വെളിപ്പാട് 11:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അവർ പ്രവചിക്കുന്ന കാലത്ത് മഴപെയ്യാതെവണ്ണം ആകാശം അടച്ചുകളയുവാൻ അവർക്ക് അധികാരം ഉണ്ട്. അവർ ആഗ്രഹിക്കുമ്പോഴൊക്കെയും വെള്ളത്തെ രക്തമാക്കുവാനും സകലവിധബാധകൊണ്ട് ഭൂമിയെ ദണ്ഡിപ്പിക്കുവാനും അവർക്ക് അധികാരം ഉണ്ട്. Faic an caibideilസത്യവേദപുസ്തകം C.L. (BSI)6 അവരുടെ പ്രവചനകാലത്ത് മഴപെയ്യാതെവണ്ണം ആകാശത്തിന്റെ കിളിവാതിലുകൾ അടച്ചുകളയുവാൻ അവർക്ക് അധികാരമുണ്ട്. സകല ജലാശയങ്ങളെയും രക്തമായി മാറ്റുവാനും സർവ പകർച്ചവ്യാധികൾകൊണ്ടും ഭൂമിയെ യഥേഷ്ടം ദണ്ഡിപ്പിക്കുവാനുമുള്ള അധികാരവും അവർക്കുണ്ട്. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 അവരുടെ പ്രവചനകാലത്തു മഴ പെയ്യാതവണ്ണം ആകാശം അടച്ചുകളവാൻ അവർക്ക് അധികാരം ഉണ്ട്. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകല ബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ട്. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവർക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു. Faic an caibideilസമകാലിക മലയാളവിവർത്തനം6 തങ്ങളുടെ പ്രവചനശുശ്രൂഷാകാലത്ത് മഴ പെയ്യാതെ ആകാശം അടച്ചുകളയാൻ അവർക്ക് അധികാരമുണ്ട്. വെള്ളം രക്തമാക്കാനും ആഗ്രഹിക്കുമ്പോഴെല്ലാം സകലവിധ ബാധകളാലും ഭൂമിയെ ദണ്ഡിപ്പിക്കാനുമുള്ള അധികാരവും അവർക്കുണ്ട്. Faic an caibideil |