യോശുവ 19:51 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം51 പുരോഹിതനായ എലെയാസാരും, നൂന്റെ മകനായ യോശുവയും, യിസ്രായേൽ മക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും, ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൂടി, ദേശം ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്തു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി. Faic an caibideilസത്യവേദപുസ്തകം C.L. (BSI)51 പുരോഹിതനായ എലെയാസാരും നൂനിന്റെ പുത്രനായ യോശുവയും ഇസ്രായേൽഗോത്രങ്ങളിലെ നേതാക്കന്മാരും ശീലോവിൽ തിരുസാന്നിധ്യകൂടാരത്തിന്റെ കവാടത്തിൽ സർവേശ്വരസന്നിധിയിൽ ഒരുമിച്ചു കൂടി ദേശം നറുക്കിട്ടു വിഭജിച്ചു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)51 ഇവ പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽവച്ച് ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)51 ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു. Faic an caibideilസമകാലിക മലയാളവിവർത്തനം51 പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ പ്രമുഖരായ ഗോത്രപിതാക്കന്മാർ എന്നിവർ ശീലോവിൽ യഹോവയുടെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നറുക്കിട്ട് അവകാശഭൂമിയായി വിഭജിച്ചുകൊടുത്ത പ്രദേശങ്ങൾ ഇവയായിരുന്നു. അങ്ങനെ അവർ ദേശവിഭജനം അവസാനിപ്പിച്ചു. Faic an caibideil |