Biblia Todo Logo
Bìoball air-loidhne

- Sanasan -




സെഖര്യാവ് 5:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 അവൻ എന്നോട്: “നീ എന്ത് കാണുന്നു?” എന്നു ചോദിച്ചതിന്: “പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തുമുഴം വീതിയും ഉണ്ട്” എന്നു ഞാൻ ഉത്തരം പറഞ്ഞു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

2 “നീ എന്തു കാണുന്നു” എന്നു ദൂതൻ എന്നോട് ചോദിച്ചു. “പറന്നുപോകുന്ന ഒരു ചുരുൾ, അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയുമുണ്ട്” എന്നു ഞാൻ പറഞ്ഞു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 അവൻ എന്നോട്: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ട് എന്നു ഞാൻ ഉത്തരം പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 അവൻ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാൻ ഉത്തരം പറഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 ദൂതൻ എന്നോട്, “നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. “പറക്കുന്ന ചുരുൾ ഞാൻ കാണുന്നു. അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയും ഉണ്ട്,” എന്നു ഞാൻ മറുപടി പറഞ്ഞു.

Faic an caibideil Dèan lethbhreac




സെഖര്യാവ് 5:2
8 Iomraidhean Croise  

“നീ ഒരു പുസ്തകച്ചുരുൾ വാങ്ങി ഞാൻ യോശീയാവിന്‍റെ കാലത്ത് നിന്നോട് സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദായെയും സകലജനതകളെയുംകുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളെല്ലാം അതിൽ എഴുതുക.


യഹോവ എന്നോട്: “ആമോസേ, നീ എന്ത് കാണുന്നു?” എന്ന് ചോദിച്ചതിന് “ഒരു തൂക്കുകട്ട” എന്ന് ഞാൻ പറഞ്ഞു. അതിന് കർത്താവ്: “ഞാൻ എന്‍റെ ജനമായ യിസ്രായേലിന്‍റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;


യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അതിവേഗം അടുത്ത് വരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.


“നീ എന്ത് കാണുന്നു?” എന്ന് എന്നോട് ചോദിച്ചതിന് ഞാൻ: “മുഴുവനും പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടും അതിന്‍റെ തലയ്ക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്‍റെ തലയ്ക്കലുള്ള ഏഴു വിളക്കിന് ഏഴു കുഴലും


അവർ ദ്രവ്യാഗ്രഹത്താൽ കൗശലവാക്ക് പറഞ്ഞ് നിങ്ങളെ ചൂഷണം ചെയ്യും. അവർക്ക് പൂർവ്വകാലം മുതൽ നിശ്ചയിച്ചിരിയ്ക്കുന്ന ശിക്ഷാവിധി താമസിയാതെവരും; അവരുടെ നാശം നിശ്ചയമാണ്.


അവളുടെ പാപം സ്വർഗ്ഗത്തോളം കൂമ്പാരമായിരിക്കുന്നു; അവളുടെ ദുഷ്കർമ്മങ്ങൾ ദൈവം ഓർത്തിട്ടുമുണ്ട്.


Lean sinn:

Sanasan


Sanasan