മീഖാ 2:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്‍റെ നേരെ അനർത്ഥം നിരൂപിക്കുന്നു; അതിൽനിന്ന് നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കുകയില്ല, നിഗളത്തോടെ നടക്കുകയുമില്ല; ഇത് ദുഷ്ക്കാലമല്ലയോ.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)3 അതുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിന്റെ വംശത്തിന്മേൽ അനർഥം വരുത്താൻ ഞാൻ ആലോചിക്കുകയാണ്. അതിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു സാധ്യമല്ല. അത് അനർഥങ്ങളുടെ കാലമാകയാൽ നിങ്ങൾക്ക് അഹങ്കരിച്ചു നടക്കാൻ ആവുകയില്ല. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)3 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ വംശത്തിന്റെ നേരേ അനർഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിർന്നു നടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ വംശത്തിന്റെ നേരെ അനർത്ഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിർന്നു നടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ. Faic an caibideilസമകാലിക മലയാളവിവർത്തനം3 അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിനുനേരേ അത്യാഹിതം വരുത്തും അതിൽനിന്നു സ്വയം രക്ഷിക്കാൻ നിങ്ങൾക്കു കഴിയുന്നതല്ല. നിങ്ങൾ പിന്നീടൊരിക്കലും നിഗളിച്ചു നടക്കുകയില്ല, കാരണം ഇതു ദുഷ്കാലമാണല്ലോ. Faic an caibideil |
“അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഓരോരുത്തൻ താന്താന്‍റെ സഹോദരനും കൂട്ടുകാരനും വിമോചനം പ്രസിദ്ധമാക്കുവാൻ തക്കവിധം നിങ്ങൾ എന്‍റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാൻ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അത് വാളിനും മഹാമാരിക്കും ക്ഷാമത്തിനുമത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാൻ നിങ്ങളെ ഭീതിവിഷയമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാട്.”