സംഖ്യാപുസ്തകം 23:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അപ്പോൾ യഹോവ ഒരു വചനം ബിലെയാമിന്‍റെ നാവിൽ കൊടുത്തു: “നീ ബാലാക്കിൻ്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയേണം” എന്നു കല്പിച്ചു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)5 സർവേശ്വരൻ തന്റെ സന്ദേശം ബിലെയാമിനു നല്‌കിയശേഷം: “നീ തിരിച്ചു ചെന്നു ബാലാക്കിനോട് ഇതു പറയുക” എന്നു കല്പിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയേണം എന്നു കല്പിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു. Faic an caibideilസമകാലിക മലയാളവിവർത്തനം5 യഹോവ ബിലെയാമിന്റെ നാവിൽ ഒരു ദൂത് നൽകി, “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഈ ദൂത് അവനു നൽകുക” എന്നു പറഞ്ഞു. Faic an caibideil |
“ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമം ഇതാകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു: “നിൻ്റെമേലുള്ള എന്‍റെ ആത്മാവും നിന്‍റെ വായിൽ ഞാൻ തന്ന എന്‍റെ വചനങ്ങളും നിന്‍റെ വായിൽനിന്നും നിന്‍റെ സന്തതിയുടെ വായിൽനിന്നും നിന്‍റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.