Biblia Todo Logo
Bìoball air-loidhne

- Sanasan -




1 തിമൊഥെയൊസ് 4:12 - സത്യവേദപുസ്തകം C.L. (BSI)

12 സംഭാഷണത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും ജീവിതവിശുദ്ധിയിലും നീ വിശ്വാസികൾക്ക് ഉത്തമമാതൃകയായിരിക്കണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 ആരും നിന്റെ യൗവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 ആരും നിന്‍റെ യൗവനം വിലയില്ലാതാക്കരുത്; എന്നാൽ വാക്കിലും സ്വഭാവത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 ആരും നിന്റെ യൗവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 നീ യുവാവാണ് എന്ന കാരണത്താൽ ആരും നിന്നെ അവഗണിക്കാൻ അവസരം നൽകാതെ, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വാസികൾക്കു മാതൃകയായിത്തീരുക.

Faic an caibideil Dèan lethbhreac




1 തിമൊഥെയൊസ് 4:12
19 Iomraidhean Croise  

അയാൾ പറഞ്ഞു: “മനുഷ്യരും മൃഗങ്ങളും പെരുകിയ മതിലുകളില്ലാത്ത ഗ്രാമങ്ങൾപോലെ യെരൂശലേമാകും എന്ന് ഓടിച്ചെന്ന് അളവുനൂൽ കൈയിലുള്ള യുവാവിനോടു പറയുക.”


“ഈ ചെറിയവരിൽ ഒരുവനെ നിന്ദിക്കാതിരിക്കുവാൻ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാർ സ്വർഗത്തിലുള്ള എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.


ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ എന്നെ അനുകരിക്കുക.


അവസാനമായി സഹോദരരേ, സത്യമായും, വന്ദ്യമായും, നീതിയുക്തമായും, നിർമ്മലമായും, സുന്ദരമായും, ശ്രേഷ്ഠമായും, വിശിഷ്ടമായും, പ്രശംസാർഹമായും എന്തൊക്കെയുണ്ടോ, അവയെക്കുറിച്ചു ചിന്തിച്ചുകൊള്ളുക.


നിങ്ങൾ ഞങ്ങളെയും കർത്താവിനെയും അനുകരിച്ചു; നിങ്ങൾ വളരെയധികം ക്ലേശങ്ങൾ സഹിച്ചു; എങ്കിലും പരിശുദ്ധാത്മാവിൽനിന്നു ലഭിക്കുന്ന ആനന്ദത്തോടുകൂടി യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം കൈക്കൊണ്ടു.


വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം നിഷ്കളങ്കവും നീതിയുക്തവും കുറ്റമറ്റതുമായിരുന്നു എന്നതിന് നിങ്ങൾ സാക്ഷികൾ; ദൈവവും സാക്ഷി.


ക്രിസ്തുയേശുവിലുള്ള സ്നേഹത്തോടും വിശ്വാസത്തോടുമൊപ്പം അവിടുത്തെ കൃപയും എന്നിലേക്കു കവിഞ്ഞൊഴുകി.


സത്യത്തിന്റെ വചനം സമുചിതമായി കൈകാര്യം ചെയ്യുന്ന ഒരു ഭൃത്യന് ലജ്ജിക്കേണ്ട ആവശ്യമില്ല. അങ്ങനെ ദൈവസമക്ഷം അംഗീകരിക്കപ്പെടുവാൻ അങ്ങേയറ്റം പരിശ്രമിക്കുക.


അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങൾ വിട്ടകന്ന്, നിർമ്മലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേർന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയിൽ ലക്ഷ്യം ഉറപ്പിക്കുക.


ഞാൻ പറയുന്നതിനെപ്പറ്റി നീ ചിന്തിക്കുക; എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നതിനുള്ള ബുദ്ധി കർത്താവു നിനക്കു തരും.


ഈ കാര്യങ്ങൾ വിളംബരം ചെയ്യുക; അധികാരപൂർവം ഉദ്ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ.


എല്ലാ സൽപ്രവൃത്തികൾക്കും നീ നിന്നെത്തന്നെ മാതൃകയായി കാണിക്കുക. നിന്റെ പ്രബോധനങ്ങൾ ആത്മാർഥതയും ഗൗരവവും ഉള്ളതായിരിക്കട്ടെ.


നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവൻ ആരാണ്? ജ്ഞാനത്തിന്റെ ലക്ഷണം വിനയമാണ്. വിനയത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളാൽ അവൻ തന്റെ ഉത്തമജീവിതത്തിൽ അതു കാണിക്കട്ടെ.


എന്നാൽ ഉന്നതത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമത് നിർമ്മലമാണ്, പിന്നെ സമാധാനപ്രദവും സൗമ്യവും അനുരഞ്ജകവും കരുണാമയവും സൽഫലങ്ങൾ ഉളവാക്കുന്നതും ആകുന്നു. അതു പക്ഷപാതവും കാപട്യവും ജനിപ്പിക്കുന്നില്ല.


അത് അധമമായ ലാഭമോഹം കൊണ്ടല്ല, ഔത്സുക്യംകൊണ്ട് ആയിരിക്കണം.


Lean sinn:

Sanasan


Sanasan