Biblia Todo Logo
Bìoball air-loidhne

- Sanasan -




1 തിമൊഥെയൊസ് 5:11 - സത്യവേദപുസ്തകം C.L. (BSI)

11 എന്നാൽ പ്രായം കുറഞ്ഞ വിധവമാരെ ഈ ഗണത്തിലുൾപ്പെടുത്തരുത്. അവർ ക്രിസ്തുവിൽനിന്നു വ്യതിചലിച്ച് വിഷയാസക്തി മൂലം വിവാഹം ചെയ്യുവാൻ ആഗ്രഹിച്ചെന്നു വരാം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 ഇളയ വിധവമാരെ ഒഴിക്ക; ക്രിസ്തുവിനു വിരോധമായി പുളച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‍വാൻ ഇച്ഛിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ഇളയ വിധവമാരെ ഒഴിവാക്കുക; എന്തെന്നാൽ ക്രിസ്തുവിന് വിരോധമായി അവരുടെ ശാരീരിക മോഹങ്ങൾ വർദ്ധിച്ചുവരുമ്പോൾ വിവാഹം ചെയ്യുവാൻ ഇച്ഛിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‌വാൻ ഇച്ഛിക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

11 പ്രായം കുറഞ്ഞ വിധവകളെ ഈ കൂട്ടത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം ക്രിസ്തുവിനോടുള്ള വിധേയത്വത്തെ ജഡികാഭിലാഷങ്ങൾ കീഴ്പ്പെടുത്തിയാൽ അവർ വിവാഹിതരാകാൻ ആഗ്രഹിക്കും.

Faic an caibideil Dèan lethbhreac




1 തിമൊഥെയൊസ് 5:11
13 Iomraidhean Croise  

സർവേശ്വരൻ വീണ്ടും അരുളിച്ചെയ്യുന്നു: “യെരൂശലേമിലെ സ്‍ത്രീകൾ അഹങ്കരിച്ച് കടക്കണ്ണെറിഞ്ഞും കഴുത്തുനീട്ടിയും കുഴഞ്ഞാടിയും പാദസരം കിലുക്കിയും നടക്കുന്നതുകൊണ്ട്


എന്നാൽ അവർ തിന്നു തൃപ്തരായപ്പോൾ അവരുടെ ഹൃദയം അഹങ്കരിച്ചു; അങ്ങനെ അവർ എന്നെ മറന്നു.


യെശൂരൂൻ കൊഴുത്തു തടിച്ചു; അവൻ മത്സരിച്ച് കാൽ കുടഞ്ഞു അവൻ തടിച്ചു കൊഴുത്തു മിനുങ്ങി അവൻ തന്റെ സ്രഷ്ടാവായ ദൈവത്തെ പരിത്യജിച്ചു; രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി;


വിവാഹം പാടില്ലെന്ന് അവർ പറയുന്നു. വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവർ കൃതജ്ഞതയോടെ ഭക്ഷിക്കുന്നതിനായി ദൈവം സൃഷ്‍ടിച്ചിട്ടുള്ള ആഹാരസാധനങ്ങൾ വർജിക്കണമെന്ന് അവർ അനുശാസിക്കുകയും ചെയ്യുന്നു.


മാത്രമല്ല തങ്ങളുടെ ആദ്യത്തെ പ്രതിജ്ഞ ലംഘിക്കുന്നതുകൊണ്ട് അവർ കുറ്റക്കാരായി വിധിക്കപ്പെടുന്നതിന് അർഹരായിത്തീരുകയും ചെയ്യുന്നു.


അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാർ വിവാഹിതരായി മക്കളെ പ്രസവിക്കുകയും വീട്ടമ്മമാരായി ഗൃഹഭരണം നടത്തുകയും അങ്ങനെ ശത്രുവിന്റെ ആക്ഷേപത്തിന് അവസരം കൊടുക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.


വിധവകളുടെ ഗണത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവൾക്ക് അറുപതു വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം; അവൾ ഏകപുരുഷന്റെ ഭാര്യയും ആയിരുന്നിരിക്കണം.


ഭൂമിയിൽ നിങ്ങൾ ആഡംബരത്തിലും സുഖലോലുപതയിലും ജീവിച്ചു; കശാപ്പു നടത്തുന്ന ദിവസത്തേക്കെന്നവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.


വഴിപിഴച്ചു ജീവിക്കുന്നവരിൽനിന്നു കഷ്‍ടിച്ചു രക്ഷപെട്ടവരെ, മൂഢമായ വമ്പു പറഞ്ഞ് കാമവികാരങ്ങളിലേക്ക് അവർ വശീകരിക്കുന്നു.


എല്ലാ ജനതകളും മാദകലഹരി പിടിപ്പിക്കുന്ന, അവളുടെ വേശ്യാവൃത്തിയാകുന്ന വീഞ്ഞുകുടിച്ചിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും അവളുടെ ദുർവൃത്തിയുടെ ധനംകൊണ്ട് ഭൂമിയിലെ വ്യാപാരികൾ സമ്പന്നരാകുകയും ചെയ്തു.


അവൾ തന്നെത്തന്നെ എത്രമാത്രം മഹത്ത്വപ്പെടുത്തുകയും സുഖലോലുപതയിൽ മുഴുകുകയും ചെയ്തുവോ, അത്രയ്‍ക്ക് അവൾക്കു പീഡനവും ദുഃഖവും നല്‌കുക. ‘ഞാൻ ഒരു രാജ്ഞിയായി വാഴുന്നു; വിധവയല്ല; ദുഃഖം ഞാൻ കാണുകയുമില്ല!’ എന്ന് അവൾ ആത്മഗതം ചെയ്യുന്നു.


അവളോടൊത്തു വ്യഭിചരിക്കുകയും ആഡംബരങ്ങളിൽ മുഴുകുകയും ചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവളുടെ ചിതയിൽനിന്നു പൊങ്ങുന്ന പുക കാണുമ്പോൾ അവളെച്ചൊല്ലി കരയുകയും മാറത്തടിച്ചു വിലപിക്കുകയും ചെയ്യും.


Lean sinn:

Sanasan


Sanasan