Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 1:3 - സത്യവേദപുസ്തകം C.L. (BSI)

3 കാളയ്‍ക്കു തന്റെ ഉടമയെയും കഴുതയ്‍ക്കു യജമാനന്റെ പുൽത്തൊട്ടിയെയും അറിയാം; എന്നാൽ ഇസ്രായേൽ ഒന്നും അറിയുന്നില്ല; എന്റെ ജനം ഒന്നും മനസ്സിലാക്കുന്നില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 കാള തന്‍റെ ഉടയവനെയും കഴുത തന്‍റെ യജമാനന്‍റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്‍റെ ജനം ഗ്രഹിക്കുന്നതുമില്ല.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 കാള തന്റെ ഉടമസ്ഥനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയും അറിയുന്നു, എന്നാൽ ഇസ്രായേലോ തിരിച്ചറിയുന്നില്ല. എന്റെ ജനം മനസ്സിലാക്കുന്നതുമില്ല.”

Faic an caibideil Dèan lethbhreac




യെശയ്യാവ് 1:3
24 Iomraidhean Croise  

മൂഢരേ, അറിഞ്ഞുകൊൾവിൻ; ഭോഷന്മാരേ എപ്പോഴാണ് നിങ്ങൾക്കു വിവേകമുദിക്കുക?


ദുർജനം നീതി തിരിച്ചറിയുന്നില്ല; സർവേശ്വരനെ ആരാധിക്കുന്നവർ അതു പൂർണമായും തിരിച്ചറിയുന്നു.


മടിയാ, നീ ഉറുമ്പിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക.


അവിടത്തെ മരക്കൊമ്പുകൾ ഉണങ്ങി ഒടിഞ്ഞുവീഴും. സ്‍ത്രീകൾ അവ പെറുക്കി തീ കത്തിക്കും. ഇവർ വിവേകമില്ലാത്ത ജനമാകയാൽ സ്രഷ്ടാവായ ദൈവം അവരോടു കരുണ കാട്ടുകയില്ല. അവർക്കു രൂപം നല്‌കിയവൻ അവരിൽ പ്രസാദിക്കുകയില്ല.


എന്റെ സമർപ്പിതനെപ്പോലെ, സർവേശ്വരന്റെ ദാസനെപ്പോലെ അന്ധനായി ആരുണ്ട്? കാഴ്ചയിൽപ്പെടുന്നത് അവൻ കണ്ടു ഗ്രഹിക്കുന്നില്ല, ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.


അവർ ഒന്നും അറിയുന്നില്ല. കാണാൻ കഴിയാത്തവിധം അവരുടെ കണ്ണും, ഗ്രഹിക്കാൻ കഴിയാത്തവിധം അവരുടെ മനസ്സും അവിടുന്ന് അടച്ചിരിക്കുന്നു.


അവരുടെ വിരുന്നുകളിൽ വീണയും കിന്നരവും തപ്പും കുഴലും മാത്രമല്ല വീഞ്ഞും ഉണ്ട്. എന്നാൽ അവർ സർവേശ്വരന്റെ പ്രവൃത്തികളെ ഗൗനിക്കുന്നില്ല; അവിടുത്തെ കരങ്ങളുടെ പ്രവൃത്തി കാണുന്നുമില്ല.


അങ്ങനെ എന്റെ ജനം അജ്ഞതയാൽ പ്രവാസത്തിലേക്കു നീങ്ങുന്നു. അവരുടെ നേതാക്കൾ പട്ടിണികൊണ്ടു മരിക്കുന്നു; അവരുടെ ജനങ്ങൾ ദാഹിച്ചു പൊരിയുന്നു.


ഈ നായ്‍ക്കൾക്കു വല്ലാത്ത വിശപ്പാണ്; ഇവയ്‍ക്ക് ഒരിക്കലും തൃപ്തിവരുന്നില്ല. ഇടയന്മാർക്ക് ഒന്നും മനസ്സിലാകുന്നില്ല; അവർ എല്ലാവരും അവനവന്റെ നേട്ടത്തിനുവേണ്ടി അവനവന്റെ വഴിക്കുപോകുന്നു.


മനുഷ്യരെല്ലാം ബുദ്ധിഹീനരും ഭോഷരുമാണ്; താൻ നിർമിച്ച വിഗ്രഹങ്ങൾ നിമിത്തം സ്വർണപ്പണിക്കാരൻ ലജ്ജിതനാകും.


