Biblia Todo Logo
Bìoball air-loidhne

- Sanasan -




1 പത്രൊസ് 4:3 - സത്യവേദപുസ്തകം C.L. (BSI)

3 വിജാതീയർ ചെയ്യുന്നതുപോലെ കാമാസക്തിയിലും വികാരാവേശത്തിലും മദ്യലഹരിയിലും മദോന്മത്തതയിലും ധർമവിരുദ്ധമായ വിഗ്രഹാരാധനയിലും മുഴുകി കാലം പോക്കിയതു മതി.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 ഭോഗേച്ഛകളിലും, കാമവികാരങ്ങളിലും, മദ്യപാനത്തിലും, മദോന്മത്തതയിലും, അറപ്പുളവാക്കുന്ന വിഗ്രഹാരാധനയിലും നടന്ന് മറ്റ് ജനതകളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ട് സമയം പാഴാക്കിയത് മതി.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 കഴിഞ്ഞകാലങ്ങളിൽ, യെഹൂദേതരർ ഇഷ്ടപ്പെട്ടതും അവർ അനുവർത്തിച്ചുവന്നതുമായ, കുത്തഴിഞ്ഞ ജീവിതരീതി, ദുർമോഹം, മദ്യപാനം, മദിരോത്സവം, കൂത്താട്ടം, നിഷിദ്ധമായ വിഗ്രഹാരാധന തുടങ്ങിയവയിൽ നിങ്ങൾ ജീവിച്ചിരുന്നു.

Faic an caibideil Dèan lethbhreac




1 പത്രൊസ് 4:3
30 Iomraidhean Croise  

“അമ്നോൻ വീഞ്ഞു കുടിച്ചു മത്തനാകുമ്പോൾ അവനെ അടിച്ചുവീഴ്ത്തുക എന്നു ഞാൻ പറയും; അപ്പോൾ അവനെ നിങ്ങൾ കൊല്ലണം. നിങ്ങൾ ഭയപ്പെടേണ്ടാ; ഞാനാണു നിങ്ങളോടു കല്പിക്കുന്നത്; നിങ്ങൾ ധീരതയും ശൗര്യവും കാട്ടുക” എന്ന് അബ്ശാലോം ഭൃത്യന്മാരോടു കല്പിച്ചിരുന്നു.


ഇസ്രായേലിന്റെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ അമോര്യരെപ്പോലെ അയാൾ വിഗ്രഹങ്ങളെ ആരാധിച്ചു; അങ്ങനെ വലിയ മ്ലേച്ഛത പ്രവർത്തിച്ചു.


ഒദേദ്പ്രവാചകന്റെ പ്രവചനം കേട്ടപ്പോൾ ആസയ്‍ക്കു ധൈര്യമായി. യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീംമലനാട്ടിൽ താൻ പിടിച്ചടക്കിയ പട്ടണങ്ങളിൽനിന്നും അദ്ദേഹം മ്ലേച്ഛവിഗ്രഹങ്ങളെല്ലാം നീക്കിക്കളഞ്ഞു. സർവേശ്വരന്റെ ആലയത്തിലെ പൂമുഖത്തിനു മുമ്പിലുള്ള യാഗപീഠം പുതുക്കിപ്പണിതു.


പ്രവാചകന്മാരും പുരോഹിതന്മാരും കുടിച്ചു കൂത്താടുന്നു. ലഹരിപിടിച്ചു കറങ്ങുന്നു. മദ്യം നിമിത്തം അവരുടെ ബുദ്ധി കുഴഞ്ഞുമറിയുന്നു. അവരുടെ ദർശനത്തിൽ പിഴപറ്റുന്നു. തീർപ്പു കല്പിക്കുന്നതിൽ അവർക്കു തെറ്റുപറ്റുന്നു.


ലഹരി പിടിപ്പിക്കുന്ന മദ്യത്തിന്റെ പിന്നാലെ ഓടാൻ അതിരാവിലെ എഴുന്നേല്‌ക്കുകയും കുടിച്ചു മത്തരാകാൻ വളരെ വൈകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം!


അവർ ശവകുടീരങ്ങളിലിരിക്കുകയും ഗൂഢസങ്കേതങ്ങളിൽ രാത്രി കഴിച്ചുകൂട്ടുകയും പന്നിയിറച്ചി ഭക്ഷിക്കുകയും ചെയ്യുന്നു. അവരുടെ പാത്രങ്ങളിൽ അവർ അർപ്പിക്കുന്ന നിന്ദ്യവസ്തുക്കളുടെ ചാറുണ്ട്.


അപ്പോൾ നീ അവരോടു പറയണം. അവിടുന്ന് അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ പിതാക്കന്മാർ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരുടെ പുറകെ പോകുകയും അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്തില്ലേ? അവർ എന്നെ ഉപേക്ഷിച്ചു. എന്റെ ധർമശാസ്ത്രം പാലിച്ചുമില്ല.


അവരുടെ അകൃത്യത്തിനും പാപത്തിനും ഞാൻ ഇരട്ടി പ്രതികാരം ചെയ്യും; നിർജീവവിഗ്രഹങ്ങൾകൊണ്ട് അവർ ദേശം മലിനമാക്കി; തങ്ങളുടെ മ്ലേച്ഛതകൾകൊണ്ട് എന്റെ അവകാശഭൂമി നിറച്ചിരിക്കുന്നു.


