക്കും.”


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ ചെന്ന് അവിടെ ഈ വചനം പ്രസ്താവിക്കുക.


യെശയ്യാപ്രവാചകൻ ഇസ്രായേലിനെക്കുറിച്ചു പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: “കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമാണ് ഇസ്രായേൽജനമെങ്കിലും, അവരിൽ ഒരു പിടിയാളുകൾ മാത്രമേ രക്ഷപ്രാപിക്കൂ.


Lean sinn:

Sanasan


Sanasan