യോശുവ 3:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 സാരെഥാന് സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബായിലെ കടലായ ഉപ്പുകടലിലേക്ക് വെള്ളം വാർന്നുപോയി; ജനം യെരീഹോവിന് സമീപം മറുകര കടന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)16 അങ്ങനെ അതിവിദൂരത്തിൽ സാരെഥാനു സമീപമുള്ള ആദാംനഗരത്തിനരികിൽവരെ ജലനിരപ്പ് ഉയർന്നു. അരാബായിലെ കടലിലേക്ക്-ചാവ് കടലിലേക്ക് ഒഴുകിയിരുന്ന ജലം വാർന്നുപോയി. ജനം യെരീഹോവിനെ ലക്ഷ്യമാക്കി മറുകര കടന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)16 സാരെഥാനു സമീപത്തുള്ള ആദാംപട്ടണത്തിനരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബായിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിനു നേരേ മറുകര കടന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം16 മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; സാരേഥാനു സമീപമുള്ള ആദാം പട്ടണത്തിന്നരികെവരെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി. അരാബയിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം മുഴുവനും വറ്റിപ്പോയി. ജനം യെരീഹോവിനുനേരേ അക്കരെ കടന്നു. Faic an caibideil |
ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിക്കുവാനും ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിക്കുവാനും കാരണം എന്ത്? വീണ്ടെടുക്കുവാൻ കഴിയാത്തവിധം എന്‍റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിക്കുവാൻ എനിക്ക് ശക്തിയില്ലയോ? ഇതാ, എന്‍റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.