Biblia Todo Logo
Bìoball air-loidhne

- Sanasan -




2 തിമൊഥെയൊസ് 1:5 - സത്യവേദപുസ്തകം C.L. (BSI)

5 നിന്റെ ആത്മാർഥമായ വിശ്വാസം ഞാൻ ഓർമിക്കുന്നു. ആ വിശ്വാസം മുമ്പുതന്നെ നിന്റെ പിതാമഹിയായ ലോവീസിനും അമ്മ യുനീക്കയ്‍ക്കും ഉണ്ടായിരുന്നു. ആ വിശ്വാസം നിന്നിലും കുടികൊള്ളുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ആ വിശ്വാസം ആദ്യം നിന്‍റെ വലിയമ്മ ലോവീസിലും അമ്മ യുനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്ന് ഞാൻ ഉറച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 നിന്റെ നിർവ്യാജവിശ്വാസം എന്റെ ഓർമയിലുണ്ട്. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; ഇപ്പോൾ നിന്നിലും ഉണ്ടെന്ന് എനിക്കുറപ്പുണ്ട്.

Faic an caibideil Dèan lethbhreac




2 തിമൊഥെയൊസ് 1:5
25 Iomraidhean Croise  

പരമനാഥാ, ഞാനങ്ങയുടെ ദാസൻ, അങ്ങയുടെ ദാസനും, അങ്ങയുടെ ദാസിയുടെ പുത്രനും തന്നെ.


പരമനാഥാ, നീതിക്കുവേണ്ടിയുള്ള എന്റെ യാചന കേൾക്കണമേ, എന്റെ നിലവിളി ശ്രദ്ധിക്കണമേ. എന്റെ നിഷ്കപടമായ പ്രാർഥന കേൾക്കണമേ.


എന്നെക്കുറിച്ചു കേട്ട മാത്രയിൽ അവർ എന്നെ നിരസിച്ചു; അന്യജനതകൾ എന്നോടു യാചിച്ചു.


പിറന്ന നാൾമുതൽ അവിടുന്നെന്നെ പരിപാലിക്കുന്നു; എന്റെ അമ്മ എന്നെ പ്രസവിച്ച നാൾമുതൽ അവിടുന്നാണ് എന്റെ ദൈവം.


അവിടുത്തെ പ്രവൃത്തികൾ എത്ര അദ്ഭുതകരം, അവിടുത്തെ ശക്തിപ്രഭാവത്താൽ ശത്രുക്കൾ തിരുമുമ്പിൽ കീഴടങ്ങുന്നു.


രാത്രിയിൽ ഞാൻ ഗാഢചിന്തയിൽ കഴിയുന്നു. ഞാൻ ധ്യാനിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്നു.


എന്നെ വെറുക്കുന്നവർ എന്റെ കാല്‌ക്കൽ വീഴുമായിരുന്നു. ഞാൻ അവരെ എന്നേക്കുമായി ശിക്ഷിക്കുമായിരുന്നു.


നാഥാ, തൃക്കൺപാർത്താലും! എന്നോടു കരുണയുണ്ടാകണമേ. ഈ ദാസന് അവിടുത്തെ ശക്തി നല്‌കണമേ! അങ്ങയുടെ ദാസിയുടെ മകനെ രക്ഷിക്കണമേ.


ഇതെല്ലാമായിട്ടും അവളുടെ വഞ്ചകിയായ സഹോദരി യെഹൂദാ പൂർണഹൃദയത്തോടെയല്ല, കപടവേഷമണിഞ്ഞാണ് എന്റെ അടുക്കലേക്കു വന്നത് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


നഥാനിയേൽ തന്റെ അടുക്കലേക്കു വരുന്നതു കണ്ട് യേശു പറഞ്ഞു: “ഇതാ, ഒരു യഥാർഥ ഇസ്രായേല്യൻ; ഇയാളിൽ യാതൊരു കാപട്യവുമില്ല.”


പൗലൊസ് ദർബയിലും ലുസ്ത്രയിലുമെത്തി. തിമൊഥെയോസ് എന്നൊരു ശിഷ്യൻ അവിടെയുണ്ടായിരുന്നു. അയാൾ വിശ്വാസിനിയായ ഒരു യെഹൂദസ്‍ത്രീയുടെ പുത്രനായിരുന്നു. ഒരു ഗ്രീക്കുകാരനായിരുന്നു അയാളുടെ പിതാവ്.


അങ്ങേക്ക് ഇവയെല്ലാം അറിവുള്ളതാണല്ലോ. അതുകൊണ്ടു ഞാൻ സധൈര്യം അങ്ങയോടു പറയുന്നു: ഈ കാര്യങ്ങളൊന്നും അങ്ങയുടെ ശ്രദ്ധയിൽ പെടാതിരുന്നിട്ടില്ലെന്ന് എനിക്കു ബോധ്യമുണ്ട്. എന്തെന്നാൽ ഇവയൊന്നും വല്ല മുക്കിലോ മൂലയിലോ വച്ചു നടന്ന സംഭവങ്ങളല്ല.


