Biblia Todo Logo
Bìoball air-loidhne

- Sanasan -




2 തിമൊഥെയൊസ് 3:12 - സത്യവേദപുസ്തകം C.L. (BSI)

12 ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് വിശുദ്ധജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവർ നിശ്ചയമായും പീഡിപ്പിക്കപ്പെടും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും നിശ്ചയം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡകൾ ഉണ്ടാകും,

Faic an caibideil Dèan lethbhreac




2 തിമൊഥെയൊസ് 3:12
32 Iomraidhean Croise  

പിന്നീടു യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ സ്വയം ത്യജിച്ച് തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.


അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: പ്രവാചകന്മാരെയും ജ്ഞാനികളെയും മതഗുരുക്കന്മാരെയും നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കും; ചിലരെ നിങ്ങൾ വധിക്കുകയും ക്രൂശിക്കുകയും ചെയ്യും; മറ്റുചിലരെ സുനഗോഗുകളിൽവച്ചു ചാട്ടവാറുകൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും.


ഇപ്പോൾത്തന്നെ നൂറുമടങ്ങു ഭവനങ്ങളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും വസ്തുവകകളെയും പീഡനങ്ങളോടൊപ്പം ലഭിക്കും; ഭാവിയുഗത്തിൽ അനശ്വര ജീവനും കിട്ടും.


അവർ നിങ്ങളെ സുനഗോഗുകളിൽനിന്നു പുറന്തള്ളും. നിങ്ങളെ വധിക്കുന്ന ഏതൊരുവനും ദൈവത്തിന് അർപ്പിക്കുന്ന ഒരു പുണ്യകർമം ചെയ്യുന്നു എന്നു കരുതുന്ന സമയം വരുന്നു.


എന്നോടുള്ള ഐക്യത്തിൽ നിങ്ങൾ സമാധാനം കണ്ടെത്തേണ്ടതിനാണ് ഇവയെല്ലാം ഞാൻ നിങ്ങളോടു പറഞ്ഞത്: ലോകത്തിൽ നിങ്ങൾക്കു കഷ്ടതയുണ്ട്; എന്നാൽ നിങ്ങൾ ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.”


അവിടുത്തെ വചനം ഞാൻ അവർക്കു നല്‌കി. ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തിരിക്കുന്നു.


ക്രിസ്തുവിന്റെ അനുയായികളായിത്തീർന്നവരെ ധൈര്യപ്പെടുത്തി. വിശ്വാസത്തിൽ ഉറച്ചു നില്‌ക്കണമെന്നും “അനേകം കഷ്ടതകളിൽകൂടി നാം ദൈവരാജ്യത്തിൽ പ്രവേശിക്കണം” എന്നും അവരെ ഉദ്ബോധിപ്പിച്ചു.


നാം ഈ ആയുസ്സിൽ മാത്രമാണ് ക്രിസ്തുവിൽ പ്രത്യാശവച്ചിരിക്കുന്നത് എങ്കിൽ നാം മറ്റുള്ള എല്ലാവരെയുംകാൾ ദയനീയരാണ്.


ലൗകികമായ ജ്ഞാനമല്ല, പ്രത്യുത ദൈവദത്തമായ നിഷ്കപടതയും ആത്മാർഥതയുമാണ് ഈ ലോകത്തിലുള്ള ഞങ്ങളുടെ ജീവിതത്തെയും വിശിഷ്യ, നിങ്ങളോടുള്ള ബന്ധത്തെയും ഭരിക്കുന്നതെന്നു ഞങ്ങളുടെ മനസ്സാക്ഷിക്ക് ഉറപ്പുണ്ട്. അതിലാണ് ഞങ്ങൾ അഭിമാനം കൊള്ളുന്നത്.


ധാരാളം ശത്രുക്കളുണ്ടെങ്കിലും ഒരിക്കലും മിത്രങ്ങളാൽ പരിത്യക്തരാകുന്നില്ല. വല്ലാതെ പീഡിപ്പിക്കപ്പെട്ടുവെങ്കിലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല.


എല്ലാവിധത്തിലും നാം ശാന്തവും സമാധാനപൂർണവും ഭക്തിനിരതവും മാന്യവുമായ ജീവിതം നയിക്കുവാൻ ഇടയാകുന്നതിന് രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടി പ്രാർഥിക്കുക.


