Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 4:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 കാരണം ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്ന് അറിഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന് തന്നെ.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം C.L. (BSI)

24 “അങ്ങനെ ദൈവമായ സർവേശ്വരനെ നിങ്ങൾ എന്നും ഭയപ്പെടുകയും ഭൂമിയിലുള്ള സകല മനുഷ്യരും അവിടുത്തെ കരങ്ങൾ ശക്തമെന്ന് അറിയുകയും ചെയ്യട്ടെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

24 ഞങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 ഞങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

24 ഭൂമിയിലെ സകലജനതകളും യഹോവയുടെ കരം ശക്തിയുള്ളതെന്നു മനസ്സിലാക്കുന്നതിനും നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ എന്നും ഭയപ്പെടേണ്ടതിനുമാണ് അവിടന്ന് ഇപ്രകാരം ചെയ്തത്.”

Faic an caibideil Dèan lethbhreac




യോശുവ 4:24
24 Iomraidhean Croise  

അങ്ങനെ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ദേശത്ത് അവർ ജീവിച്ചിരിക്കുന്ന കാലത്തെല്ലാം അങ്ങയെ ഭയപ്പെടേണ്ടതിനു, ഓരോരുത്തന്‍റെ ഹൃദയത്തെ അറിയുന്ന അങ്ങ്, അവനവന്‍റെ നടപ്പിനു തക്കവണ്ണം പ്രതിഫലം നൽകേണമേ; അങ്ങ് മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയങ്ങളെ അറിയുന്നത്.


യഹോവയുടെ മുമ്പാകെ ഞാൻ പ്രാർത്ഥിച്ച ഈ വാക്കുകൾ രാപ്പകൽ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഉണ്ടായിരിക്കട്ടെ; അവിടുത്തെ ഈ ദാസന്‍റെയും തന്‍റെ ജനമായ യിസ്രായേലിന്‍റെയും ദിനമ്പ്രതിയുള്ള ആവശ്യങ്ങൾ അവിടുന്നു നിറവേറ്റിത്തരുമാറാകട്ടെ.


ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്‍റെ കയ്യിൽനിന്നു രക്ഷിക്കേണമേ.”


പിന്നെ അവൻ തന്‍റെ പരിവാരവുമായി ദൈവപുരുഷന്‍റെ അടുക്കൽ മടങ്ങിവന്ന് അവന്‍റെ മുമ്പിൽനിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്‍റെ കയ്യിൽ നിന്നു ഒരു സമ്മാനം സ്വീകരിക്കണമേ” എന്നു പറഞ്ഞു.


ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; അങ്ങ് സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വിപുലീകരിക്കുന്നതും ശക്തീകരിക്കുന്നതും അങ്ങേയുടെ പ്രവൃത്തിയാകുന്നു.


ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?


എന്നിട്ടും ദൈവം തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്‍റെ നാമംനിമിത്തം അവരെ രക്ഷിച്ചു.


അങ്ങേയുടെ ഭുജം വീര്യമുള്ളത്; അങ്ങേയുടെ കൈ ബലമുള്ളതും അങ്ങേയുടെ വലങ്കൈ ഉന്നതവും ആകുന്നു.


ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും അവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.


യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു.


ഭയവും ഭീതിയും അവരുടെ മേൽ വീണു, നിന്‍റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; അങ്ങനെ, യഹോവേ, നിന്‍റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി.


മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു.


എങ്കിലും എന്‍റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്‍റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.


സകലജനതകളും കാൺകെ യഹോവ തന്‍റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്‍റെ രക്ഷയെ കാണും.


ഞാൻ അവരെ വിട്ടുപിരിയാതെ അവർക്ക് നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിക്കുവാൻ എന്നോടുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും.


യഹോവയുടെ നാമത്തിൽ നീ അറിയപ്പെടുന്നു എന്നു ഭൂമിയിലുള്ള സകലജനതകളും കണ്ടു നിന്നെ ഭയപ്പെടും.


നിങ്ങൾ ദീർഘായുസ്സോട് കൂടി ഇരിക്കുവാനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉപദേശിച്ചുതരുവാൻ നൽകിയ കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.


യഹോവ ഇന്ന് നിന്നെ എന്‍റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്‍റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും.


Lean sinn:

Sanasan


Sanasan