Biblia Todo Logo
Bìoball air-loidhne

- Sanasan -




1 തെസ്സലൊനീക്യർ 5:3 - സത്യവേദപുസ്തകം C.L. (BSI)

3 “എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകൾ പറയുമ്പോൾ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗർഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതിൽനിന്നു തെറ്റി ഒഴിയുക അസാധ്യമാണ്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്ന് നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നുഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 “സമാധാനമെന്നും, സുരക്ഷിതമെന്നും” അവർ പറയുമ്പോൾ തന്നെ, ഗർഭിണിക്കു പ്രസവവേദന ഉണ്ടാകുന്നപോലെ അവർക്കു പെട്ടെന്നു നാശം വന്നുചേരും; അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുകയുമില്ല.

Faic an caibideil Dèan lethbhreac




1 തെസ്സലൊനീക്യർ 5:3
48 Iomraidhean Croise  

ഭീകരശബ്ദങ്ങൾ അവന്റെ ചെവിയിൽ മുഴങ്ങുന്നു. ഐശ്വര്യകാലത്ത് വിനാശകൻ അവന്റെമേൽ ചാടിവീഴുന്നു.


ദൈവം അവർക്കു സുരക്ഷിതത്വം നല്‌കുന്നു; അവർ ഉറച്ചു നില്‌ക്കുന്നു. അവിടുത്തെ ദൃഷ്‍ടി അവരുടെ വഴികളിലുണ്ട്;


നിനച്ചിരിക്കാത്ത സമയത്ത് അവർക്കു വിനാശം ഭവിക്കട്ടെ. അവർ ഒളിച്ചുവച്ച കെണിയിൽ അവർതന്നെ കുടുങ്ങട്ടെ. അവർ അതിൽ വീണു നശിക്കട്ടെ.


അവർ ഭയവിഹ്വലരായി, ഈറ്റുനോവിനൊത്ത വേദന അവർക്കുണ്ടായി.


മരണം അവരെ പിടികൂടട്ടെ; അവർ ജീവനോടെ പാതാളത്തിൽ പതിക്കട്ടെ. അവരുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും ദുഷ്ടത കുടികൊള്ളുന്നു.


അവരുടെ വിരുന്നുകൾ അവർക്ക് കെണിയായിത്തീരട്ടെ! അവരുടെ യാഗോത്സവങ്ങൾ അവർക്കു കുരുക്കായിത്തീരട്ടെ!


നിരന്തരം ശാസന ലഭിച്ചിട്ടും ദുശ്ശാഠ്യം കാട്ടുന്നവൻ രക്ഷപെടാതെ പെട്ടെന്നു തകർന്നുപോകും.


അന്ന് തീരദേശവാസികൾ പറയും: “അസ്സീറിയാരാജാവിൽനിന്നു രക്ഷപെടാൻവേണ്ടി നാം അഭയം പ്രാപിച്ചിരുന്നവർക്ക് ഇതാണല്ലോ ഗതി. പിന്നെ നാം എങ്ങനെ രക്ഷപെടും?”


ശത്രുസമൂഹം നേരിയ ധൂളിപടലംപോലെയും ഭീതി ജനിപ്പിക്കുന്ന ആ സൈന്യം കാറ്റിൽ പറക്കുന്ന പതിരുപോലെയും നിനക്ക് ആയിരിക്കും. ഞൊടിയിടയിൽ എല്ലാം സംഭവിക്കും.


ചാഞ്ഞുവീഴാറായി നില്‌ക്കുന്ന ഉയർന്ന മതിലിലെ വിള്ളൽ പോലെ ആയിരിക്കും നിങ്ങളുടെ അപരാധം. അത് ഏതു നിമിഷത്തിലും വീണുപോയേക്കാം. നിങ്ങൾ തകരുന്നതു മനഃപൂർവം അടിച്ചുടച്ച മൺകലംപോലെ ആയിരിക്കും.


എന്നാൽ നിനക്കു പ്രായശ്ചിത്തം ചെയ്യാൻ കഴിയാത്ത ദുഷ്ടത നിനക്കു വരും; നിനക്കു പരിഹാരം ചെയ്യാൻ കഴിയാത്ത ആപത്ത് നിന്റെമേൽ വരും; നിനക്ക് അറിയാത്ത നാശം പെട്ടെന്നു നിനക്കു ഭവിക്കും.


