Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 24:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ദൈവം അവനെ മിസ്രയീമിൽ നിന്ന് കൊണ്ടുവരുന്നു; കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

8 ഈജിപ്തിൽനിന്നു ദൈവം അവരെ കൊണ്ടുവരുന്നു. കാട്ടുപോത്തിന്റെ കരുത്തവർക്കുണ്ട്. ശത്രുജനതകളെ അവർ സംഹരിക്കുന്നു; അവരുടെ എല്ലുകളെ തകർക്കുന്നു; അവരുടെ അസ്ത്രങ്ങൾ ശത്രുക്കളിൽ തുളഞ്ഞുകയറുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിനു തുല്യമായ ബലം അവന് ഉണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 “ദൈവം അവരെ ഈജിപ്റ്റിൽനിന്നും കൊണ്ടുവന്നു. കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്. ശത്രുരാജ്യങ്ങളെ അവർ വിഴുങ്ങുന്നു. അവരുടെ അസ്ഥികളെ തകർക്കുന്നു; തങ്ങളുടെ അസ്ത്രങ്ങൾകൊണ്ട് അവരെ തുളയ്ക്കുന്നു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 24:8
18 Iomraidhean Croise  

ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്‍റെ പാത്രംപോലെ അവരെ ഉടയ്ക്കും.”


അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.


നിന്‍റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; രാജാവിന്‍റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു; ജനതകൾ നിന്‍റെ മുമ്പിൽ വീഴുന്നു.


ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു; അങ്ങേയുടെ രാജത്വത്തിന്‍റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.


എന്നാൽ നീ അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.


പ്രഭാതംവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്‍റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു.


യിസ്രായേൽ ചിതറിപ്പോയ ആട്ടിൻകൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർ രാജാവ് അതിനെ വിഴുങ്ങി; ഒടുവിൽ ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്‍റെ അസ്ഥികൾ ഒടിച്ചുകളഞ്ഞു.”


ഞാൻ ബാബേലിന്‍റെ നേരെ വടക്കെ ദേശത്തുനിന്ന് മഹാജനതകളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്‍റെ നേരെ അണി നിരക്കും; അവിടെവച്ച് അത് പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥനായ വീരന്‍റെ അമ്പുകൾ പോലെ ഇരിക്കും.


പിന്നെ രാജാവിന്‍റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുന്നതിന് മുമ്പ് സിംഹങ്ങൾ അവരെ പിടിച്ചു; അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു.


യഹോവയോട് നിങ്ങൾ മത്സരിക്കുകമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്.


ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ നിസ്സാരമായ ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു” എന്നു പറഞ്ഞു.


ദൈവം അവരെ മിസ്രയീമിൽ നിന്ന് കൊണ്ടുവരുന്നു; കാട്ടുപോത്തിനു തുല്യമായ ബലം അവനുണ്ട്.


ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ സട കുടഞ്ഞ് എഴുന്നേറ്റു നില്ക്കുന്നു; അവൻ ഇര പിടിച്ച് തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല.


ഹെരോദാവിൻ്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്‍റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത പ്രവചനം നിവൃത്തിയാകുവാൻ ഇടവന്നു.


ഞാൻ അനർത്ഥങ്ങൾ അവരുടെ മേൽ കൂമ്പാരമായി കൂട്ടും. എന്‍റെ അസ്ത്രങ്ങൾ അവരുടെ നേരെ തൊടുക്കും.


ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും ശത്രുനായകന്മാരുടെ ശിരസ്സിൽനിന്ന് ഒലിക്കുന്ന രക്തത്താലും ഞാൻ എന്‍റെ അസ്ത്രങ്ങളെ ലഹരി പിടിപ്പിക്കും; എന്‍റെ വാൾ മാംസം തിന്നുകയും ചെയ്യും.


“നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തേക്ക് യഹോവ നിന്നെ കൊണ്ടുപോകുകയും നിന്നെക്കാൾ എണ്ണവും ബലവുമുള്ള ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു ജനതകളെ നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയുകയും ചെയ്യും.


നിങ്ങൾ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ യഹോവ നിങ്ങൾക്ക് വേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാനക്കരെവച്ച് നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കന്മാരോട് ചെയ്തതും ഞങ്ങൾ കേട്ടു.


Lean sinn:

Sanasan


Sanasan