സംഖ്യാപുസ്തകം 16:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുവാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്ക്കുവാനും യിസ്രായേലിന്‍റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന് യിസ്രായേൽസഭയിൽനിന്ന് നിങ്ങളെ വേറുതിരിച്ചത് നിങ്ങൾക്ക് പോരായോ? Faic an caibideilസത്യവേദപുസ്തകം C.L. (BSI)9 തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതിനും ജനത്തെ ശുശ്രൂഷിക്കുന്നതിനും അവരുടെ മുമ്പിൽ നില്‌ക്കുന്നതിനുമായി ഇസ്രായേലിന്റെ മുഴുവൻ സമൂഹത്തിൽനിന്നുമായി സർവേശ്വരൻ നിങ്ങളെ വേർതിരിച്ചത് ഒരു ചെറിയ കാര്യമാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? Faic an caibideilസത്യവേദപുസ്തകം OV Bible (BSI)9 യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്‍വാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിനു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേർതിരിച്ചതു നിങ്ങൾക്കു പോരായോ? Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്‌വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന്നു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങൾക്കു പോരായോ? Faic an caibideilസമകാലിക മലയാളവിവർത്തനം9 ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസഭയിലെ മറ്റുള്ളവരിൽനിന്നു വേർതിരിച്ച് യഹോവയുടെ കൂടാരത്തിൽ വേലചെയ്യാൻ അവിടത്തെ അടുക്കലേക്കു കൊണ്ടുവന്നതും സമൂഹത്തിനു ശുശ്രൂഷചെയ്യാൻ അവരുടെമുമ്പിൽ നിർത്തിയതും പോരേ? Faic an caibideil |
അവൻ യിസ്രായേൽ ജനത്തിന്‍റെ ഉപദേഷ്ടാക്കന്മാരും യഹോവയ്ക്കു വിശുദ്ധരുമായ ലേവ്യരോടു പറഞ്ഞത്: “യിസ്രായേൽ രാജാവായ ദാവീദിന്‍റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെക്കുക; ഇനി അത് നിങ്ങളുടെ ചുമലുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്‍റെ ജനമായ യിസ്രായേലിനെയും സേവിക്കുന്നതിൽ ശ്രദ്ധവെക്കുക.
അന്ന് ശുശ്രൂഷിച്ചു നില്ക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ച് യെഹൂദാജനം സന്തോഷിച്ചതുകൊണ്ട് അവർ പുരോഹിതന്മാർക്കും ലേവ്യർക്കും ന്യായപ്രമാണത്താൽ നിയമിക്കപ്പെട്ട ഓഹരികളെ, പട്ടണങ്ങളോട് ചേർന്ന നിലങ്ങളിൽനിന്ന് ശേഖരിച്ച് ഭണ്ഡാരത്തിനും ഉദർച്ചാർപ്പണങ്ങൾക്കും ഉള്ള അറകളിൽ സൂക്ഷിക്കേണ്ടതിന് ചില പുരുഷന്മാരെ മേൽവിചാരകന്മാരായി നിയമിച്ചു.