വിലാപങ്ങൾ 1:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു; വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു; “യഹോവേ, നോക്കേണമേ ഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)11 അവളുടെ ജനങ്ങൾ നെടുവീർപ്പോടെ ആഹാരത്തിനുവേണ്ടി അലയുന്നു. ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനു വേണ്ടി അവർ അമൂല്യവസ്തുക്കൾ വിൽക്കുന്നു; സർവേശ്വരാ, തൃക്കൺ പാർത്താലും ഞാൻ നിന്ദിതയായിരിക്കുന്നുവല്ലോ എന്ന് യെരൂശലേം നിലവിളിക്കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)11 അവളുടെ സർവജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തിരയുന്നു; വിശപ്പടക്കുവാൻ ആഹാരത്തിനുവേണ്ടി അവർ തങ്ങളുടെ മനോഹരവസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ടു ആഹാരം തിരയുന്നു; വിശപ്പടക്കുവാൻ ആഹാരത്തിന്നു വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ. Faic an caibideilസമകാലിക മലയാളവിവർത്തനം11 അപ്പംതേടി അലഞ്ഞുകൊണ്ട് അവളുടെ ജനം ഞരങ്ങുന്നു; അവർ തങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനായി തങ്ങളുടെ അമൂല്യ നിക്ഷേപങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു. “നോക്കണമേ, യഹോവേ, കരുതണമേ, ഞാൻ നിന്ദിതയായിരിക്കുന്നല്ലോ.” Faic an caibideil |