സംഖ്യാപുസ്തകം 30:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ‘ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം അനുഷ്ഠിക്കുവാൻ ശപഥം ചെയ്യുകയോ ചെയ്താൽ അവൻ വാക്കിന് ഭംഗം വരുത്താതെ തന്‍റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എല്ലാം അവൻ നിവർത്തിക്കേണം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)2 ഒരാൾ സർവേശ്വരനു നേർച്ച നേരുകയോ വർജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്തതിനുശേഷം അവൻ പ്രതിജ്ഞ ലംഘിക്കരുത്; അതു നിറവേറ്റുകതന്നെ വേണം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)2 ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ ഒരു പരിവർജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിനു ഭംഗം വരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെയൊക്കെയും നിവർത്തിക്കേണം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗംവരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവർത്തിക്കേണം. Faic an caibideilസമകാലിക മലയാളവിവർത്തനം2 ഒരു പുരുഷൻ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ വ്രതം അനുഷ്ഠിക്കാൻ ശപഥംചെയ്യുകയോ ചെയ്താൽ അയാൾ തന്റെ വാക്ക് മാറ്റാൻ പാടില്ല; ശപഥംചെയ്തവയെല്ലാം അയാൾ അനുഷ്ഠിക്കണം. Faic an caibideil |