അവർ ബുദ്ധിഹീനരും ഭോഷന്മാരുമാണ്; ഏതൊരു വിഗ്രഹത്തെക്കുറിച്ച് അവർ പ്രഘോഷിക്കുന്നുവോ അതു വെറും മരക്കഷണമത്രേ.


രേഖാബിന്റെ പുത്രനായ യോനാദാബ് തന്റെ പുത്രന്മാർക്കു നല്‌കിയിരുന്ന കല്പന അവർ അനുസരിച്ചു; എന്നാൽ ഈ ജനം എന്നെ അനുസരിച്ചില്ല.


“എന്റെ ജനം ഭോഷന്മാരാണ്; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധിയില്ലാത്ത കുട്ടികൾ; അവർക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാൻ അവർ സമർഥരാണ്; എന്നാൽ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിഞ്ഞുകൂടാ.”


എന്റെ ജനം കാണാതെപോയ ആടുകളാണ്; അവരുടെ ഇടയന്മാർ അവരെ വഴിതെറ്റിച്ചു; മലകളിൽ അലഞ്ഞു നടക്കാൻ അവരെ അനുവദിച്ചു; പർവതങ്ങളിലും മലകളിലുമായി അവർ അലഞ്ഞു നടക്കുന്നു; അവരുടെ ആല എവിടെ എന്ന് അവർ മറന്നുപോയി. കണ്ടവരെല്ലാം അവരെ ആക്രമിച്ചു;


ഞാറപ്പക്ഷിപോലും അതിന്റെ കാലം അറിയുന്നു. ചെങ്ങാലിയും മീവൽപ്പക്ഷിയും കൊക്കും തിരിച്ചുവരവിനുള്ള സമയം പാലിക്കുന്നു. എന്റെ ജനമോ സർവേശ്വരന്റെ കല്പന അറിയുന്നില്ല.


സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നാണംകെട്ട വേശ്യയെപ്പോലെ പ്രവർത്തിക്കുന്ന നീ എത്രമാത്രം കാമാസക്തയാണ്. വഴിക്കവലകളിലെല്ലാം വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി മണ്ഡപങ്ങൾ നീ സ്ഥാപിച്ചു.


ഇസ്രായേൽ മുഴുവനും അവിടുത്തെ സ്വരം ചെവിക്കൊള്ളാതെ അവിടുത്തെ നിയമം ലംഘിച്ച് വഴിതെറ്റിപ്പോയിരിക്കുന്നു. ഞങ്ങൾ അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശയുടെ നിയമസംഹിതയിൽ എഴുതപ്പെട്ടിരിക്കുന്ന ശാപവും ശിക്ഷയും ഞങ്ങളുടെമേൽ ചൊരിയപ്പെട്ടിരിക്കുന്നു.


അവൾക്കു ധാന്യവും പുതുവീഞ്ഞും പുതിയ എണ്ണയും ബാലിനെ ആരാധിക്കാൻ ഉപയോഗിച്ച പൊന്നും വെള്ളിയും സമൃദ്ധമായി നല്‌കിയതു ഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല.


സ്വർഗരാജ്യത്തെക്കുറിച്ചുള്ള വചനം ഒരുവൻ കേട്ടിട്ടു ഗ്രഹിക്കാതിരിക്കുമ്പോൾ അവന്റെ ഹൃദയത്തിൽ വിതയ്‍ക്കപ്പെട്ടത് പിശാചു വന്നു തട്ടിക്കൊണ്ടുപോകുന്നു. ഇതാണു വഴിയിൽവീണ വിത്തു സൂചിപ്പിക്കുന്നത്.


ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ പരിത്യജിച്ചതുകൊണ്ട് അവിഹിതമായതു ചെയ്യുവാൻ ദൈവം അവരെ വിവേകശൂന്യതയ്‍ക്കു വിട്ടുകൊടുത്തു.


ദൈവത്തിന്റെ വചനത്താൽ ആദിയിൽ ആകാശവും ഭൂമിയും ഉണ്ടായി എന്ന വസ്തുത അവർ മനഃപൂർവം വിസ്മരിക്കുന്നു.


Lean sinn:

Sanasan


Sanasan