Biblia Todo Logo
Bìoball air-loidhne

- Sanasan -




1 തിമൊഥെയൊസ് 5:13 - സത്യവേദപുസ്തകം C.L. (BSI)

13 അതിനു പുറമേ, അവർ അലസരായി വീടുകൾതോറും ചുറ്റി നടക്കുകയും അപവാദവ്യവസായത്തിലേർപ്പെടുകയും പരകാര്യങ്ങളിൽ തലയിട്ട് പറയരുതാത്തതു പറയുകയും ചെയ്യും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

13 അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

13 തന്നെയുമല്ല, അവർ അലസരായി, വീടുവീടാന്തരം ചുറ്റിക്കറങ്ങി സമയം വൃഥാവിലാക്കുകയും അനുചിതമായി അസംബന്ധങ്ങൾ സംസാരിച്ച് പരകാര്യതൽപ്പരരായിത്തീരുകയും ചെയ്യുന്നു.

Faic an caibideil Dèan lethbhreac




1 തിമൊഥെയൊസ് 5:13
14 Iomraidhean Croise  

ഏഷണിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നു വിശ്വസ്തനാകട്ടെ രഹസ്യം സൂക്ഷിക്കുന്നു.


ഏഷണിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നു. വിടുവായനോടു കൂട്ടുകൂടരുത്.


കുടുംബാംഗങ്ങളുടെ പെരുമാറ്റം അവൾ നല്ലവിധം നിരീക്ഷിക്കുന്നു. അലസമായി ഇരുന്ന് അവൾ അഹോവൃത്തി കഴിക്കുന്നില്ല.


അവൾ മോഹപരവശയും തൻറേടിയും ആണ്. അവൾ വീട്ടിൽ അടങ്ങിയിരിക്കാറില്ല.


അയൽക്കാരന്റെ ജീവൻ അപകടത്തിലാക്കുകയും അരുത്. ഞാൻ സർവേശ്വരനാകുന്നു.


അവർ തരുന്ന ഭക്ഷണപാനീയങ്ങൾ സ്വീകരിച്ച് അതേ ഭവനത്തിൽത്തന്നെ പാർക്കുക. എന്തെന്നാൽ വേലക്കാരൻ തന്റെ കൂലിക്ക് അർഹനത്രേ. വീടുകൾതോറും മാറി മാറി താമസിക്കുവാൻ തുനിയരുത്.


നിങ്ങൾക്കു പ്രയോജനകരമായ യാതൊന്നും മറച്ചുവയ്‍ക്കാതെ വെളിപ്പെടുത്തിക്കൊണ്ട്, പൊതുസ്ഥലങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലുംവച്ച് ഞാൻ നിങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു.


ശിഷ്യന്മാരെ പാട്ടിലാക്കുന്നതിനു ദുരുപദേശവുമായി വരുന്ന ആളുകൾ നിങ്ങളുടെ ഇടയിൽ നിന്നുതന്നെ മുമ്പോട്ടു വരും.


മാത്രമല്ല തങ്ങളുടെ ആദ്യത്തെ പ്രതിജ്ഞ ലംഘിക്കുന്നതുകൊണ്ട് അവർ കുറ്റക്കാരായി വിധിക്കപ്പെടുന്നതിന് അർഹരായിത്തീരുകയും ചെയ്യുന്നു.


അവരെ മൊഴിമുട്ടിക്കണം. പഠിപ്പിക്കരുതാത്ത കാര്യങ്ങൾ അധമമായ ലാഭത്തിനുവേണ്ടി പഠിപ്പിച്ച്, കുടുംബങ്ങളെ അവർ വഴിതെറ്റിക്കുന്നു.


ഒരേ വായിൽനിന്നു തന്നെ ഈശ്വരസ്തുതിയും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല.


കൊലപാതകിയോ, മോഷ്ടാവോ, ദുർവൃത്തനോ, കലഹക്കാരനോ ആയി നിങ്ങളിൽ ആരും പീഡനം സഹിക്കുവാൻ ഇടയാകരുത്.


അവൻ അതുകൊണ്ടും തൃപ്തിപ്പെടാതെ, സഹോദരന്മാരെ സ്വീകരിക്കുവാൻ കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല, അതിനു മനസ്സുവയ്‍ക്കുന്നവരെ വിലക്കുകയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാൻ വരുന്നപക്ഷം, എനിക്കെതിരെ ദുഷ്ടവാക്കുകൾ പറഞ്ഞ് വീമ്പടിക്കുന്നത് ഞാൻ അവന്റെ ശ്രദ്ധയിൽകൊണ്ടുവരും.


Lean sinn:

Sanasan


Sanasan