യോശുവ 24:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 “പിന്നെ ഞാൻ നിങ്ങളെ യോർദ്ദാനക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവർ നിങ്ങളോട് യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ച് നശിപ്പിച്ചുകളഞ്ഞു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)8 പിന്നീട് യോർദ്ദാൻനദിയുടെ കിഴക്കുവശത്തു പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവർ നിങ്ങളോടു യുദ്ധം ചെയ്തു; എന്നാൽ അവരെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിച്ചു; അവരുടെ ദേശം നിങ്ങൾ കൈവശപ്പെടുത്തി. നിങ്ങളുടെ മുമ്പിൽവച്ചു ഞാൻ അവരെ നശിപ്പിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)8 പിന്നെ ഞാൻ നിങ്ങളെ യോർദ്ദാനക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവർ നിങ്ങളോടു യുദ്ധം ചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 പിന്നെ ഞാൻ നിങ്ങളെ യോർദ്ദാന്നക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവൻ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു. Faic an caibideilസമകാലിക മലയാളവിവർത്തനം8 “ ‘പിന്നെ ഞാൻ നിങ്ങളെ യോർദാന്റെ കിഴക്കുഭാഗത്തു താമസിച്ചിരുന്ന അമോര്യരുടെ ദേശത്തു കൊണ്ടുവന്നു; അവർ നിങ്ങളോടു യുദ്ധംചെയ്തു; എന്നാൽ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ അവരെ നശിപ്പിച്ചുകളഞ്ഞു; അവരുടെ ദേശം നിങ്ങൾ കൈവശമാക്കി. Faic an caibideil |