Biblia Todo Logo
Bìoball air-loidhne

- Sanasan -




നെഹെമ്യാവ് 10:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 മുദ്രയിട്ടവർ ഇവരാണ്: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവ്,

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

1 ഉടമ്പടിയിൽ ഒപ്പു വച്ചവർ: ഹഖല്യായുടെ പുത്രനും ദേശാധിപതിയുമായ നെഹെമ്യാ,

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 മുദ്രയിട്ടവർ ആരെല്ലാമെന്നാൽ: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവ്, സിദെക്കീയാവ്,

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 മുദ്രയിട്ടവർ ആരെല്ലാമെന്നാൽ: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവു,

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 മുദ്രപതിച്ചവർ ഇവരാണ്: ദേശാധിപതി: ഹഖല്യാവിന്റെ മകനായ നെഹെമ്യാവ്. സിദെക്കീയാവ്,

Faic an caibideil Dèan lethbhreac




നെഹെമ്യാവ് 10:1
11 Iomraidhean Croise  

രാജാവ് തൂണിനരികെ നിന്നുകൊണ്ട് താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്‍റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്‍റെ വചനങ്ങൾ നിവർത്തിക്കയും ചെയ്യാമെന്ന് യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമെല്ലാം ഈ നിയമത്തോട് യോജിച്ചു.


ഇപ്പോൾ ആ സ്ത്രീകളെയും അവരിൽനിന്ന് ജനിച്ചവരെയും, യജമാനന്റെയും നമ്മുടെ ദൈവത്തിന്‍റെ കല്പനയിൽ ഭയപ്പെടുന്നവരുടെയും ഉപദേശപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോട് നാം ഒരു നിയമം ചെയ്യുക; അത് ന്യായപ്രമാണം അനുസരിച്ച് നടക്കട്ടെ.


ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്നു ദേശാധിപതി അവരോട് കല്പിച്ചു.


ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്‍റെ വാക്കുകൾ. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ഇരിക്കുമ്പോൾ


സിദെക്കീയാവ്, സെരായാവ്, അസര്യാവ്, യിരെമ്യാവ്,


“ഞങ്ങളുടെ പുത്രിമാരെ ദേശത്തിലെ ജനതകൾക്ക് കൊടുക്കുകയോ ഞങ്ങളുടെ പുത്രന്മാർക്ക് അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും


ഊരീമും തുമ്മീമും ഉള്ള ഒരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായത് തിന്നരുതെന്ന് ദേശാധിപതി അവരോട് കല്പിച്ചു.


പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ട് ദാനങ്ങൾ കൊടുത്തു; ദേശാധിപതി ഏകദേശം 8. 5 കിലോഗ്രാം സ്വര്‍ണ്ണവും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്ക് കൊടുത്തു.


ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകലജനത്തോടും: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കുകയോ കരയുകയോ ചെയ്യരുത്” എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരയുകയായിരുന്നു.


“ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായോരു ഉടമ്പടി എഴുതുന്നു. ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന് മുദ്രയിടുന്നു.”


മോശെ യഹോവയുടെ കല്പ്നകളെല്ലാം എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിന്‍റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്‍റെ പന്ത്രണ്ട് ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് തൂണുകളും പണിതു.


Lean sinn:

Sanasan


Sanasan