ഒരു ദിവസം ഒരു നിമിഷത്തിൽത്തന്നെ ഈ രണ്ടു കാര്യങ്ങളും നിനക്കു സംഭവിക്കും; നിന്റെ മന്ത്രവാദങ്ങൾ എത്ര അധികമായിരുന്നാലും നിന്റെ ആഭിചാരകശക്തി എത്ര വലുതായിരുന്നാലും പുത്രനഷ്ടവും വൈധവ്യവും പൂർണ അളവിൽ നിനക്കു ഭവിക്കും.


അവർ പറയുന്നു: “വരൂ പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയം നിറയെ കുടിക്കാം. ഇന്നത്തെപ്പോലെ നാളെയും അളവില്ലാതെ കുടിക്കാം.


സുഹൃത്തുക്കളെന്നു കരുതിയിരുന്നവർ നിന്നെ തോല്പിച്ചു നിന്നെ ഭരിക്കുമ്പോൾ നീ എന്തു പറയും? ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ നീ വേദനപ്പെടുകയില്ലേ?


യെഹൂദായെ അങ്ങു നിശ്ശേഷം പരിത്യജിച്ചു കളഞ്ഞുവോ? സീയോനോട് അങ്ങേക്കു വെറുപ്പു തോന്നുന്നുവോ? സൗഖ്യമാകാത്തവിധം, അവിടുന്ന് ഞങ്ങളെ എന്തിനു പ്രഹരിച്ചു? ഞങ്ങൾ സമാധാനം അന്വേഷിച്ചു; പക്ഷേ ഫലമുണ്ടായില്ല; രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; ലഭിച്ചതോ കൊടുംഭീതി.


ദേവദാരുക്കളുടെ ഇടയിൽ കൂടുകെട്ടി ലെബാനോനിൽ വസിക്കുന്നവളേ, ഈറ്റുനോവിലായിരിക്കുന്നവളെപ്പോലെ നീ വേദനപ്പെടുമ്പോൾ നീ എങ്ങനെ ആയിരിക്കും ഞരങ്ങുക?


ഈറ്റുനോവുകൊണ്ട് നിലവിളിക്കുന്ന സ്‍ത്രീയുടേതുപോലെയുള്ള കരച്ചിൽ ഞാൻ കേട്ടു; കടിഞ്ഞൂലിനെ പ്രസവിക്കുമ്പോൾ കേൾക്കുന്നതുപോലെയുള്ള ആർത്തനാദം; ശ്വാസത്തിനുവേണ്ടി കൈകൾ നീട്ടി കിതയ്‍ക്കുന്ന സീയോൻപുത്രി നിലവിളിക്കുന്നു; ‘ഹാ! എനിക്കു ദുരിതം; കൊലപാതകികളുടെ മുമ്പിൽ ഞാൻ തളർന്നുവീഴുന്നു.’


സമാധാനമില്ലാതിരിക്കെ, സമാധാനം, സമാധാനം എന്നവർ പറയുന്നു.


ആ വാർത്ത ഞങ്ങൾ കേട്ടു; ഞങ്ങളുടെ കൈകൾ തളർന്നിരിക്കുന്നു; സ്‍ത്രീയുടെ ഈറ്റുനോവുപോലെ കൊടിയവേദന ഞങ്ങളെ പിടിച്ചിരിക്കുന്നു.


സമാധാനം ഇല്ലാതിരിക്കെ, ‘സമാധാനം, സമാധാനം’ എന്നു പറഞ്ഞ് എന്റെ ജനത്തിന്റെ മുറിവ് അവർ നിസ്സാരമായി കരുതി ചികിത്സിക്കുന്നു.


സമാധാനമില്ലാതിരിക്കെ സമാധാനം എന്നു പറഞ്ഞ് അവർ എന്റെ ജനത്തെ വഴിതെറ്റിച്ചു.


ഗർഭസ്ഥശിശുവിനെപ്പോലെ ഇസ്രായേലിനു യഥാവസരം പുറത്തുവരാമായിരുന്നു. അവനുവേണ്ടിയുള്ള ഈറ്റുനോവ് ആരംഭിച്ചിട്ടും ബുദ്ധിഹീനനായ ശിശു ഗർഭകവാടത്തിലെത്തിയില്ല.


