വെളിപ്പാട് 9:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 പിന്നെ അഞ്ചാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീഴുന്നത് ഞാൻ കണ്ടു; അഗാധഗർത്തത്തിൻ്റെ താക്കോൽ അവനു കൊടുത്തു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)1 അനന്തരം അഞ്ചാമത്തെ മാലാഖ കാഹളമൂതി. ആകാശത്തുനിന്നു ഭൂമിയിൽ നിപതിച്ച ഒരു നക്ഷത്രം ഞാൻ കണ്ടു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)1 അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നത് ഞാൻ കണ്ടു; അവന് അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു. Faic an caibideilസമകാലിക മലയാളവിവർത്തനം1 അഞ്ചാമത്തെദൂതൻ കാഹളം ഊതി. അപ്പോൾ ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു. അതിന് അഗാധഗർത്തത്തിന്റെ തുരങ്കത്തിന്റെ താക്കോൽ ലഭിച്ചു. Faic an caibideil |