Biblia Todo Logo
Bìoball air-loidhne

- Sanasan -




യെശയ്യാവ് 1:2 - സത്യവേദപുസ്തകം C.L. (BSI)

2 ആകാശമേ കേൾക്കുക; ഭൂതലമേ ശ്രദ്ധിക്കുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ പോറ്റി വളർത്തിയ എന്റെ മക്കൾ എന്നോടു മത്സരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ആകാശമേ, കേൾക്ക; ഭൂമിയേ, ചെവി തരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റിവളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 ആകാശമേ, കേൾക്കുക; ഭൂമിയേ, ചെവിതരുക; യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ മക്കളെ പോറ്റിവളർത്തി; അവരോ എന്നോട് മത്സരിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 ആകാശമേ, കേൾക്കുക! ഭൂമിയേ ശ്രദ്ധിക്കുക! യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ മക്കളെ പോറ്റിവളർത്തി; എന്നാൽ അവർ എനിക്കെതിരേ മത്സരിച്ചു.

Faic an caibideil Dèan lethbhreac




യെശയ്യാവ് 1:2
37 Iomraidhean Croise  

തന്റെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വനെ അയാൾ ഉപേക്ഷിച്ചു; അവിടുത്തെ വഴിയിൽ അയാൾ നടന്നില്ല.


ജനതകളേ കേൾക്കുവിൻ, ഭൂവാസികളേ ശ്രദ്ധിക്കുവിൻ.


സ്വജനത്തെ ന്യായം വിധിക്കുന്നതു കാണാൻ, അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.


“എൻറേതല്ലാത്ത പദ്ധതികൾ നടപ്പാക്കുകയും എനിക്കു ഹിതമല്ലാത്ത സഖ്യമുണ്ടാക്കുകയും ചെയ്ത് പാപത്തിന്മേൽ പാപം കൂട്ടിവയ്‍ക്കുന്ന കലഹപ്രിയരേ, നിങ്ങൾക്കു ദുരിതം!” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


കാരണം, അവർ കലഹപ്രിയരാണ്, വ്യാജം പറയുന്ന ജനത, സർവേശ്വരന്റെ ഉപദേശം ചെവിക്കൊള്ളാത്ത പുത്രന്മാർ!


ഇസ്രായേൽജനമേ, നിങ്ങൾ കഠിനമായി എതിർത്തവങ്കലേക്കു തന്നെ തിരിയുവിൻ;


ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; ജനപദങ്ങളേ, ശ്രദ്ധിക്കുവിൻ. ഭൂമിയും അതിൽ നിറഞ്ഞിരിക്കുന്ന സകലവുമേ, ചെവി തരുവിൻ! ലോകവും അതിൽനിന്ന് ഉദ്ഭവിക്കുന്ന സമസ്തവുമേ, കേൾക്കുവിൻ.


എങ്കിലും അവിടുന്ന് ഞങ്ങളുടെ പിതാവാകുന്നു. അബ്രഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും യാക്കോബു ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും സർവേശ്വരാ,


തന്നിഷ്ടപ്രകാരം അപഥസഞ്ചാരം ചെയ്തിരുന്ന മത്സരികളായ ജനതയെ സ്വീകരിക്കാൻ ഞാൻ എപ്പോഴും എന്റെ കൈകൾ നീട്ടിയിരുന്നു.


നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ, അഹങ്കരിക്കരുത്; സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്.


ദേശമേ, ദേശമേ, ദേശമേ, സർവേശ്വരന്റെ വാക്കു കേൾക്കുക. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ മനുഷ്യൻ സന്തതി ഇല്ലാത്തവനെന്നും അവന്റെ ജീവിതകാലത്ത് ഒരിക്കലും വിജയം കൈവരിക്കാത്തവനെന്നും എഴുതിവയ്‍ക്കുക. ദാവീദിന്റെ സിംഹാസനത്തിലിരുന്ന് യെഹൂദ്യയിൽ ഭരണം നടത്താൻ അയാളുടെ സന്തതികളിലാർക്കും ഇനി സാധ്യമാകയില്ല.”


അവിശ്വസ്തരായ മക്കളേ മടങ്ങിവരുവിൻ, നിങ്ങളുടെ അവിശ്വസ്തത ഞാൻ നീക്കിക്കളയാം.” “ഇതാ, ഞങ്ങൾ അങ്ങയുടെ അടുത്തേക്കുവരുന്നു; അവിടുന്നാണു ഞങ്ങളുടെ ദൈവമായ സർവേശ്വരൻ.


കരഞ്ഞുകൊണ്ട് അവർ വരും; ആശ്വസിപ്പിച്ചുകൊണ്ടു ഞാൻ അവരെ നയിക്കും, നീർത്തോടുകൾക്കരികെ, നേർപാതകളിലൂടെ ഞാൻ അവരെ വഴി നടത്തും; അവർ ഇടറിവീഴുകയില്ല. ഇസ്രായേലിനു ഞാൻ പിതാവാണ്; എഫ്രയീം എന്റെ ആദ്യജാതനും.


