Biblia Todo Logo
Bìoball air-loidhne

- Sanasan -




1 പത്രൊസ് 2:2 - സത്യവേദപുസ്തകം C.L. (BSI)

2 പിഞ്ചുശിശുക്കൾ പാൽ കുടിച്ചു വളരുന്നതുപോലെ രക്ഷയിലേക്കു വളരുന്നതിന് ദൈവവചനമാകുന്ന കലർപ്പറ്റ പാൽ കുടിക്കുവാൻ പുതുതായി ജനിച്ച നിങ്ങൾ അഭിവാഞ്ഛിക്കണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയിൽ വളരുവാൻ വചനം എന്ന മായമില്ലാത്ത ആത്മീയ പാൽ കുടിക്കുവാൻ വാഞ്ചിപ്പിൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2-3 കർത്താവ് നല്ലവനെന്ന് നിങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ടല്ലോ. ആകയാൽ, ശുദ്ധമായ ആത്മികപാൽ കുടിക്കാൻ നവജാതശിശുക്കളെപ്പോലെ അതിയായി ആഗ്രഹിക്കുക. അങ്ങനെ നിങ്ങൾക്ക് രക്ഷയിൽ വളരാൻ സാധിക്കും.

Faic an caibideil Dèan lethbhreac




1 പത്രൊസ് 2:2
21 Iomraidhean Croise  

എന്റെ ഭവനം ദൈവസന്നിധിയിൽ അങ്ങനെയല്ലേ? അവിടുന്ന് എന്നോട് ഒരു ശാശ്വത ഉടമ്പടി ചെയ്തിരിക്കുന്നു; അലംഘനീയമായ ഒരു ഉടമ്പടി; അവിടുന്ന് എന്നെ രക്ഷിക്കും; എന്റെ അഭിലാഷം അവിടുന്നു നിറവേറ്റും.


എന്നിട്ടും നീതിനിഷ്ഠൻ തന്റെ വഴിയിൽനിന്ന് വ്യതിചലിക്കുന്നില്ല. നിർമ്മലൻ മേല്‌ക്കുമേൽ ബലം പ്രാപിക്കുന്നു.


എന്നാൽ നീതിമാന്മാരുടെ പാത അരുണോദയത്തിലെ പ്രകാശംപോലെയാണ്. അത് അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്നു.


ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും. അവൻ ലില്ലിപ്പൂപോലെ വിടരും. ഇലവുപോലെ വേരൂന്നും. അവൻ പടർന്നു പന്തലിക്കും.


അവൻ തിരിച്ചുവന്ന് എന്റെ തണലിൽ വസിക്കും. പൂന്തോട്ടംപോലെ അവൻ പൂത്തുലയും. മുന്തിരിപോലെ തളിർക്കും; ലെബാനോനിലെ വീഞ്ഞുപോലെ അവർ സൗരഭ്യം പരത്തും.


സർവേശ്വരനെ നാം അറിയണം; അവിടുത്തെ അറിയാൻ നമുക്കു തീവ്രമായി ശ്രമിക്കാം. അവിടുന്നു പ്രഭാതംപോലെ സുനിശ്ചിതമായി വരും. മഴപോലെ, ഭൂമിയെ കുതിർക്കുന്ന പുതുമഴപോലെ അവിടുന്നു വരും.


“എന്നാൽ എന്നെ ഭയപ്പെടുന്ന നിങ്ങൾക്കാകട്ടെ നീതിസൂര്യൻ ഉദിക്കും; അതിന്റെ ചിറകുകളിൽ രോഗശാന്തിയുണ്ട്. തൊഴുത്തിൽനിന്നു പുറത്തുവരുന്ന പശുക്കിടാക്കളെപ്പോലെ നിങ്ങൾ തുള്ളിച്ചാടും.


“നിങ്ങൾക്കു പരിവർത്തനമുണ്ടായി ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.


അപ്പോൾ യേശു പറഞ്ഞു: “ആ ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കൂ; അവരെ വിലക്കരുത്; സ്വർഗരാജ്യം ഇവരെപ്പോലെയുള്ളവരുടേതാകുന്നു.”


ഒരു ശിശു എന്നപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.”


ഒരു ശിശു സ്വീകരിക്കുന്നതുപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ ഒരിക്കലും അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.”


സ്നാപനത്തിൽ നാം ക്രിസ്തുവിനോടുകൂടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്യുന്നു. അതു പിതാവിന്റെ മഹത്ത്വമേറിയ ശക്തിയാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ നാമും ജീവന്റെ പാതയിൽ നടക്കേണ്ടതിനാണ്.


എന്റെ സഹോദരന്മാരേ, ചിന്തയിൽ നിങ്ങൾ ശിശുക്കളെപ്പോലെയാകരുത്; തിന്മയെ സംബന്ധിച്ചിടത്തോളം നിങ്ങൾ ശിശുക്കളും, ചിന്തയെ സംബന്ധിച്ചിടത്തോളം പക്വമതികളും ആകണം.


അവിടുന്നാണ് ഭവനത്തെ ആകമാനം ചേർത്തു നിറുത്തുകയും, കർത്താവിനു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിശുദ്ധമന്ദിരമായി അതു വളർന്നു വരുവാൻ ഇടയാക്കുകയും ചെയ്യുന്നത്.


നേരേമറിച്ച് സ്നേഹപൂർവം സത്യം പ്രഘോഷിച്ചുകൊണ്ട് നമ്മുടെ ശിരസ്സാകുന്ന ക്രിസ്തുവിനോളം എല്ലാവിധത്തിലും നാം വളരണം.


സഹോദരരേ, നിങ്ങൾക്കുവേണ്ടി എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുവാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം അസാമാന്യമായി വളരുകയും, നിങ്ങൾക്ക് ഓരോരുത്തർക്കും മറ്റുള്ളവരോടുള്ള സ്നേഹം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനാൽ ഞങ്ങൾ അപ്രകാരം ചെയ്യുന്നത് സമുചിതമാണ്.


നശ്വരമായ ബീജത്താലല്ല, സജീവവും അനശ്വരവുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.


നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കൃപയിലും അവിടുത്തെക്കുറിച്ചുള്ള ജ്ഞാനത്തിലും വളരുക. അവിടുത്തേക്ക് ഇന്നും എന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.


Lean sinn:

Sanasan


Sanasan