Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 10:3 - സത്യവേദപുസ്തകം C.L. (BSI)

3 ന്യായവിധി ദിവസത്തിൽ വിദൂരത്തുനിന്നു വിനാശകരമായ കൊടുങ്കാറ്റടിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യും? സഹായത്തിനുവേണ്ടി ആരുടെ അടുക്കലേക്ക് ഓടും? നിങ്ങളുടെ സമ്പത്ത് നിങ്ങൾ എവിടെ സൂക്ഷിക്കും?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും?

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും?

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങൾ എവിടെ വെച്ചുകൊള്ളും?

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 ശിക്ഷാവിധിയുടെ ദിവസത്തിൽ, ദൂരെനിന്നും നാശം വന്നുചേരുമ്പോൾ, നിങ്ങൾ എന്തുചെയ്യും? സഹായത്തിനായി ആരുടെ അടുത്തേക്കു നിങ്ങൾ ഓടിച്ചെല്ലും? നിങ്ങളുടെ ധനം നിങ്ങൾ എവിടെ സൂക്ഷിക്കും?

Faic an caibideil Dèan lethbhreac




യെശയ്യാവ് 10:3
40 Iomraidhean Croise  

“ഞങ്ങളുടെ പിതാവിന്റെ സമ്പത്തു യാക്കോബ് അപഹരിച്ചു; അങ്ങനെയാണ് ഈ സമ്പത്തെല്ലാം അവൻ നേടിയത്” എന്നു ലാബാന്റെ പുത്രന്മാർ പറയുന്നതു യാക്കോബു കേട്ടു.


സിറിയാക്കാർ പരിഭ്രാന്തരായി ഓടിപ്പോകുമ്പോൾ ഉപേക്ഷിച്ചുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിലെങ്ങും ചിതറിക്കിടക്കുന്നത് അവർ കണ്ടു. അവർ മടങ്ങിവന്നു രാജാവിനെ വിവരം അറിയിച്ചു.


ദൈവം എന്നെ വിധിക്കാൻ എഴുന്നേല്‌ക്കുമ്പോൾ ഞാൻ എന്തു ചെയ്യും? ദൈവം അന്വേഷണം നടത്തുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും?


ക്രോധദിവസം സമ്പത്ത് ഉപകരിക്കുന്നില്ല; എന്നാൽ നീതി നിന്നെ മരണത്തിൽനിന്നു മോചിപ്പിക്കും.


വിലപിക്കുവിൻ, സർവേശ്വരന്റെ ദിവസം സമീപിച്ചിരിക്കുന്നു. സർവശക്തനിൽ നിന്നുള്ള വിനാശംപോലെ അതു വരും.


അന്ന് ഇസ്രായേലിന്റെ മഹത്ത്വം ക്ഷയിക്കും. മേദസ്സ് കുറഞ്ഞ് ശരീരം മെലിയും.


അന്ന് തീരദേശവാസികൾ പറയും: “അസ്സീറിയാരാജാവിൽനിന്നു രക്ഷപെടാൻവേണ്ടി നാം അഭയം പ്രാപിച്ചിരുന്നവർക്ക് ഇതാണല്ലോ ഗതി. പിന്നെ നാം എങ്ങനെ രക്ഷപെടും?”


അവർ നിഴലുകളാണ്; ഇനി എഴുന്നേല്‌ക്കുകയില്ല. അത്രത്തോളം അവിടുന്ന് അവരെ ശിക്ഷിച്ച് നശിപ്പിച്ചിരിക്കുന്നു. അവരുടെ ഓർമപോലും അവിടുന്നു തുടച്ചുനീക്കിയിരിക്കുന്നു.


അധർമം നിമിത്തം ഭൂവാസികളെ ശിക്ഷിക്കാൻ ദൈവം തന്റെ വാസസ്ഥലത്തുനിന്ന് ഇറങ്ങിവരുന്നു. ഭൂമിയിൽ നടത്തപ്പെട്ട കൊലപാതകങ്ങൾ വെളിപ്പെടുത്തപ്പെടും. കൊല്ലപ്പെട്ടവരെ ഇനി ഭൂമി മറച്ചുവയ്‍ക്കുകയില്ല.


