Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 23:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ നിന്ദിക്കാത്തവനെ ഞാൻ എങ്ങനെ നിന്ദിക്കും?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

8 ദൈവം ശപിക്കാത്തവനെ എങ്ങനെ ഞാൻ ശപിക്കും? ദൈവം നിന്ദിക്കാത്തവനെ എങ്ങനെ ഞാൻ നിന്ദിക്കും?

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 ദൈവം ശപിക്കാത്തവരെ ഞാൻ എങ്ങനെ ശപിക്കും? യഹോവ ശകാരിക്കാത്തവരെ ഞാൻ എങ്ങനെ ശകാരിക്കും?

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 23:8
8 Iomraidhean Croise  

പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ കാരണംകൂടാതെ ശാപം ഫലിക്കുകയില്ല.


ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.


ദൈവം ബിലെയാമിനോട്: “നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്നു കല്പിച്ചു.


നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കുകയാൽ ഒരുപക്ഷേ അവരെ തോല്പിച്ച് ദേശത്തുനിന്ന് ഓടിച്ചുകളയുവാൻ എനിക്ക് കഴിവുണ്ടാകുമായിരിക്കും; ‘നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്നു ഞാൻ അറിയുന്നു” എന്നു പറയിച്ചു.


അനുഗ്രഹിക്കുവാൻ എനിക്ക് കല്പന ലഭിച്ചിരിക്കുന്നു; അവിടുന്ന് അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക് അത് മറിച്ചുകൂടാ.


യിസ്രായേലിനെതിരെ പ്രയോഗിക്കുവാൻ ആഭിചാരമോ കൺകെട്ട് വിദ്യയോ ഇല്ല; ലക്ഷണവിദ്യ യിസ്രായേലിനോട് ഫലിക്കുകയുമില്ല; ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.


അപ്പോൾ ബിലെയാം സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: “ബാലാക്ക് എന്നെ അരാമിൽനിന്നും മോവാബ്‌രാജാവ് പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി: ‘ചെന്നു യാക്കോബിനെ ശപിക്കുക; ചെന്നു യിസ്രായേലിനെ ശപിക്കുക’ എന്നു പറഞ്ഞു.


Lean sinn:

Sanasan


Sanasan