ധിക്കാരികളായ ഇസ്രായേൽജനത്തോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേൽജനമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും അവസാനിപ്പിക്കുക.


സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽരാജാക്കന്മാരേ, മതിയാക്കുക; അക്രമവും മർദനവും ഉപേക്ഷിച്ചു നീതിയും ന്യായവും പാലിക്കുക. എന്റെ ജനത്തെ കുടിയിറക്കുന്നതു നിർത്തുവിൻ. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.


അനുതപിച്ച് പാപമാർഗങ്ങളിൽനിന്നു പിന്തിരിയണമെന്ന് ലോകത്തെങ്ങുമുള്ള സകല മനുഷ്യരോടും അവരുടെ അജ്ഞതയുടെ കാലങ്ങളെ കണക്കിലെടുക്കാതെ, ഇപ്പോൾ ദൈവം ആജ്ഞാപിക്കുന്നു.


പകൽവെളിച്ചത്തിൽ ജീവിക്കുന്നവരെപ്പോലെ നാം യോഗ്യമായി പെരുമാറുക; മദ്യപാനത്തിലോ, വിഷയാസക്തിയിലോ, ദുർമാർഗത്തിലോ, അശ്ലീലതയിലോ, ശണ്ഠയിലോ, അസൂയയിലോ വ്യാപരിക്കാതെ


നിങ്ങൾ വിജാതീയരായിരുന്നപ്പോൾ അപനയിക്കപ്പെട്ട് ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ.


നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എങ്കിലും നിങ്ങൾ പാപത്തിൽനിന്നു ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു; നിങ്ങൾ ദൈവത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്നു; കർത്താവായ യേശുക്രിസ്തുവിനാലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും ദൈവത്തിന്റെ മുമ്പിൽ നിങ്ങൾ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടുമിരിക്കുന്നു.


അടുത്ത തവണ ഞാൻ വരുമ്പോൾ നിങ്ങളുടെ മുമ്പിൽവച്ച് എന്റെ ദൈവം എന്നെ അപമാനിതനാക്കുമെന്നും കഴിഞ്ഞ കാലത്തു പാപം ചെയ്തിട്ട് തങ്ങളുടെ അസാന്മാർഗികമായ നടപടികൾ, വിഷയാസക്തി, ലൈംഗികമായ പാപങ്ങൾ മുതലായവയെക്കുറിച്ച് അനുതപിക്കാത്ത അനേകമാളുകളെ പ്രതി ദുഃഖിക്കേണ്ടിവരുമെന്നും ഞാൻ ഭയപ്പെടുന്നു.


മനുഷ്യന്റെ അധമസ്വഭാവത്തിന്റെ വ്യാപാരങ്ങൾ എന്തെല്ലാമെന്ന് എല്ലാവർക്കുമറിയാം; അവ അസാന്മാർഗികത, അശുദ്ധി, കാമാസക്തി,


അവർ അന്യന്റെ മുതലിനായി ആഗ്രഹിക്കുകയും മദ്യപിച്ചു കൂത്താടുകയും ചെയ്യുന്നു; അതുപോലെയുള്ള മറ്റു പ്രവൃത്തികളിലും ഏർപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നവർക്ക് ദൈവരാജ്യത്തിന് അവകാശം ലഭിക്കുകയില്ല എന്നു ഞാൻ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.


വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങൾ നിറയേണ്ടത്.


ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ വിഷയാസക്തരായി നിങ്ങൾ ജീവിക്കരുത്.


ഒരു കാലത്ത് നാം തന്നെ ബുദ്ധിയില്ലാത്തവരും, അനുസരണമില്ലാത്തവരും, വഴിപിഴച്ചു പോയവരും, വിവിധ വികാരങ്ങൾക്കും ഭോഗങ്ങൾക്കും അടിമപ്പെട്ടവരും, തിന്മയിലും ശത്രുതയിലും കഴിഞ്ഞിരുന്നവരും, മറ്റുള്ളവരാൽ വെറുക്കപ്പെട്ടവരും, അന്യോന്യം വിദ്വേഷത്തിൽ കഴിഞ്ഞിരുന്നവരും ആയിരുന്നുവല്ലോ.


മുമ്പ് നിങ്ങൾ അജ്ഞരായിരുന്ന കാലത്ത് നിങ്ങളിൽ വർത്തിച്ചിരുന്ന രാഗമോഹാദികൾ അനുസരിച്ചു നടക്കരുത്.


അഭക്തരായ ചില മനുഷ്യർ നമ്മുടെ ഇടയിൽ നുഴഞ്ഞു കയറിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ ദൈവത്തിന്റെ കൃപയെ സദാചാരവിരുദ്ധമായ പ്രവൃത്തികൾക്കുവേണ്ടി അവർ വിനിയോഗിക്കുന്നു. അങ്ങനെ നമ്മുടെ ഏകനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ അവർ നിഷേധിക്കുന്നു. അവരുടെ ശിക്ഷാവിധിയെപ്പറ്റി പണ്ടേ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.


Lean sinn:

Sanasan


Sanasan