സംഖ്യാപുസ്തകം 32:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 ദേശം യഹോവയുടെ മുമ്പാകെ അധീനമായശേഷം നിങ്ങൾ മടങ്ങിപ്പോരുകയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കുകയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)22 അവിടുന്നു ശത്രുക്കളെ പരാജയപ്പെടുത്തി ആ ദേശം അവിടുത്തെ മുമ്പിൽ കീഴടങ്ങിക്കഴിയുമ്പോൾ നിങ്ങൾക്കു മടങ്ങിപ്പോരാം. അപ്പോൾ സർവേശ്വരനോടും സ്വജനമായ ഇസ്രായേല്യരോടുമുള്ള കടമ നിങ്ങൾ നിറവേറ്റിക്കഴിയുമല്ലോ; പിന്നീട് ഈ പ്രദേശം സർവേശ്വരന്റെ മുമ്പിൽ നിങ്ങൾക്കുള്ള അവകാശമായിത്തീരും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)22 ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും. Faic an caibideilസമകാലിക മലയാളവിവർത്തനം22 അങ്ങനെ ദേശം യഹോവയ്ക്ക് അധീനപ്പെടുമ്പോൾ, യഹോവയോടും ഇസ്രായേലിനോടുമുള്ള നിങ്ങളുടെ കടപ്പാടൊഴിഞ്ഞ് നിങ്ങൾക്കു മടങ്ങിപ്പോകാം. അങ്ങനെ ഈ ദേശം യഹോവയുടെമുമ്പാകെ നിങ്ങളുടെ അവകാശമായിരിക്കും. Faic an caibideil |