കെട്ടുപിണഞ്ഞു കിടക്കുന്ന മുൾപ്പടർപ്പുപോലെയോ ഉണങ്ങിയ വയ്‍ക്കോൽപോലെയോ അവരെ അഗ്നിക്കിരയാക്കും.


സർപ്പങ്ങളേ! സർപ്പസന്തതികളേ! നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ ഓടി രക്ഷപെടും?


സ്‍ത്രീക്കു പ്രസവസമയത്തു വേദനയുണ്ട്. എന്നാൽ പ്രസവിച്ചുകഴിയുമ്പോൾ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്നതുമൂലമുള്ള സന്തോഷത്താൽ പിന്നീട് തന്റെ വേദനയെക്കുറിച്ച് അവൾ ഓർമിക്കുന്നില്ല.


ഹേ, പരിഹാസികളേ നോക്കുക, നിങ്ങളുടെ കാലത്ത് ഞാൻ ഒരു പ്രവൃത്തിചെയ്യുന്നു; ആരെങ്കിലും വിശദീകരിച്ചു തന്നാലും നിങ്ങൾ അതൊരിക്കലും വിശ്വസിക്കുകയില്ല. അതുകൊണ്ട് നിങ്ങൾ അന്ധാളിക്കുകയും നശിക്കുകയും ചെയ്യട്ടെ.”


അങ്ങനെയുള്ളവനോടു സർവേശ്വരൻ ക്ഷമിക്കുകയില്ല; അവിടുത്തെ കോപവും തീക്ഷ്ണതയും അവന്റെ നേരെ ആളിക്കത്തും. അവിടുന്ന് അവന്റെ നാമം ആകാശത്തിൻ കീഴിൽനിന്ന് തുടച്ചുമാറ്റും. ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശാപമെല്ലാം അവന്റെമേൽ പതിക്കും.


ആ നാളിൽ അവർ അവിടുത്തെ സന്നിധിയിൽനിന്നും മഹത്ത്വമാർന്ന ശക്തിയിൽനിന്നും നീക്കപ്പെടും; നിത്യവിനാശം എന്ന ശിക്ഷ അനുഭവിക്കുകയും ചെയ്യും.


സ്വർഗത്തിൽ പേരെഴുതപ്പെട്ട ആദ്യജാതന്മാരുടെ സഭയിലേക്കും, എല്ലാവരുടെയും വിധികർത്താവായ ദൈവത്തിന്റെ സമക്ഷത്തിലേക്കും നിങ്ങൾ വന്നിരിക്കുന്നു.


അങ്ങനെയെങ്കിൽ ഇത്ര വലിയ രക്ഷയെ നാം അവഗണിച്ചാൽ, ശിക്ഷയിൽനിന്നു പിന്നെ എങ്ങനെ തെറ്റിയൊഴിയും? സർവേശ്വരൻതന്നെയാണ് ഈ രക്ഷ ആദ്യം പ്രഖ്യാപനം ചെയ്തത്. അതു സത്യമാണെന്ന് അവിടുത്തെ അരുളപ്പാടു ശ്രവിച്ചവർ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു.


പാപം ചെയ്ത മാലാഖമാരെ ദൈവം വെറുതെ വിട്ടില്ല. അവരെ നരകത്തിലേക്ക് എറിഞ്ഞു; അന്ത്യവിധിനാളിനുവേണ്ടി കാത്തുകൊണ്ട് അധോലോകത്തിലെ അന്ധകാരാവൃതമായ ഗർത്തങ്ങളിൽ അന്ത്യവിധിനാൾവരെ, അവരെ ബന്ധനസ്ഥരായി സൂക്ഷിക്കുവാൻ ഏല്പിച്ചിരിക്കുന്നു.


നോബഹിനും യൊഗ്ബെഹായ്‍ക്കും കിഴക്ക് മരുഭൂമിക്ക് സമീപമുള്ള വഴിയിലൂടെ ചെന്ന് നിനച്ചിരിക്കാത്ത വേളയിൽ ഗിദെയോൻ അവരെ ആക്രമിച്ചു.


Lean sinn:

Sanasan


Sanasan