Biblia Todo Logo
Bìoball air-loidhne

- Sanasan -




1 പത്രൊസ് 3:3 - സത്യവേദപുസ്തകം C.L. (BSI)

3 പിന്നിയ മുടി, സ്വർണാഭരണം, മോടിയുള്ള വസ്ത്രം തുടങ്ങി ബാഹ്യമായ ഒന്നുമല്ല നിങ്ങളുടെ യഥാർഥഭൂഷണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 നിങ്ങളുടെ അലങ്കാരമാക്കേണ്ടത് തലമുടി പിന്നുന്നതും, പൊന്നണിയുന്നതും, മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം;

Faic an caibideil Dèan lethbhreac




1 പത്രൊസ് 3:3
22 Iomraidhean Croise  

ഒട്ടകങ്ങൾ വെള്ളം കുടിച്ചുതീർന്നപ്പോൾ, അയാൾ അര ശേക്കെൽ തൂക്കമുള്ള ഒരു പൊൻമൂക്കുത്തിയും പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളകളും അവൾക്കു നല്‌കിക്കൊണ്ട് ചോദിച്ചു:


അതിനുശേഷം, ‘നീ ആരുടെ മകളാണ്’ എന്നു ഞാൻ ചോദിച്ചു. ‘ഞാൻ നാഹോരിന്റെയും മിൽക്കായുടെയും പുത്രനായ ബെഥൂവേലിന്റെ മകളാണ്’ എന്നവൾ പറഞ്ഞു. അപ്പോൾ ഞാൻ മൂക്കുത്തിയും വളകളും അവളെ ധരിപ്പിച്ചു.


വെള്ളിയും സ്വർണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അയാൾ റിബേക്കായ്‍ക്കു കൊടുത്തു. കൂടാതെ അവളുടെ സഹോദരനും അമ്മയ്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നല്‌കി.


യേഹൂ ജെസ്രീലിൽ എത്തിയ വിവരം അറിഞ്ഞ് ഈസേബെൽ കണ്ണെഴുതി, മുടി ചീകി കിളിവാതിലിലൂടെ പുറത്തേക്കു നോക്കി.


മൂന്നാം ദിവസം എസ്ഥേർരാജ്ഞി രാജവസ്ത്രമണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തളത്തിൽ രാജമന്ദിരത്തിനു മുമ്പിൽ ചെന്നുനിന്നു; രാജാവ് രാജമന്ദിരത്തിൽ മുൻവാതിലിനെതിരെ സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു.


അങ്ങയുടെ അന്തഃപുരവനിതകളിൽ രാജകുമാരികളുണ്ട്. അങ്ങയുടെ വലത്തുവശത്ത് ഓഫീർതങ്കമണിഞ്ഞ് രാജ്ഞി നില്‌ക്കുന്നു.


ഓരോ സ്‍ത്രീയും തന്റെ അയൽക്കാരിയോടും വീട്ടിൽ അതിഥികളായി പാർക്കുന്നവരോടും വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി പുത്രീപുത്രന്മാരെ അണിയിക്കണം. അങ്ങനെ ഈജിപ്തുകാരുടെ സമ്പത്തു നിങ്ങൾ കൊള്ളയടിക്കണം.”


അഹരോൻ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും കാതിലിടുന്ന പൊൻവളയങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരിക.”


ഇതു കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും ആഭരണങ്ങൾ അണിഞ്ഞില്ല.


വഴിപാടർപ്പിക്കണമെന്നു പ്രചോദനമുണ്ടായ പുരുഷന്മാരും സ്‍ത്രീകളും അവരുടെ സൂചിപ്പതക്കങ്ങളും കമ്മലുകളും മോതിരങ്ങളും മാലകളും മറ്റു സർവവിധ സ്വർണാഭരണങ്ങളും അർപ്പിച്ചു.


തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ ശുശ്രൂഷ ചെയ്തിരുന്ന സ്‍ത്രീകളുടെ ഓട്ടുകണ്ണാടികൾകൊണ്ട് അയാൾ ക്ഷാളനപാത്രവും അതിന്റെ പീഠവും ഉണ്ടാക്കി.


സീയോനേ, ഉണരുക, ഉണരുക; ശക്തി സംഭരിക്കുക. വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ മനോഹരവസ്ത്രം ധരിച്ചുകൊള്ളുക. പരിച്ഛേദനം നടത്താത്തവരും അശുദ്ധരും ഇനി നിന്നിൽ പ്രവേശിക്കുകയില്ലല്ലോ.


ഞാൻ സർവേശ്വരനിൽ അത്യധികം സന്തോഷിക്കും, എന്റെ ആത്മാവ് എന്റെ ദൈവത്തിൽ ജയാഹ്ലാദം കൊള്ളും; മണവാളൻ പൂമാല അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങൾ ചാർത്തുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചിരിക്കുന്നു; എന്നെ നീതിയുടെ മേലങ്കിയാൽ മറച്ചിരിക്കുന്നു.


കന്യകയ്‍ക്കു തന്റെ ആഭരണങ്ങളോ, മണവാട്ടിക്കു തന്റെ വസ്ത്രാലങ്കാരങ്ങളോ വിസ്മരിക്കാൻ കഴിയുമോ? എന്നാലും എന്റെ ജനം ഏറെനാളുകളായി എന്നെ മറന്നിരിക്കുന്നു.


ഉപേക്ഷിക്കപ്പെട്ടവളേ, നീ എന്തിനു രക്താംബരം ധരിക്കുന്നു? സ്വർണാഭരണം അണിയുന്നു? കണ്ണിൽ മഷി എഴുതുന്നതും എന്തിന്? സൗന്ദര്യം വർധിപ്പിക്കാനുള്ള നിന്റെ ശ്രമം വ്യർഥമാണ്; നിന്റെ കാമുകന്മാർ നിന്നെ നിന്ദിക്കുന്നു; അവർ നിനക്കു ജീവഹാനി വരുത്താൻ ശ്രമിക്കുന്നു.


ആ സഹോദരിമാർ വിദൂരദേശത്തു നിന്നുപോലും ദൂതന്മാരെ അയച്ചു പുരുഷന്മാരെ വരുത്തി; അവർക്കുവേണ്ടി അവർ കുളിച്ചു കണ്ണെഴുതി ആഭരണങ്ങൾ അണിഞ്ഞു.


ഈ ലോകത്തിന്റെ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ആധാരമായിരിക്കരുത്; ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോൾ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂർണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുവാൻ നിങ്ങൾക്കു കഴിയും.


Lean sinn:

Sanasan


Sanasan