Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 24:19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

19 യാക്കോബിൽനിന്ന് ഒരു ഭരണാധിപൻ ഉയരും; പട്ടണങ്ങളിൽ ശേഷിച്ചവരെ അവൻ നശിപ്പിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

19 യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽ നിന്നു നശിപ്പിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

19 യാക്കോബിൽനിന്ന് ഒരു ഭരണാധിപൻ വന്ന് നഗരങ്ങളിൽ ശേഷിച്ചവരെ നശിപ്പിക്കും.”

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 24:19
19 Iomraidhean Croise  

ശീലോഹ് വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡ് അവന്‍റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജനതകളുടെ അനുസരണം അവനോട് ആകും.


ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജനതകൾ അന്വേഷിച്ചുവരും; അവന്‍റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.


നീയോ, ബേത്ത്-ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും; അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നെ.


എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്‍റെ മഹിമയോടും കൂടി നിന്ന് തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കും; അവർ നിർഭയം വസിക്കും; അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.


ഏദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.


അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: “അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്‍റെ അവസാനമോ നാശം അത്രേ.”


ഇവർ നിത്യശിക്ഷാവിധിയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പോകും.


യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകിയിരിക്കുന്നു.


രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.


എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്‍റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്നു അവൻ കല്പിച്ചു.


എന്തെന്നാൽ അവൻ സകലശത്രുക്കളെയും തന്‍റെ കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.


പിതാവായ ദൈവം പുത്രനോടോ: “ദൈവമേ, നിന്‍റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്‍റെ ആധിപത്യത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോൽ,


അവൻ സ്വർഗ്ഗത്തിലേക്ക് പോയി ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പെട്ടുമിരിക്കുന്നു.


രാജാധിരാജാവും കർത്താധികർത്താവും എന്നൊരു നാമം അവന്‍റെ അങ്കിമേലും തുടമേലും എഴുതിയിരിക്കുന്നു.


Lean sinn:

Sanasan


Sanasan