Biblia Todo Logo
Bìoball air-loidhne

- Sanasan -




1 തെസ്സലൊനീക്യർ 1:9 - സത്യവേദപുസ്തകം C.L. (BSI)

9-10 നിങ്ങളെ സന്ദർശിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, ജീവനുള്ള സത്യദൈവത്തെ സേവിക്കുന്നതിനുവേണ്ടി വിഗ്രഹങ്ങളെ ഉപേക്ഷിച്ചു നിങ്ങൾ എപ്രകാരം ദൈവത്തിലേക്കു തിരിഞ്ഞു എന്നും, ആ ദേശങ്ങളിലെ ജനങ്ങൾ പറയുന്നു. കൂടാതെ, ദൈവത്താൽ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനും വരുവാനുള്ള ന്യായവിധിയിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ അവിടുത്തെ പുത്രനായ യേശു സ്വർഗത്തിൽനിന്നു വരുന്നതു പ്രതീക്ഷിച്ചുകൊണ്ടാണ് നിങ്ങൾ ദൈവത്തിങ്കലേക്കു തിരിഞ്ഞതെന്നും അവർ പറയുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള സ്വീകരണം ലഭിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിക്കുവാനും

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 കാരണം നിങ്ങൾ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, വിഗ്രഹങ്ങളെ വിട്ട് ജീവനുള്ള സത്യദൈവത്തെ സേവിക്കാൻ ദൈവത്തിലേക്കു നിങ്ങൾ ഏതുവിധം തിരിഞ്ഞു എന്നും അവർതന്നെ വിവരിക്കുന്നു.

Faic an caibideil Dèan lethbhreac




1 തെസ്സലൊനീക്യർ 1:9
30 Iomraidhean Croise  

എന്റെ ഹൃദയം ദൈവത്തിനായി, ജീവിക്കുന്ന ദൈവത്തിനായിതന്നെ, ദാഹിക്കുന്നു. എപ്പോഴാണ് എനിക്ക് തിരുസന്നിധാനത്തിലെത്തി, തിരുമുഖം ദർശിക്കാൻ കഴിയുക?


അവിടുത്തെ ആലയത്തിലേക്കു വരാൻ ഞാൻ എത്രമാത്രം അഭിവാഞ്ഛിക്കുന്നു. ജീവിക്കുന്ന ദൈവത്തെ ഞാൻ സന്തോഷത്തോടെ, സർവാത്മനാ പാടിപ്പുകഴ്ത്തുന്നു.


സർവേശ്വരാ, ശ്രദ്ധിച്ചാലും, തൃക്കണ്ണുകൾ തുറന്നു കടാക്ഷിക്കേണമേ. ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള സെൻഹേരീബിന്റെ കത്തിലെ വാക്കുകൾ കേൾക്കണമേ.


ജീവിക്കുന്ന ദൈവത്തെ പരിഹസിക്കാൻ അസ്സീറിയായിലെ രാജാവ് അയച്ച രബ്-ശാക്കേയുടെ വാക്കുകൾ അങ്ങയുടെ ദൈവം കേട്ടിരിക്കും. അങ്ങയുടെ ദൈവമായ സർവേശ്വരൻ ആ വാക്കുകൾക്കു പ്രതികാരം ചെയ്യുകയില്ലേ? അതുകൊണ്ട് അവശേഷിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാർഥിച്ചാലും.


എന്നാൽ സർവേശ്വരനാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്നാണ്; അവിടുന്നു കോപിക്കുമ്പോൾ ഭൂമി വിറയ്‍ക്കുന്നു; അവിടുത്തെ ഉഗ്രകോപം സഹിക്കാൻ ജനതകൾക്കു കഴിവില്ല. നിങ്ങൾ അവരോട് ഇങ്ങനെ പറയണം:


എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ അഭയസ്ഥാനവുമായ സർ വേശ്വരാ, ഭൂമിയുടെ അറുതികളിൽനിന്നു ജനതകൾ അങ്ങയുടെ അടുക്കൽ വന്നു പറയും: വ്യാജദേവന്മാരെയാണു ഞങ്ങളുടെ പിതാക്കന്മാർക്കു പൈതൃകമായി ലഭിച്ചത്; തീർത്തും പ്രയോജനരഹിതമായ വിഗ്രഹങ്ങൾ.


എന്റെ ആധിപത്യത്തിലുൾപ്പെട്ട ഏവരും ദാനിയേലിന്റെ ദൈവത്തിന്റെ മുമ്പിൽ ഭയഭക്തിയോടിരിക്കണമെന്നു നാം ഒരു തീർപ്പു കല്പിക്കുന്നു. ആ ദൈവം ജീവിക്കുന്ന ദൈവവും നിത്യനും ആകുന്നു.


എങ്കിലും എണ്ണാനോ അളക്കാനോ കഴിയാത്തവിധം കടൽപ്പുറത്തെ മണൽപോലെ ഇസ്രായേൽ പെരുകും. “നിങ്ങൾ എന്റെ ജനമല്ല എന്നു പറഞ്ഞെങ്കിലും നിങ്ങൾ ജീവിക്കുന്ന ദൈവത്തിന്റെ മക്കൾ എന്നു പറയുന്ന സമയം വരുന്നു.”


