2 തിമൊഥെയൊസ് 4:18 - സത്യവേദപുസ്തകം C.L. (BSI)18 എല്ലാ തിന്മകളിൽനിന്നും കർത്താവ് എന്നെ വീണ്ടെടുക്കുകയും തന്റെ സ്വർഗീയ രാജ്യത്തിനുവേണ്ടി എന്നെ കാത്തുകൊള്ളുകയും ചെയ്യും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)18 കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗീയരാജ്യത്തിനായി രക്ഷിക്കും; അവന് എന്നെന്നേക്കും മഹത്ത്വം. ആമേൻ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ച് തന്‍റെ സ്വർഗ്ഗീയരാജ്യത്തിനായി കാത്തുസൂക്ഷിക്കും; അവനു എന്നെന്നേക്കും മഹത്വം. ആമേൻ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 കർത്താവു എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ. Faic an caibideilസമകാലിക മലയാളവിവർത്തനം18 കർത്താവ് എന്നെ തിന്മയുടെ എല്ലാവിധ ഉപദ്രവങ്ങളിൽനിന്നും മോചിപ്പിച്ച് സുരക്ഷിതനായി അവിടത്തെ സ്വർഗീയരാജ്യത്തിൽ എത്തിക്കും. അവിടത്തേക്ക് എന്നെന്നേക്കും മഹത്ത്വം. ആമേൻ. Faic an caibideil |
സാധാരണ ജനങ്ങൾക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങൾക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്‌ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങൾ ഉണ്ടാകുവാൻ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോൾ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങൾക്കു നല്‌കുന്നു. ദൈവം വിശ്വസ്തനാണല്ലോ.
നാബാൽ മരിച്ചുപോയി എന്നു കേട്ടപ്പോൾ ദാവീദു പറഞ്ഞു: “സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ; നാബാൽ അപമര്യാദയായി പെരുമാറിയതിനു അവിടുന്നു പകരം ചോദിച്ചു. അയാളോടു പകരം വീട്ടാൻ ഇടയാക്കാതെ ഈ ദാസനെ അവിടുന്നു രക്ഷിച്ചു. അവൻ ചെയ്ത തിന്മയ്‍ക്കു സർവേശ്വരൻ അവനെ ശിക്ഷിച്ചു.” അബീഗയിലിനെ ഭാര്യയാക്കാൻ തനിക്കുള്ള ആഗ്രഹം അവളെ അറിയിക്കാൻ ദാവീദു ദൂതന്മാരെ അയച്ചു;