Biblia Todo Logo
Bìoball air-loidhne

- Sanasan -




സങ്കീർത്തനങ്ങൾ 127:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

1 സർവേശ്വരൻ വീടു പണിയുന്നില്ലെങ്കിൽ, പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു. സർവേശ്വരൻ പട്ടണം കാക്കുന്നില്ലെങ്കിൽ, കാവല്‌ക്കാർ വൃഥാ ജാഗരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 യഹോവ വീട് പണിയുന്നില്ലെങ്കിൽ, നിർമാതാക്കളുടെ അധ്വാനം വ്യർഥം. യഹോവ പട്ടണം കാക്കുന്നില്ലെങ്കിൽ, കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥംതന്നെ.

Faic an caibideil Dèan lethbhreac




സങ്കീർത്തനങ്ങൾ 127:1
35 Iomraidhean Croise  

യഹോവ ശലോമോനോട് വാഗ്ദാനം ചെയ്തതുപോലെ അവനു ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഒരു ഉടമ്പടിയും ചെയ്തു.


ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിയുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അത് നടത്തികൊൾക.”


പിന്നെയും ദാവീദ് തന്‍റെ മകനായ ശലോമോനോട് പറഞ്ഞത്: “ബലപ്പെട്ട് ധൈര്യത്തോടെ പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്‍റെ ദൈവം തന്നെ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ പൂർത്തിയാക്കുന്നതുവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.


എന്‍റെ മകനായ ശലോമോൻ, അങ്ങേയുടെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും ഞാൻ കരുതിയിട്ടുള്ള മന്ദിരം തീർക്കുവാനും, അങ്ങനെ ഇവയെല്ലാം നിവർത്തിക്കേണ്ടതിന് അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ.”


എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.


ഞാൻ എന്‍റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്ക് സഹായം എവിടെനിന്ന് വരും?


“യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്നു അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.


സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ, അങ്ങയിലേക്ക് ഞാൻ എന്‍റെ കണ്ണുകൾ ഉയർത്തുന്നു.


യിസ്രായേൽ ഇപ്പോൾ പറയേണ്ടത് “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,


യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു.


യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.


ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും രാജകുമാരന് അവിടുത്തെ നീതിയും നല്കേണമേ.


താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്‍റെ വിശുദ്ധമന്ദിരത്തെ പണിതു.


മനുഷ്യന്‍റെ ഹൃദയം തന്‍റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു; അവന്‍റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.


പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്.


നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; “എന്‍റെ പ്രാണപ്രിയനെ കണ്ടുവോ” എന്നു ഞാൻ അവരോട് ചോദിച്ചു.


നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ച്, മുറിവേല്പിച്ചു; മതിൽകാവല്ക്കാർ എന്‍റെ മൂടുപടം എടുത്തുകളഞ്ഞു.


“യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും; ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.


അവന്‍റെ കാവല്ക്കാർ കുരുടന്മാർ; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, അവരെല്ലാവരും കുരയ്ക്കുവാൻ കഴിയാത്ത ഊമനായ്ക്കൾ തന്നെ; അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു.


യെരൂശലേമേ, ഞാൻ നിന്‍റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല; യഹോവയെ ഓർമിപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുത്.


ബാബേലിന്‍റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; കാവൽ ശക്തിപ്പെടുത്തുവിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തത് നിർണ്ണയിച്ചും നിറവേറ്റിയുമിരിക്കുന്നു.


പട്ടണം നാലുവശവും പിടിക്കപ്പെട്ടുപോയി, കടവുകൾ ശത്രുവിനധീനമായി; കളങ്ങൾ തീ പിടിച്ച് ദഹിച്ചിരിക്കുന്നു; യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോട് അറിയിക്കേണ്ടതിന്


ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർത്ഥമാണ്.


ആകയാൽ വളരുമാറാക്കുന്ന ദൈവത്തിനാണ് പ്രാധാന്യം; നടുന്നവനോ നനയ്ക്കുന്നവനോ ഏതുമില്ല.


ഞാൻ നിങ്ങൾക്കുവേണ്ടി അദ്ധ്വാനിച്ചത് വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.


നിന്‍റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്‍റെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത തന്‍റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.


യിസ്രായേൽ മക്കളിൽ ചിലർ ദേശം ഒറ്റുനോക്കുവാൻ ഇവിടെ വന്നിരിക്കുന്നു എന്നു യെരീഹോരാജാവിന് അറിവുകിട്ടി.


Lean sinn:

Sanasan


Sanasan