വിലാപങ്ങൾ 2:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 കർത്താവ് കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തിൽ അവിടുന്ന് യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവിടുന്ന് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)2 സർവേശ്വരൻ യെഹൂദായിലെ വാസസ്ഥലങ്ങൾ നിഷ്കരുണം നശിപ്പിച്ചു. അവിടുത്തെ ഉഗ്രരോഷത്താൽ യെഹൂദാജനത്തിന്റെ കോട്ടകൾ ഇടിച്ചു നിരത്തി, അവരുടെ രാജ്യത്തിന്റെയും ഭരണാധികാരികളുടെയുംമേൽ അപമാനം ചൊരിഞ്ഞു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)2 കർത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപ്പുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തിൽ അവൻ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവൻ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 കർത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തിൽ അവൻ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവൻ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം2 യാക്കോബിന്റെ സകലനിവാസികളെയും കർത്താവ് ദയകൂടാതെ വിഴുങ്ങിക്കളഞ്ഞു; അവിടത്തെ ക്രോധത്തിൽ അവിടന്ന് യെഹൂദാ പുത്രിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തുകളഞ്ഞു. അവളുടെ രാജ്യത്തെയും പ്രഭുക്കന്മാരെയും നിലത്തോളം നിന്ദിതരാക്കിയിരിക്കുന്നു. Faic an caibideil |
അതിന്‍റെശേഷം യെഹൂദാ രാജാവായ സിദെക്കീയാവിനെയും അവന്‍റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവയിൽനിന്ന് രക്ഷപെട്ട് ശേഷിച്ചവരെ തന്നെ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്‍റെ വായ്ത്തലകൊണ്ട് സംഹരിക്കും” എന്നു യഹോവയുടെ അരുളപ്പാടു.