Biblia Todo Logo
Bìoball air-loidhne

- Sanasan -




1 തിമൊഥെയൊസ് 3:11 - സത്യവേദപുസ്തകം C.L. (BSI)

11 അതുപോലെതന്നെ അവരുടെ ഭാര്യമാരും ഉൽകൃഷ്ടസ്വഭാവമുള്ളവരും, പരദൂഷണത്തിൽ ഏർപ്പെടാത്തവരും, സമചിത്തതയുള്ളവരും, എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 അപ്രകാരം സ്ത്രീകളും ആദരണീയരും ഏഷണി പറയാത്തവരും എന്നാൽ സമചിത്തരും സകലത്തിലും വിശ്വസ്തമാരുമായിരിക്കേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

11 അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ, ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.

Faic an caibideil Dèan lethbhreac




1 തിമൊഥെയൊസ് 3:11
23 Iomraidhean Croise  

അയൽക്കാരനെതിരെ ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും. ഗർവും അഹംഭാവവും ഉള്ളവനെ ഞാൻ പൊറുപ്പിക്കുകയില്ല.


പരദൂഷണം പറയുകയോ, സ്നേഹിതനെ ദ്രോഹിക്കുകയോ, അയൽക്കാരനെ അപമാനിക്കുകയോ ചെയ്യാത്തവൻ.


സഹോദരനെതിരെ നീ സംസാരിച്ചു കൊണ്ടിരിക്കുന്നു. സ്വന്തം സഹോദരനെതിരെ നീ അപവാദം പറയുന്നു.


വിദ്വേഷം മറച്ചുവയ്‍ക്കുന്നവൻ വഞ്ചകൻ, അപവാദം പറയുന്നവൻ ഭോഷൻ.


വിശ്വസ്തനായ ദൂതൻ അയാളെ അയയ്‍ക്കുന്നവർക്ക് കൊയ്ത്തുകാലത്തെ മഞ്ഞിന്റെ തണുപ്പുപോലെയാകുന്നു. അവൻ അവർക്ക് ഉന്മേഷം പകരുന്നു.


എല്ലാവരും തങ്ങളുടെ അയൽക്കാർക്കെതിരെ കരുതലോടെയിരിക്കട്ടെ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഏതൊരു സഹോദരനും ചതിയനാണ്; സ്നേഹിതരെല്ലാം ഏഷണി പരത്തുന്നു.


വിധവയെയോ വിവാഹമോചിതയെയോ അവർ വിവാഹം ചെയ്തുകൂടാ. ഇസ്രായേൽവംശജയായ കന്യകയെയോ പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ മാത്രമേ അവർ വിവാഹം ചെയ്യാവൂ.


പുരോഹിതൻ ദൈവത്തിനു വിശുദ്ധനായതിനാൽ വേശ്യയെയോ, അശുദ്ധി വന്നവളെയോ, പരിത്യക്തയെയോ വിവാഹം ചെയ്യരുത്.


അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് യേശുവിനെ വിജനസ്ഥലത്തേക്കു നയിച്ചു.


അപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പന്ത്രണ്ടു പേരെയല്ലേ ഞാൻ തിരഞ്ഞെടുത്തത്? എങ്കിലും നിങ്ങളിലൊരുവൻ പിശാചാണ്!”


അവർ എല്ലാവിധത്തിലുമുള്ള അധർമവും ദുഷ്ടതയും അത്യാഗ്രഹവും ഹീനസ്വഭാവവുംകൊണ്ടു നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, കൊടിയ പക എന്നിവ അവരിൽ നിറഞ്ഞിരിക്കുന്നു.


നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ഞാൻ സ്തുതിക്കുന്നു. എന്തുകൊണ്ടെന്നാൽ എന്നെ വിശ്വസ്തനായി കരുതി തന്റെ ശുശ്രൂഷയ്‍ക്കായി നിയോഗിച്ചുകൊണ്ട് എനിക്കാവശ്യമുള്ള ശക്തി അവിടുന്നു നല്‌കിയിരിക്കുന്നു.


എന്നാൽ സഭയുടെ അധ്യക്ഷൻ ആരോപണങ്ങൾക്ക് അതീതനും ഏകപത്നീവ്രതക്കാരനും ഇന്ദ്രിയവികാരങ്ങളെ ജയിക്കുന്നവനും സംയമശീലനും മാന്യനും അതിഥിസൽക്കാരതൽപരനും ഉപദേശിക്കുവാനുള്ള പ്രാഗല്ഭ്യം ഉള്ളവനും ആയിരിക്കേണ്ടതാണ്;


യജമാനന്മാർ വിശ്വാസികളാണെങ്കിൽ, അവർ സഹോദരന്മാരാണല്ലോ എന്നുവച്ച്, അവരെ ബഹുമാനിക്കാതിരിക്കരുത്; തങ്ങളുടെ സേവനത്തിന്റെ ഗുണഭോക്താക്കളായ യജമാനന്മാർ വിശ്വാസികളും പ്രിയപ്പെട്ടവരുമായതുകൊണ്ട് അവരെ കൂടുതലായി സേവിക്കുകയാണു വേണ്ടത്; ഇക്കാര്യങ്ങൾ നീ പഠിപ്പിക്കുകയും നിർബന്ധപൂർവം ഉപദേശിക്കുകയും ചെയ്യണം.


ജീവിതവിശുദ്ധിയില്ലാത്തവരും മനുഷ്യത്വമില്ലാത്തവരും വഴങ്ങാത്ത പ്രകൃതിയുള്ളവരും പരദൂഷണ വ്യവസായികളും ദുർവൃത്തരും


സത്യത്തിനു ചെവികൊടുക്കാതെ, കെട്ടുകഥകളിലേക്ക് അവർ ശ്രദ്ധ തിരിക്കുകയും ചെയ്യും. എന്നാൽ നീ അചഞ്ചലനായി കഷ്ടത സഹിക്കുക; സുവിശേഷകന്റെ ജോലി നിർവഹിക്കുകയും, നിന്റെ ശുശ്രൂഷ പൂർത്തിയാക്കുകയും ചെയ്യുക.


അതുപോലെ തന്നെ പ്രായംചെന്ന സ്‍ത്രീകൾ ആദരപൂർവം പെരുമാറുകയും നുണ പറഞ്ഞു പരത്താതിരിക്കുകയും മദ്യപിക്കാത്തവരും ആയിരിക്കണമെന്ന് ഉപദേശിക്കണം.


ശണ്ഠകൾ ഒഴിവാക്കി സൗമ്യശീലരായി എല്ലാവരോടും തികഞ്ഞ മര്യാദ പാലിക്കുവാനും ജനത്തെ അനുസ്മരിപ്പിക്കുക.


നിങ്ങൾ സമചിത്തരും ജാഗരൂകരുമായിരിക്കുക. നിങ്ങളുടെ പ്രതിയോഗിയായ പിശാച് ആരെ വിഴുങ്ങണം എന്നുവച്ച് അലറുന്ന സിംഹത്തെപ്പോലെ ചുറ്റിത്തിരിയുന്നു.


Lean sinn:

Sanasan


Sanasan