സംഖ്യാപുസ്തകം 14:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ”നാം ഒരു നായകനെ തിരഞ്ഞെടുത്ത് മിസ്രയീമിലേക്കു മടങ്ങിപ്പോകുക” എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)4 അവർ അന്യോന്യം പറഞ്ഞു: “നമുക്ക് മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)4 നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്ക് മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽതമ്മിൽ പറഞ്ഞു. Faic an caibideilസമകാലിക മലയാളവിവർത്തനം4 “നമുക്ക് ഒരു നായകനെ തെരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകാം,” അവർ പരസ്പരം പറഞ്ഞു. Faic an caibideil |
നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോട് പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ അടിമകളായി ശത്രുക്കൾക്കു വില്‍ക്കാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകുകയില്ല. ഹോരേബിൽവച്ച് യിസ്രായേൽ മക്കളോട് ചെയ്ത നിയമത്തിന് പുറമെ മോവാബ് ദേശത്തുവച്ച് അവരോടു ചെയ്യുവാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്‍റെ വചനങ്ങൾ ഇവ തന്നെ.“