അവിടുന്ന് അവർക്കു ഭീതിജനകനായിരിക്കും. അവിടുന്നു ഭൂമിയിലെ സകലദേവന്മാരെയും മുട്ടു കുത്തിക്കും. സർവജനതകളും താന്താങ്ങളുടെ ദേശത്ത് സർവേശ്വരനെ നമിക്കും.


കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ജനതകൾക്കിടയിൽ എന്റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്റെ നാമത്തിൽ സുഗന്ധധൂപവും നിർമ്മലവഴിപാടും അർപ്പിച്ചുവരുന്നു. കാരണം, എന്റെ നാമം ജനതകൾക്കിടയിൽ ഉന്നതമാണ്. ഇതു സർവശക്തനായ സർവേശ്വരന്റെ വചനം.


“അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു” എന്നു ശിമോൻ പത്രോസ് പറഞ്ഞു.


“ഹേ മനുഷ്യരേ! നിങ്ങൾ എന്താണീ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ മർത്ത്യസ്വഭാവമുള്ളവർ മാത്രമാണ്. ഈ വ്യർഥകാര്യങ്ങളിൽനിന്നു മാറി, ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ച, ജീവനുള്ള ദൈവത്തിലേക്കു നിങ്ങൾ തിരിയുന്നതിനുവേണ്ടി ഈ സദ്‍വാർത്ത നിങ്ങളെ അറിയിക്കുന്നതിനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്.


‘നിങ്ങൾ എന്റെ ജനമല്ല’ എന്നു പറഞ്ഞിരിക്കുന്നിടത്തു തന്നെ ‘ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്ന് അവർ വിളിക്കപ്പെടുമെന്ന് അവരോടു പറഞ്ഞിട്ടുണ്ട്.


നിങ്ങൾ വിജാതീയരായിരുന്നപ്പോൾ അപനയിക്കപ്പെട്ട് ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ.


അഗ്നിയുടെ നടുവിൽനിന്ന് ജീവിക്കുന്ന ദൈവം സംസാരിക്കുന്ന ശബ്ദം കേട്ടിട്ടും ഞങ്ങളെപ്പോലെ മറ്റാരെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ?


സഹോദരരേ, ഞങ്ങൾ നിങ്ങളെ സന്ദർശിച്ചത് വ്യർഥമായില്ല എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ.


ദൈവത്തിന്റെ സന്ദേശം ഞങ്ങൾ നിങ്ങളെ അറിയിച്ചപ്പോൾ മനുഷ്യന്റെ സന്ദേശമായിട്ടല്ല, വാസ്തവത്തിൽ അത് ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ സന്ദേശമായിത്തന്നെ നിങ്ങൾ അതു കേട്ടു സ്വീകരിച്ചു. ദൈവത്തിനു ഞങ്ങൾ നിരന്തരമായി സ്തോത്രം ചെയ്യുന്നതിന് അതും കാരണമാണ്. വിശ്വാസികളായ നിങ്ങളിൽ ദൈവം പ്രവർത്തിക്കുന്നു.


ഇതിനുവേണ്ടി നാം കഠിനമായി യത്നിക്കുകയും ക്ലേശപൂർവം മല്ലിട്ടു മുന്നേറുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ എല്ലാ മനുഷ്യരുടെയും വിശിഷ്യ വിശ്വസിക്കുന്നവരുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിൽ നാം പ്രത്യാശ ഉറപ്പിച്ചിരിക്കുന്നു.


നിങ്ങളാകട്ടെ, സീയോൻ പർവതത്തെയും അസംഖ്യം മാലാഖമാർ സമ്മേളിച്ചിരിക്കുന്ന ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വർഗീയ യെരൂശലേമിനെയും ആണല്ലോ സമീപിച്ചിരിക്കുന്നത്.


നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ ഓടിച്ചുകളയുമ്പോൾ ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു നിങ്ങൾ അറിയും.


കുഞ്ഞുങ്ങളേ, വിഗ്രഹാരാധനയിൽനിന്നു നിങ്ങൾ അകന്നു നില്‌ക്കുവിൻ.


ഭൂമിയിലെ രാജാക്കന്മാർ അവളോടൊത്തു വ്യഭിചാരം ചെയ്തു. തന്റെ വേശ്യാവൃത്തിയുടെ വീഞ്ഞുകുടിച്ച് അവൾ ഭൂവാസികളെ മത്തുപിടിപ്പിച്ചു.”


അടുത്തു നില്‌ക്കുന്നവരോടു ദാവീദു ചോദിച്ചു: “ഈ ഫെലിസ്ത്യനെ സംഹരിച്ച് ഇസ്രായേലിനു സംഭവിച്ചിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു പ്രതിഫലം ലഭിക്കും? ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാൻ പരിച്ഛേദനം ഏല്‌ക്കാത്ത ഇവൻ ആര്?”


അങ്ങനെ ഈ ദാസൻ സിംഹത്തെയും കരടിയെയും കൊന്നിട്ടുണ്ട്; ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ നിന്ദിക്കുന്നവനും പരിച്ഛേദനം നടത്തിയിട്ടില്ലാത്തവനുമായ ഈ ഫെലിസ്ത്യനും അവയുടെ ഗതിതന്നെ വരും.


Lean sinn:

Sanasan


Sanasan