Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 21:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 അപ്പോൾ യിസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ചനേർന്നു: “ഈ ജനത്തെ അവിടുന്ന് എന്‍റെ കയ്യിൽ ഏല്പിച്ചുതരുമെങ്കിൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും” എന്നു യഹോവയോട് ശപഥം ചെയ്തു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

2 “ജനത്തെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചാൽ ഞങ്ങൾ അവരുടെ പട്ടണങ്ങൾ നിശ്ശേഷം നശിപ്പിക്കും” എന്ന് ഇസ്രായേൽജനം സർവേശ്വരനോടു ശപഥം ചെയ്തു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 അപ്പോൾ യിസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ച നേർന്നു; ഈ ജനത്തെ നീ എന്റെ കൈയിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 അപ്പോൾ യിസ്രായേൽ യഹോവെക്കു ഒരു നേർച്ച നേർന്നു; ഈ ജനത്തെ നീ എന്റെ കയ്യിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 അപ്പോൾ ഇസ്രായേൽ, “അവിടന്ന് ഈ ജനത്തെ ഞങ്ങളുടെ കൈകളിൽ ഏൽപ്പിച്ചുതരുമെങ്കിൽ ഞങ്ങൾ അവരുടെ പട്ടണങ്ങളെ ഉന്മൂലനംചെയ്യും” എന്ന് യഹോവയോട് ശപഥംചെയ്തു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 21:2
15 Iomraidhean Croise  

യാക്കോബ് ഒരു നേർച്ചനേർന്നു: “ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിക്കുവാൻ ആഹാരവും ധരിക്കുവാൻ വസ്ത്രവും എനിക്ക് തരികയും


ഞാൻ യഹോവയ്ക്ക് എന്‍റെ നേർച്ചകൾ ദൈവത്തിന്‍റെ സകലജനവും കാൺകെ കഴിക്കും


അവൻ യഹോവയോടു സത്യംചെയ്ത് യാക്കോബിന്‍റെ വല്ലഭന് നേർന്നത് എന്തെന്നാൽ:


കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവ് വരുന്നു.


നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്‍റെ വായ്ത്തലയാൽ കൊന്ന് അതും, അതിലുള്ളത് ഒക്കെയും, അതിലെ മൃഗങ്ങളെയും വാളിന്‍റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.


അതിലെ കൊള്ളമുതൽ വീഥിയുടെ നടുവിൽ കൂട്ടിയിട്ട് ആ പട്ടണവും അതിലെ കൊള്ളയും അശേഷം നിന്‍റെ ദൈവമായ യഹോവയ്ക്കായി തീയിട്ട് ചുട്ടുകളയേണം; ആ പട്ടണം എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്.


നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജനതകളുടെ പട്ടണങ്ങളിൽ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ


നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യിൽ ഏല്പിക്കുയും നീ അവരെ തോല്പിക്കുകയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്യുകയോ കൃപ കാണിക്കുകയോ അരുത്.


ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്ക് ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.


അക്കാലത്ത് യോശുവ ശപഥം ചെയ്തു: “ഈ യെരീഹോ പട്ടണം പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്‍റെ അടിസ്ഥാനമിടുമ്പോൾ അവന്‍റെ ആദ്യജാതൻ നഷ്ടമാകും; അതിന്‍റെ കവാടങ്ങൾ ഉറപ്പിക്കുമ്പോൾ ഇളയ മകനും നഷ്ടമാകും” എന്നു പറഞ്ഞു.


യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് പറഞ്ഞത്: “നീ അമ്മോന്യരെ എന്‍റെ കയ്യിൽ ഏല്പിക്കുമെങ്കിൽ


അവൾ ഒരു നേർച്ചനേർന്നു: “സൈന്യങ്ങളുടെ യഹോവേ, അടിയന്‍റെ സങ്കടം നോക്കി അടിയനെ ഓർക്കുകയും, അടിയനെ മറക്കാതെ ഒരു പുത്രനെ നല്കുകയും ചെയ്താൽ, അടിയൻ അവനെ അവന്‍റെ ആയുഷ്ക്കാലം മുഴുവനും യഹോവയ്ക്ക് കൊടുക്കും; അവന്‍റെ തലമുടി ഒരിക്കലും ക്ഷൗരം ചെയ്യുകയില്ലാ” എന്നു പറഞ്ഞു.


Lean sinn:

Sanasan


Sanasan