ഒന്നും സ്വഭാവേന അശുദ്ധമല്ല എന്ന് കർത്താവായ യേശുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എനിക്കു ബോധ്യമുണ്ട്. എന്നാൽ ഏതെങ്കിലും അശുദ്ധമെന്ന് ഒരുവൻ വിശ്വസിക്കുന്നുവെങ്കിൽ അത് അവന് അശുദ്ധമായിത്തീരുന്നു.


ഒരു ദിവസം മറ്റൊന്നിനെക്കാൾ പ്രാധാന്യമുള്ളതാണെന്നു ചിലർ കരുതുന്നു. എന്നാൽ എല്ലാ ദിവസവും ഒരുപോലെയാണെന്നത്രേ മറ്റുചിലർ വിചാരിക്കുന്നത്. ഓരോരുത്തനും അവനവന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊള്ളട്ടെ.


എന്റെ സഹോദരരേ, നിങ്ങൾക്കു തികഞ്ഞ സ്വഭാവമേന്മയും, സകല ജ്ഞാനത്തിന്റെയും നിറവും, അന്യോന്യം പ്രബോധിപ്പിക്കുന്നതിനുള്ള കഴിവുമുണ്ടെന്ന് എനിക്കു നിശ്ചയമുണ്ട്.


മരണത്തിനോ, ജീവനോ, മാലാഖമാർക്കോ, മാനുഷികമല്ലാത്ത അധികാരങ്ങൾക്കോ, ശക്തികൾക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്‍ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്തുവാൻ സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.


ഞങ്ങൾ നിർമ്മലതയും, ജ്ഞാനവും, ക്ഷമയും, ദയയുംകൊണ്ട് ദൈവത്തിന്റെ ദാസന്മാർ എന്നു തെളിയിക്കുന്നു-


നാം അവരോട് ആജ്ഞാപിക്കുന്നതിന്റെ ആത്യന്തിക ലക്ഷ്യം ശുദ്ധഹൃദയത്തിൽനിന്നും നല്ല മനസ്സാക്ഷിയിൽനിന്നും കാപട്യമില്ലാത്ത വിശ്വാസത്തിൽനിന്നും ഉളവാകുന്ന സ്നേഹമാണ്.


ഈ നിർദേശങ്ങൾ നമ്മുടെ സഹോദരന്മാരെ അനുസ്മരിപ്പിക്കുമെങ്കിൽ നീ ക്രിസ്തുയേശുവിന്റെ നല്ല ശുശ്രൂഷകനായിരിക്കും. വിശ്വാസത്തിന്റെ വചനങ്ങളാലും, നീ അനുസരിക്കുന്ന സദുപദേശങ്ങളാലും പരിപോഷിപ്പിക്കപ്പെട്ട സേവകൻതന്നെ.


അതുകൊണ്ട് ഞാൻ ഈ പീഡനങ്ങൾ സഹിക്കുന്നു എങ്കിലും ബന്ധനസ്ഥനായിരിക്കുന്നതിൽ ലജ്ജിക്കുന്നില്ല. ഞാൻ വിശ്വസിക്കുന്നത് ആരെയാണെന്ന് എനിക്ക് അറിയാം. എന്നെ ഏല്പിച്ചിരിക്കുന്നത് ആ ദിവസംവരെ കാത്തുസൂക്ഷിക്കുവാൻ അവിടുന്നു പ്രാപ്തനാണെന്ന് എനിക്കുറപ്പുണ്ട്.


ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിനെക്കുറിച്ചു നിന്നെ ഉദ്ബോധിപ്പിക്കുന്ന വിശുദ്ധലിഖിതങ്ങൾ കുട്ടിക്കാലംതൊട്ടു നിനക്കു പരിചയമുള്ളതാണല്ലോ. എല്ലാ വിശുദ്ധരേഖകളും ഈശ്വരപ്രചോദിതമാണ്.


വിശ്വാസത്തോടുകൂടിയാണ് ഇവരെല്ലാം മൃതിയടഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തവ അവർ പ്രാപിച്ചില്ല എങ്കിലും ദൂരെ നിന്നുകൊണ്ട് അവർ അവ കാണുകയും അവയെ അഭിവാദനം ചെയ്യുകയും ഭൂമിയിൽ തങ്ങൾ പരദേശികളും പ്രവാസികളുമാണെന്നു പരസ്യമായി സമ്മതിക്കുകയും ചെയ്തു.


പ്രിയപ്പെട്ടവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും രക്ഷയുടെ ശ്രേഷ്ഠമായ അനുഗ്രഹങ്ങൾ നിങ്ങൾക്കുണ്ടെന്നു ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്.


സത്യത്തെ അനുസരിക്കുന്നതിനാൽ ആത്മാവിനു നൈർമ്മല്യവും ഹൃദയംഗമമായ സഹോദരസ്നേഹവും നിങ്ങൾക്ക് ഉണ്ടായിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ അന്യോന്യം ഉറ്റുസ്നേഹിക്കുക.


Lean sinn:

Sanasan


Sanasan