Biblia Todo Logo
Bìoball air-loidhne

- Sanasan -




1 തിമൊഥെയൊസ് 3:7 - സത്യവേദപുസ്തകം C.L. (BSI)

7 സഭാധ്യക്ഷൻ സഭയ്‍ക്കു പുറത്തുള്ളവർ കൂടി സമാദരിക്കുന്ന ആളായിരിക്കണം. അങ്ങനെയുള്ളവൻ ദുഷ്കീർത്തിക്കു വിധേയനാകയില്ല; പിശാചിന്റെ കെണിയിൽ വീഴുകയുമില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

7 നിന്ദയിലും പിശാചിന്റെ കെണിയിലും കുടുങ്ങാതിരിപ്പാൻ പുറമേയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 കൂടാതെ, നിന്ദയിലും പിശാചിന്‍റെ കെണിയിലും അകപ്പെടാതിരിക്കുവാൻ പുറമേയുള്ളവരാൽ നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

7 അദ്ദേഹം സഭയ്ക്കു പുറമേയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽപ്പെടുകയോ ഇല്ല.

Faic an caibideil Dèan lethbhreac




1 തിമൊഥെയൊസ് 3:7
21 Iomraidhean Croise  

അപ്പോൾ യേശു അരുൾചെയ്തു: “ദൈവരാജ്യത്തിന്റെ മർമം നിങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ മറ്റുള്ളവരാകട്ടെ എല്ലാം ദൃഷ്ടാന്തങ്ങളിലൂടെ കേൾക്കുന്നു.


അവർ പറഞ്ഞു: “കൊർന്നല്യോസ് എന്ന ശതാധിപനാണ് ഞങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ചത്. നീതിനിഷ്ഠനും ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നവനും സകല യെഹൂദജാതിക്കും സുസമ്മതനുമാണദ്ദേഹം. അങ്ങയെ ആളയച്ചുവരുത്തി അങ്ങയുടെ വാക്കുകൾ കേൾക്കണമെന്ന് ഒരു മാലാഖ മുഖാന്തരം അദ്ദേഹത്തിന് അരുളപ്പാടു ലഭിച്ചിരിക്കുന്നു.”


“തദ്ദേശവാസികളായ സകല യെഹൂദന്മാരാലും സമാദരിക്കപ്പെട്ടിരുന്നവനും, യെഹൂദധർമശാസ്ത്രമനുസരിച്ചു ജീവിച്ചിരുന്നവനുമായ അനന്യാസ് എന്നൊരാൾ അവിടെയുണ്ടായിരുന്നു.


അതുകൊണ്ട് സഹോദരരേ, നിങ്ങളുടെ കൂട്ടത്തിൽനിന്നു സൽപേരുള്ളവരും, ആത്മാവും ജ്ഞാനവും നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങൾ തിരഞ്ഞെടുക്കുക; ഇക്കാര്യത്തിനായി അവരെ ഞങ്ങൾ ഉപയോഗിക്കാം.


യെഹൂദന്മാർക്കോ, വിജാതീയർക്കോ, ദൈവത്തിന്റെ സഭയ്‍ക്കോ പ്രയാസമുണ്ടാക്കുന്നവിധത്തിൽ ജീവിക്കരുത്.


ഏതായാലും പുറത്തുള്ളവരെ വിധിക്കുവാൻ എനിക്ക് എന്തുകാര്യം? സഭയ്‍ക്കുള്ളിലുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്? പുറത്തുള്ളവരെ ദൈവം വിധിച്ചുകൊള്ളും. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ, ‘ദുഷ്ടമനുഷ്യനെ നിങ്ങളുടെ കൂട്ടത്തിൽനിന്നു നീക്കിക്കളയുക.’


ഞങ്ങൾ ആർക്കും പ്രതിബന്ധം ഉണ്ടാക്കുന്നില്ല. ആരും ഞങ്ങളുടെ ശുശ്രൂഷയിൽ ഒരു കുറവും ചൂണ്ടിക്കാണിക്കരുതല്ലോ.


കർത്താവിന്റെ മുമ്പിൽ മാത്രമല്ല, മനുഷ്യന്റെ മുമ്പിലും മാന്യമായതു ചെയ്യണമെന്നാണു ഞങ്ങളുടെ ഉദ്ദേശ്യം.


നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്, വിശ്വാസികളല്ലാത്തവരോടു വിവേകപൂർവം വർത്തിക്കുക.


അങ്ങനെ ജീവിച്ചാൽ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങൾ ആർജിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല.


എല്ലാവിധ ദോഷവും പരിത്യജിക്കുക.


അയാൾ പുതിയതായി വിശ്വാസം സ്വീകരിച്ച ആളായിരിക്കരുത്. അങ്ങനെ ആയിരുന്നാൽ അഹങ്കാരത്തിമിർപ്പുകൊണ്ട് സാത്താനു വന്ന ശിക്ഷാവിധിയിൽ അകപ്പെടും.


അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാർ വിവാഹിതരായി മക്കളെ പ്രസവിക്കുകയും വീട്ടമ്മമാരായി ഗൃഹഭരണം നടത്തുകയും അങ്ങനെ ശത്രുവിന്റെ ആക്ഷേപത്തിന് അവസരം കൊടുക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.


ധനവാന്മാർ ആകുവാൻ മോഹിക്കുന്നവർ പ്രലോഭനത്തിൽ വീഴുന്നു. നാശത്തിലും കെടുതിയിലും നിപതിക്കുന്ന നിരവധി ബുദ്ധിശൂന്യവും ഉപദ്രവകരവുമായ മോഹങ്ങളുടെ കെണിയിൽ അകപ്പെടുകയും ചെയ്യുന്നു.


തന്റെ ഇഷ്ടം ചെയ്യുന്നതിന് പിശാച് അവരെ അടിമപ്പെടുത്തിയെങ്കിലും അവന്റെ കെണിയിൽനിന്ന് അവർ രക്ഷപെട്ടേക്കാം.


ശത്രുക്കൾ വിമർശിക്കുവാൻ കഴിയാത്ത വിധത്തിൽ കുറ്റമറ്റതായിരിക്കണം നിന്റെ വാക്കുകൾ. നമ്മെപ്പറ്റി ഒരു തിന്മയും പറയുവാൻ കഴിയാതെ ശത്രു ലജ്ജിക്കട്ടെ.


ദെമേത്രിയൊസിന് എല്ലാവരുടെയും എന്നല്ല സത്യത്തിന്റെ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞാനും സാക്ഷ്യം പറയുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു താങ്കൾക്ക് അറിയാമല്ലോ.


എന്റെ മക്കളേ, മേലാൽ നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കരുത്. നിങ്ങളെക്കുറിച്ചു ദൈവജനം പറഞ്ഞു കേൾക്കുന്ന കാര്യങ്ങൾ ഒട്ടും നല്ലതല്ല.


Lean sinn:

Sanasan


Sanasan