നമ്മുടെ മതവിശ്വാസത്തിന്റെ മർമ്മം നിശ്ചയമായും മഹത്താണ്. അവിടുന്നു മനുഷ്യജന്മമെടുത്ത് പ്രത്യക്ഷനായി; അവിടുന്നു നീതിമാനാണെന്ന് ആത്മാവിനാൽ സമർഥിക്കപ്പെട്ടു. മാലാഖമാർക്ക് അവിടുന്നു ദർശനമേകി; ജനവർഗങ്ങളുടെ ഇടയിൽ അവിടുന്നു പ്രഘോഷിക്കപ്പെട്ടു. ലോകമെങ്ങും അവിടുത്തെ വിശ്വസിച്ചു; മഹത്ത്വത്തിലേക്ക് അവിടുന്ന് ഉയർത്തപ്പെടുകയും ചെയ്തു.


ഇതിൽനിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വിശ്വാസയോഗ്യമായ വചനങ്ങളോടും ദൈവഭക്തിക്കു ചേർന്ന പ്രബോധനങ്ങളോടും വിയോജിക്കുകയോ ചെയ്യുന്നവൻ അഹംഭാവംകൊണ്ടു ചീർത്തവനും അജ്ഞനുമാകുന്നു.


ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പോസ്തോലനുമായ പൗലൊസ്, നമ്മുടെ പൊതുവിശ്വാസത്തിൽ എന്റെ യഥാർഥ പുത്രനായ തീത്തോസിന് എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിൽനിന്നും നിനക്കു കൃപയും സമാധാനവും ലഭിക്കട്ടെ. ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസവും ദൈവഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്റെ പരിജ്ഞാനവും വർധിപ്പിക്കുന്നതിനുവേണ്ടി എന്നെ നിയോഗിച്ചു. ആ വിശ്വാസവും പരിജ്ഞാനവും അനശ്വരജീവനുവേണ്ടിയുള്ള പ്രത്യാശയിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഒരിക്കലും വ്യാജം പറയാത്ത ദൈവം യുഗാരംഭത്തിനുമുമ്പ് വാഗ്ദാനം ചെയ്തതും അവിടുത്തെ വചനത്തിൽ യഥാകാലം വെളിപ്പെടുത്തിയതുമാണ് ഈ പ്രത്യാശ. ആ വചനം പ്രസംഗിക്കുവാനുള്ള ചുമതല നമ്മുടെ രക്ഷകനായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ചു.


വിലക്കപ്പെട്ടതും പ്രാപഞ്ചികമോഹങ്ങളും പരിത്യജിക്കുവാനും, സമചിത്തതയോടും നീതിനിഷ്ഠയോടും ദൈവഭക്തിയോടുംകൂടി ജീവിക്കുവാനും ദൈവകൃപ നമ്മെ പരിശീലിപ്പിക്കുന്നു.


യോസേഫിന്റെ വംശജർ യോശുവയെ സമീപിച്ചു പറഞ്ഞു: “ഞങ്ങൾക്ക് ഒരു ഓഹരി മാത്രം നല്‌കിയത് എന്തുകൊണ്ടാണ്? ദൈവാനുഗ്രഹത്താൽ ഞങ്ങൾ ഒരു വലിയ ജനസമൂഹം ആയിത്തീർന്നിരിക്കുന്നുവല്ലോ.”


എന്നാൽ നീതി നിമിത്തം കഷ്ടത സഹിക്കേണ്ടി വന്നാൽത്തന്നെയും നിങ്ങൾ ഭാഗ്യവാന്മാർ! നിങ്ങൾ ആരെയും ഭയപ്പെടേണ്ടാ; അസ്വസ്ഥചിത്തരാകുകയും വേണ്ടാ.


പ്രപഞ്ചത്തിലുള്ളതു സമസ്തവും ഇങ്ങനെ നശിച്ചുപോകുന്നതുകൊണ്ട്, നിങ്ങൾ എത്രമാത്രം വിശുദ്ധിയും ദൈവഭക്തിയും ഉള്ളവരായി ജീവിക്കേണ്ടതാണ്.


ഓരോ തലയിലും ഓരോ കിരീടവും. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ തൂത്തുവാരി ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. ആ സ്‍ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങുവാൻ അവളുടെ മുമ്പിൽ ആ ഉഗ്രസർപ്പം നിലയുറപ്പിച്ചു.


“പ്രഭോ, അങ്ങേക്ക് അറിയാമല്ലോ” എന്നു ഞാൻ പറഞ്ഞപ്പോൾ ആ ശ്രേഷ്ഠൻ പ്രതിവചിച്ചു: “ഇവർ കൊടിയ പീഡനത്തിൽനിന്നു വന്നവരത്രേ. ഇവരുടെ അങ്കി കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി ശുദ്ധമാക്കിയിരിക്കുന്നു.


Lean sinn:

Sanasan


Sanasan