നിവർന്നു കിടക്കാൻ നീളമില്ലാത്ത കട്ടിലും ദേഹം ആകെ മൂടാൻ തക്ക വീതിയില്ലാത്ത പുതപ്പുമുള്ളവന്റെ അവസ്ഥയായിരിക്കും നിങ്ങളുടേത്.


ഭൂകമ്പം, ഇടിമുഴക്കം, ഘോരശബ്ദം, കൊടുങ്കാറ്റ്, ദഹിപ്പിക്കുന്ന തീജ്വാല എന്നിവയോടൊത്തു സർവശക്തനായ സർവേശ്വരൻ വരും.


“ഇല്ല, ഞങ്ങൾ കുതിരപ്പുറത്തു കയറി പാഞ്ഞുപോകും” എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങൾ പാഞ്ഞുപോകും. “അതിശീഘ്രം പാഞ്ഞുപോകുന്ന കുതിരയുടെ പുറത്ത് ഞങ്ങൾ പോകും” എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങളെ പിന്തുടരുന്നവരും അതിശീഘ്രം വരും.


സഹായിക്കാൻ കഴിവില്ലാത്ത ഈജിപ്തുജനത നിമിത്തം ലജ്ജിതരും അപമാനിതരുമായിത്തീർന്നിരിക്കുന്നു. അവരെക്കൊണ്ട് സഹായമോ നേട്ടമോ ഉണ്ടാകുന്നില്ല.


ഈജിപ്തിന്റെ സഹായം വ്യർഥവും നിഷ്ഫലവും ആണ്. അതുകൊണ്ട് ഞാനതിനെ ‘അനങ്ങാത്ത രാഹാബ്’ എന്നു വിളിക്കുന്നു.


സീയോനിലെ പാപികൾ ഭയപ്പെടുന്നു; അവിശ്വാസികൾ വിറയ്‍ക്കുന്നു. സംഹാരാഗ്നിയോടൊത്തു നമ്മിൽ ആരു വസിക്കും? സദാ ജ്വലിക്കുന്ന അഗ്നിയോടൊത്ത് ആർക്കു പാർക്കാൻ കഴിയും?


യെശയ്യാപ്രവാചകൻ ഹിസ്കിയാ രാജാവിന്റെ അടുക്കൽ ചെന്നു: “ഈ മനുഷ്യർ പറയുന്നത് എന്ത്? ഇവർ അങ്ങയുടെ അടുക്കൽ എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു. “ഇവർ വിദൂരസ്ഥലമായ ബാബിലോണിൽനിന്നു വന്നവരാണെന്നു” ഹിസ്കിയ മറുപടി പറഞ്ഞു.


അതുകൊണ്ട് പാതാളം ആർത്തിയോടെ വിസ്താരത്തിൽ വായ് തുറന്നിരിക്കുന്നു. യെരൂശലേമിലെ പ്രഭുക്കന്മാരും സാമാന്യജനവും അവളിൽ ആഹ്ലാദിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്നവരും അതിൽ താണുപോകും. എല്ലാവരും അപമാനിതരാകും.


വിദൂരസ്ഥരായ ഒരു ജനതയ്‍ക്ക് അവിടുന്ന് ഒരു അടയാളം കാട്ടി. ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളം വിളിച്ച് അറിയിച്ചു. അതാ, അവർ അതിശീഘ്രം ബദ്ധപ്പെട്ടു വരുന്നു.


ആയുധധാരികളായ സംഹാരകരെ നിനക്കെതിരെ ഞാൻ ഒരുക്കും. അവർ നിന്റെ വിശിഷ്ടദേവദാരുക്കൾ വെട്ടി തീയിലിടും.


ഉപേക്ഷിക്കപ്പെട്ടവളേ, നീ എന്തിനു രക്താംബരം ധരിക്കുന്നു? സ്വർണാഭരണം അണിയുന്നു? കണ്ണിൽ മഷി എഴുതുന്നതും എന്തിന്? സൗന്ദര്യം വർധിപ്പിക്കാനുള്ള നിന്റെ ശ്രമം വ്യർഥമാണ്; നിന്റെ കാമുകന്മാർ നിന്നെ നിന്ദിക്കുന്നു; അവർ നിനക്കു ജീവഹാനി വരുത്താൻ ശ്രമിക്കുന്നു.


പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; അവർ നിർദേശിക്കുന്നതുപോലെ പുരോഹിതന്മാർ ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?


ഇതു നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ? ഇതുപോലെയുള്ള ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


ഇസ്രായേൽ തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ ഇസ്രായേൽ അസ്സീറിയായിലേക്കു പോകുകയും സഹായാഭ്യർഥനയുമായി രാജാവിന്റെ അടുക്കൽ ആളയയ്‍ക്കുകയും ചെയ്തു. എന്നാൽ നിങ്ങൾക്കു സൗഖ്യം നല്‌കാനോ, നിങ്ങളുടെ മുറിവു പൊറുപ്പിക്കാനോ അവനു കഴിവില്ല.


നിർദിഷ്ട ഉത്സവദിവസവും അവിടുത്തെ പെരുന്നാൾ ദിവസവും നിങ്ങൾ എന്തുചെയ്യും?


ശിക്ഷയുടെ ദിവസങ്ങൾ വന്നിരിക്കുന്നു. അതേ, പ്രതികാരത്തിന്റെ ദിനങ്ങൾ ആഗതമായിരിക്കുന്നു; ഇസ്രായേൽ അത് അറിയും. നിങ്ങളുടെ കടുത്ത അകൃത്യവും കൊടിയ വിദ്വേഷവുംമൂലം പ്രവാചകൻ നിങ്ങൾക്കു ഭോഷനായി; ആത്മാവിനാൽ പ്രചോദിതനായവൻ ഭ്രാന്തനായി.


സിംഹത്തെ ഭയന്നോടുന്നവൻ കരടിയുടെ മുമ്പിൽ ചെന്നു പെടുമ്പോലെയോ വീട്ടിലെത്തുമ്പോൾ പതിയിരുന്ന പാമ്പു കടിക്കുംപോലെയോ അന്നു നിങ്ങൾക്ക് അപായം നേരിടും.


അവരിൽ ഏറ്റവും നല്ലവൻ മുൾച്ചെടിക്കു സമം. ഏറ്റവും നേരുള്ളവൻ മുള്ളുവേലിക്കു സദൃശം. നിങ്ങളുടെ കാവല്‌ക്കാർ അറിയിച്ച ദിവസം, നിങ്ങളുടെ ശിക്ഷാദിവസം വന്നുകഴിഞ്ഞു. നിങ്ങളുടെ പരിഭ്രാന്തി ആസന്നമായിരിക്കുന്നു.


സർവേശ്വരന്റെ ക്രോധദിവസത്തിൽ സ്വർണത്തിനോ വെള്ളിക്കോ അവരെ രക്ഷിക്കാൻ ആവുകയില്ല. ഭൂമി മുഴുവൻ അവിടുത്തെ തീക്ഷ്ണമായ ക്രോധാഗ്നിക്ക് ഇരയാകും. ഭൂവാസികളെ എല്ലാം അവിടുന്ന് അതിശീഘ്രം നശിപ്പിക്കും.


നിങ്ങൾക്കെതിരായി ഭൂമിയുടെ അതിരിൽനിന്ന് ഒരു ജനതയെ സർവേശ്വരൻ വിളിച്ചുവരുത്തും; കഴുകൻ പറന്നു വരുന്നതുപോലെ അവർ വരും; അവരുടെ ഭാഷ നിങ്ങൾക്ക് അജ്ഞാതമായിരിക്കും.


വിജാതീയരുടെ ഇടയിലുള്ള നിങ്ങളുടെ പെരുമാറ്റം യോഗ്യമായിരിക്കണം. നിങ്ങൾ ദുർവൃത്തരാണെന്നു പറയുന്നവർ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ടിട്ട് കർത്താവിന്റെ സന്ദർശന ദിവസത്തിൽ ദൈവത്തെ പ്രകീർത്തിക്കുവാൻ ഇടയാകട്ടെ.


Lean sinn:

Sanasan


Sanasan