സംഖ്യാപുസ്തകം 13:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 അവർ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽ മക്കൾക്ക് തെറ്റായ വിവരണം നൽകി: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട സകലജനവും അതികായന്മാർ; Faic an caibideilസത്യവേദപുസ്തകം C.L. (BSI)32 “അങ്ങനെ തങ്ങൾ ഒറ്റുനോക്കാൻ പോയ സ്ഥലത്തെപ്പറ്റി തെറ്റായ ധാരണ ഇസ്രായേൽജനത്തിന്റെ ഇടയിൽ അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു: “ഞങ്ങൾ ചുറ്റി സഞ്ചരിച്ചു രഹസ്യനിരീക്ഷണം നടത്തിയ സ്ഥലം അവിടെ പാർക്കാൻ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്ന സ്ഥലമാണ്. അതികായന്മാരെ മാത്രമാണ് ഞങ്ങൾ അവിടെ കണ്ടത്. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)32 തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽമക്കളോടു ദുർവർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനമൊക്കെയും അതികായന്മാർ; Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ചു അവർ യിസ്രായേൽമക്കളോടു ദുർവ്വർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ; Faic an caibideilസമകാലിക മലയാളവിവർത്തനം32 തങ്ങൾ പര്യവേക്ഷണംചെയ്ത ദേശത്തെക്കുറിച്ച് ഇസ്രായേല്യരുടെയിടയിൽ ആശാവഹമല്ലാത്ത ഒരു വാർത്ത അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ കണ്ട ദേശം അതിൽ പാർക്കുന്നവരെ വിഴുങ്ങിക്കളയുന്ന ദേശമാണ്. ഞങ്ങൾ അവിടെക്കണ്ട സകലരും അതികായന്മാരാണ്. Faic an caibideil |
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾതന്നെ കടക്കുന്നതുമില്ല, കടക്കുന്നവരെ കടക്കുവാൻ സമ്മതിക്കുന്നതുമില്ല. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും.
എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്? അവിടെയുള്ള ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു” എന്നു പറഞ്ഞു. ഇങ്ങനെ നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ക്ഷീണിപ്പിച്ചിരിക്കുന്നു എന്നു നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വച്ച് പിറുപിറുത്തു.