ഭൂമിയേ, കേൾക്കുക; അവരുടെ ഉപായങ്ങൾമൂലം ഞാൻ അവരുടെമേൽ അനർഥം വരുത്തും; അവർ എന്റെ വാക്കു ശ്രദ്ധിച്ചില്ല; എന്റെ നിയമം അവർ നിരസിച്ചു.


ധിക്കാരികളായ ജനത്തോട് ഈ ദൃഷ്ടാന്തം പറയുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഒരു കലം അടുപ്പത്തുവച്ച് അതിൽ വെള്ളം ഒഴിക്കുക.


അതുകൊണ്ട് ഇസ്രായേലിലെ പർവതങ്ങളേ, സർവേശ്വരനായ കർത്താവിന്റെ അരുളപ്പാടു ശ്രദ്ധിക്കുവിൻ; കുന്നുകളോടും മലകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും ശൂന്യമാക്കപ്പെട്ട ദേശങ്ങളോടും ചുറ്റുമുള്ള ജനതകൾക്കു കവർച്ചയും പരിഹാസവിഷയവും ആയിരിക്കുന്ന നിർജനമായ നഗരങ്ങളോടും സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.


ഇസ്രായേല്യരേ, ഈജിപ്തിൽനിന്നു മോചിപ്പിച്ചുകൊണ്ടുവന്ന സർവേശ്വരൻ നിങ്ങൾക്കെതിരെ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുവിൻ:


യോഥാം, ആഹാസ്, ഹിസ്കീയാ എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖായ്‍ക്ക് ശമര്യയെയും യെരൂശലേമിനെയും സംബന്ധിച്ച് സർവേശ്വരനിൽനിന്ന് അരുളപ്പാട് ലഭിച്ചു.


ജനതകളേ, കേൾക്കുവിൻ, ഭൂമിയും അതിലുള്ള സമസ്തവുമേ, ശ്രദ്ധിക്കുവിൻ; സർവേശ്വരനായ കർത്താവ് അവിടുത്തെ വിശുദ്ധമന്ദിരത്തിൽനിന്നു നിങ്ങൾക്ക് എതിരെ സാക്ഷ്യം വഹിക്കട്ടെ.


എന്നാൽ യാക്കോബുവംശജരോട് അവരുടെ അതിക്രമവും ഇസ്രായേൽജനത്തോട് അവരുടെ പാപവും തുറന്നു പ്രസ്താവിക്കാൻ ഞാൻ ശക്തിയും സർവേശ്വരന്റെ ചൈതന്യവും നീതിയും വീര്യവും നിറഞ്ഞവനായിരിക്കുന്നു.


പുത്രൻ പിതാവിനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു. എന്റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, ഞാൻ നിങ്ങളോടു ചോദിക്കുന്നു: “ഞാൻ പിതാവെങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനനെങ്കിൽ എന്നോടുള്ള ഭക്തി എവിടെ? അങ്ങയുടെ നാമത്തെ എങ്ങനെയാണു ഞങ്ങൾ നിന്ദിക്കുന്നത്? എന്നു നിങ്ങൾ ചോദിക്കുന്നു.


ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.”


മരുഭൂമിയിൽ നിങ്ങൾ പിന്നിട്ട വഴികളിലെല്ലാം, ഇവിടെ എത്തുവോളം അവിടുന്നു നിങ്ങളെ പിതാവ് മകനെ എന്നപോലെ കരങ്ങളിൽ വഹിക്കുന്നത് നിങ്ങൾ കണ്ടു.


നിങ്ങൾക്കു തിരഞ്ഞെടുക്കാൻ തക്കവിധം ജീവനും മരണവും അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ ഇപ്പോൾ ഞാൻ വച്ചിരിക്കുന്നു. നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കാൻ സ്വർഗത്തോടും ഭൂമിയോടും ഞാൻ ആവശ്യപ്പെടുന്നു. നിങ്ങളും നിങ്ങളുടെ സന്തതികളും ജീവിക്കേണ്ടതിനു ജീവനെ തിരഞ്ഞെടുക്കുക;


ആകാശമേ, ചെവി തരൂ; ഞാൻ സംസാരിക്കട്ടെ. ഭൂതലമേ, എന്റെ വാക്കുകൾ ശ്രദ്ധിക്കൂ;


നിങ്ങൾ അവിടെ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഞാൻ ആകാശത്തെയും ഭൂമിയെയും സാക്ഷിനിർത്തി പറയുന്നു. നിങ്ങൾ അവിടെ ദീർഘകാലം ജീവിച്ചിരിക്കുകയില്ല; നിങ്ങൾ നിശ്ശേഷം നശിപ്പിക്കപ്പെടും.


Lean sinn:

Sanasan


Sanasan