സംഖ്യാപുസ്തകം 12:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 യഹോവ മോശെയോട്: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയെങ്കിൽ അവൾ ഏഴു ദിവസം ലജ്ജിച്ചിരിക്കുകയില്ലയോ? അവളെ ഏഴു ദിവസത്തേക്ക് പാളയത്തിന് പുറത്ത് അടച്ചിടേണം; അതിനുശേഷം അവളെ ചേർത്തുകൊള്ളാം” എന്നു കല്പിച്ചു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)14 സർവേശ്വരൻ മോശയോടു പറഞ്ഞു: “തന്റെ പിതാവു മുഖത്തു തുപ്പിയാൽ അവൾ ഏഴു ദിവസത്തേക്ക് അപമാനം സഹിക്കുകയില്ലേ? ഏഴു ദിവസത്തേക്ക് അവളെ പാളയത്തിനു പുറത്തു മാറ്റി പാർപ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം.” Faic an caibideilസത്യവേദപുസ്തകം OV Bible (BSI)14 യഹോവ മോശെയോട്: അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയെങ്കിൽ അവൾ ഏഴു ദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്ത് അടച്ചിടേണം; പിന്നത്തേതിൽ അവളെ ചേർത്തുകൊള്ളാം എന്നു കല്പിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 യഹോവ മോശെയോടു: അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയെങ്കിൽ അവൾ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതിൽ അവളെ ചേർത്തുകൊള്ളാം എന്നു കല്പിച്ചു. Faic an caibideilസമകാലിക മലയാളവിവർത്തനം14 യഹോവ മോശയോട് അരുളിച്ചെയ്തു: “അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയിരുന്നെങ്കിൽ അവൾ ഏഴുദിവസം ലജ്ജിക്കുകയില്ലേ? ഏഴുദിവസം പാളയത്തിനുപുറത്ത് അവളെ അടച്ചിടുക; അതിനുശേഷം അവളെ തിരികെക്കൊണ്ടുവരാം.” Faic an caibideil |